വിവാഹം ഉടന്‍ തന്നെ... അനുഷ്‌കയുടെ വിവാഹം ഉടന്‍ ഉണ്ടാകുമെന്ന് അനുഷ്‌കയുടെ ബന്ധുക്കള്‍
തമിഴ്കത്തിന്റെ പ്രിയ നടി അനുഷ്‌ക ഷെട്ടി ഇപ്പോള്‍ അല്‍പം തിരക്കിലാണ്. കാരണം കൈനിറയെ ചിത്രങ്ങളാണ്. നിരവധി സിനിമകളാണ് അനുഷ്‌കയെ തേടി എത്തിയിരിക്കുന്നത്. തമിഴിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങള്‍. എന്നാലും ആരാധകര്‍ക്കറിയേണ്ടത് ഇപ്പോഴെങ്ങാനും അനുഷ്‌കയ്ക്ക് വിവാഹമുണ്ടോ എന്നാണ്. എന്നാല്‍ ആരാധകര്‍ക്ക് പ്രതീക്ഷിക്കാനുള്ള വകയൊന്നുമുണ്ടായിരുന്നില്ല, വിവാഹം ഉണ്ടാകും പക്ഷേ അത് മൂന്ന് വര്‍ഷം കഴിഞ്ഞ് എന്നാണ് അനുഷ്‌ക ഇതുവരെ പറഞ്ഞിരുന്നത്.
മൂന്ന് വര്‍ഷത്തേക്കായി ആറ് ചിത്രങ്ങള്‍ക്ക് വേണ്ടിയായിരുന്നു അനുഷ്‌ക വിവാഹം വരെ മാറ്റി വച്ചത്. എന്നാല്‍ ഇനി വിവാഹത്തെ കുറിച്ച് കാര്യമായി ചിന്തിക്കാനുള്ള തയ്യാറെടുപ്പിലാണ് താരത്തിന്റെ തീരുമാനം. അതുക്കൊണ്ട് തന്നെ ഇനി പുതിയ പ്രോജക്ടുകള്‍ ഒന്നും തന്നെ അനുഷ്‌ക സ്വീകരിക്കുന്നില്ല. ഏറ്റെടുത്തിരിക്കുന്ന പ്രോജക്ടുകള്‍ ഉടന്‍ താരത്തിന് തീര്‍ക്കുകയും വേണം.
തമിഴിലും,തെലുങ്കിലുമായുള്ള ബഹുഭാഷ ചിത്രമായ രുദ്രമദേവിയില്‍ നായിക വേഷം അവതരിപ്പിക്കുന്നത് അനുഷ്‌കയാണ്. ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന രുദ്രമദേവി അടുത്ത വെള്ളിയാഴ്ചയാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന് വേണ്ടി സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് ഇളയരാജയാണ്. അനുഷ്‌കയുടെ ഇഞ്ചി ഇടുപഴകി ഒരു ബഹുഭാഷ ചിത്രമാണ്.
പ്രകാശ് കൊവേലമുദി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആര്യ, അനുഷ്‌ക,സോനല്‍ ചൗഹാന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒക്ടോബറില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്. അനുഷ്‌കയുടെ വിവാഹം ഉടന്‍ തന്നെ ഉണ്ടാകുമെന്ന് അനുഷ്‌കയുടെ ബന്ധുക്കള്‍ വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha