തമിഴ് നടൻ സിമ്പു വിവാഹിതനാകുന്നു, സന്തോഷ വാർത്ത മാധ്യമങ്ങളോട് പങ്കുവെച്ച് പിതാവും നിർമാതാവുമായ ടി രാജേന്ദർ
തമിഴ് നടൻ സിമ്പു വിവാഹിതനാകുന്നതായി വെളിപ്പെടുത്തി പിതാവും നിർമാതാവുമായ ടി രാജേന്ദർ. അമേരിക്കയിൽ ചികിത്സയ്ക്ക് ശേഷം ചെന്നൈയിൽ മടങ്ങിയെത്തിയ ശേഷമാണ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.‘
‘കാലചക്രം ഉരുളുമ്പോൾ താഴെ നിന്നവർ മുകളിലേക്ക് വരും. മുകളിലുള്ളവർ താഴെ പോവും. സിമ്പു ഉടൻ വിവാഹിതനാകും. ദൈവം നല്ലൊരു പെൺകുട്ടിയെ സിമ്പുവിന്റെ ഭാര്യയായും ഞങ്ങളുടെ വീട്ടിലെ മരുമകളായും നൽകും’- രാജേന്ദർ പറഞ്ഞു.
തമിഴ് ചലച്ചിത്ര വ്യവസായത്തിലെ മികച്ച നടൻ, സംവിധായകൻ, സംഗീത സംവിധായകൻ, ഛായാഗ്രാഹകൻ, നിർമ്മാതാവ്, വിതരണക്കാരൻ എന്നീ നിലകളിൽ പ്രശസ്തനാണ് ടി. രാജേന്ദർ. ചിലംബരശൻ, കുരളരശൻ, ഇലകിയ എന്നിവരാണ് മൂന്ന് മക്കൾ. വീരസാമി, കാതൽ അഴിവാതില്ലൈ, സൊന്നാൽ താൻ കാതല തുടങ്ങി വിജയകരമായ നിരവധി തമിഴ് ചിത്രങ്ങളിൽ ടി. രാജേന്ദർ അഭിനയിച്ചിട്ടുണ്ട്.
1980കളിൽ, ഒരേ തരൈ രാഗം, റെയിൽ പയനങ്ങളിൽ തുടങ്ങി നിരവധി വിജയ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു. അതേസമയം, സിമ്പു അതിഥി വേഷത്തിലെത്തുന്ന ചിത്രമായ മഹ തീയറ്ററുകളിൽ എത്തിയിരിക്കുകയാണ്. യു.ആർ ജലീൽ സംവിധാനം ചെയ്ത് മതി അഴഗൻ നിർമിക്കുന്ന ചിത്രത്തിൽ ഹൻസികയാണ് നായിക.
https://www.facebook.com/Malayalivartha