ശിവാജി ഗണേശന്റെ 271 കോടി സ്വത്തിന്റെ പേരില്‍ മക്കള്‍ തമ്മില്‍ തര്‍ക്കം... നടന്‍ പ്രഭുവും സഹോദരനും അനധികൃതമായി അച്ഛന്റെ സ്വത്ത് തട്ടിയെടുത്തു എന്നാണ് പെണ്‍മക്കള്‍ മദ്രാസ് കോടതിയില്‍ നല്‍കിയ ഹര്‍ജി..കൂടാതെ അമ്മയുടെ സ്വത്തിന്റെയും പത്ത് കോടിയോളം വിലമതിക്കുന്ന ആയിരം പവന്‍ സ്വര്‍ണം, വെള്ളി, വജ്രം തുടങ്ങിയ ആഭരണങ്ങളുടെയും വിഹിതം തരാതെ വഞ്ചിച്ചതായും സഹോദരിമാർ
അന്തരിച്ച പ്രശസ്ത നടന്‍ ശിവാജി ഗണേശന്റെ മക്കളുടെ സ്വത്ത് തര്‍ക്കം കോടതിയില്‍.അനേകം ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച ശിവാജി ഗണേശന്‍ 2001 ജൂലൈ 21നാണ് അന്തരിച്ചത്. അച്ഛന്റെ കോടിക്കണക്കിന് മേല്‍ വരുന്ന സ്വത്തിന് അവകാശം ഉണ്ടെന്ന് ചൂണ്ടി കാണിച്ചുകൊണ്ട് പെണ്‍മക്കള്‍ കോടതയില്‍ എത്തിയിരിക്കുകയാണ്. നിര്‍മാതാവ് രാംകുമാര്‍ ഗണേഷന്‍, നടന്‍ പ്രഭു ഗണേഷന്‍, രാജ്വി, ശാന്തി ഇവര്‍ നാല് മക്കളാണ് ശിവാജി ഗണേശനുള്ളത്. അച്ഛന്റെ പാതയിലൂടെ ആണ്‍മക്കള്‍ ഇരുവരും സിനിമ രംഗത്ത് തിളങ്ങി നില്‍ക്കുന്നവരാണ്.
പ്രഭു ഗണേശന്‍ ഇപ്പോഴും സിനിമയില്‍ സജീവമായി തുടരുകയാണ്.അഭിനയ ജീവിതത്തില്‍ തിളങ്ങി നിന്ന കാലത്ത് ചെന്നൈയില്‍ പലയിടത്തും ശിവാജി ഗണേശന്‍ സ്വത്തുക്കള്‍ വാങ്ങിയിരുന്നു. നിലവില്‍ 271 കോടി രൂപയോളം മൂല്യമുള്ള സ്വത്തുക്കള്‍ ശിവാജി ഗണേശന് ഉണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. അച്ഛന്‍ ആരുടെ പേരിലും ഒരു വില്‍പ്പത്രവും തയ്യാറാക്കിയിട്ടില്ല എന്നും സഹോദരന്മാര്‍ ഇരുവരും ചേര്‍ന്നാണ് വില്‍പ്പത്രം ഉണ്ടാക്കിയതെന്നുമാണ് രാജ്വിയും ശാന്തിയും പറയുന്നത്.
എന്നാല്‍, അച്ഛന്റെ സ്വത്തില്‍ ഞങ്ങള്‍ക്കും അവകാശമുണ്ടെന്ന് ചൂണ്ടി കാണിച്ചാണ് രാജ്വിയും ശാന്തിയും ഇപ്പോള്‍ രംഗത്ത് വന്നത്. രാംകുമാറും പ്രഭുവും അനധികൃതമായി അച്ഛന്റെ സ്വത്ത് തട്ടിയെടുത്തു എന്നാണ് പെണ്‍മക്കള്‍ മദ്രാസ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. ഇത് കൂടാതെ പിതാവിന്റെ പല സ്വത്തുക്കളും തങ്ങളറിയാതെ വിറ്റെന്നും സഹോദരന്മാര്‍ വ്യാജ വില്‍പ്പത്രം തയ്യാറാക്കി കബളിപ്പിച്ചതായും ഇവര്‍ പറയുന്നു.
ശിവാജിയുടെ ഗോപാലപുരത്തുണ്ടായിരുന്ന വീട് രാംകുമാറും പ്രഭുവും അഞ്ച് കോടിയ്ക്ക് വിറ്റതായും റോയപ്പേട്ടയിലുണ്ടായിരുന്ന നാല് വീടുകളില്‍ നിന്ന് ലഭിക്കുന്ന വാടകയില്‍ ഒരു വിഹിതം പോലും നല്‍കുന്നില്ല എന്നും പരാതിയില്‍ പറയുന്നു. കൂടാതെ അമ്മയുടെ സ്വത്തിന്റെയും പത്ത് കോടിയോളം വിലമതിക്കുന്ന ആയിരം പവന്‍ സ്വര്‍ണം, വെള്ളി, വജ്രം തുടങ്ങിയ ആഭരണങ്ങളുടെയും വിഹിതം തരാതെ വഞ്ചിച്ചതായും ഇവര്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha