യന്തിരന്റെ രണ്ടാം ഭാഗത്തില്‍ രജനീകാന്തിന്റെ വില്ലനാകാന്‍ ആര്‍നോള്‍ഡ് ഷ്വാസ്‌നെഗര്‍
ശങ്കറിന്റെ ബ്രഹ്മാണ്ഡ ഹിറ്റ് യന്തിരന്റെ രണ്ടാം ഭാഗത്തില്‍ ദളപതിയോടു കോര്‍ക്കാന്‍ ചില്ലറക്കാരനല്ല വരുന്നത്, ടെര്‍മിനേറ്ററാണ്. അതു കൊണ്ടുതന്നെ തീപാറുമെന്നുറപ്പായി. തകര്‍ക്കാനാവാത്ത ആന്‍ഡ്രോയ്ഡ് റോബട്ടിന്റെ വീറുകൊണ്ട് ടെര്‍മിനേറ്റര്‍ സിനിമാപരമ്പരയില്‍ ജയിച്ചുനിന്നതുപോലെ ഇവിടെ നടക്കുമെന്നു കരുതേണ്ട, കാരണം സ്‌റ്റെല്‍മന്നന്‍ രജനിക്കു തോല്‍ക്കാനാവില്ലല്ലോ!
റോബട് 2 എന്നു പേരിട്ടിരിക്കുന്ന യന്തിരന്റെ രണ്ടാം ഭാഗത്തിലാണു വില്ലന്‍ റോബട് ആയി ഷ്വാസ്‌നെഗര്‍ അഭിനയിക്കുന്നത്. ആദ്യഘട്ട ഷൂട്ടിങ്ങിനായി ജനുവരി ആദ്യം ഷ്വാസ്‌നെഗര്‍ ഇന്ത്യയിലെത്തും. 25 ദിവസമാണ് അദ്ദേഹം മാറ്റിവച്ചിരിക്കുന്നത്. ഷ്വാസ്‌നെഗറുടെ ആദ്യ ഇന്ത്യന്‍ ചിത്രവുമാകും റോബട് 2.ശങ്കറിന്റെ വിക്രം-ചിത്രം \'ഐ\'യുടെ ഓഡിയോ റിലീസിനു ഷ്വാസ്‌നെഗര്‍ എത്തിയിരുന്നു. തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ അന്ന് അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചതനുസരിച്ചാണു യന്തിരനിലേക്കു വിളിച്ചതെന്നു ശങ്കര്‍ പറഞ്ഞു. രണ്ടാം യന്തിരന്റെ കഥയും അദ്ദേഹത്തിനിഷ്ടപ്പെട്ടു.
ഷ്വാസ്‌നെഗറുടെ സാന്നിദ്ധ്യം മാത്രമായിരിക്കില്ല ചിത്രത്തിന്റെ പ്രത്യേകത എന്നാണു കേള്‍ക്കുന്നത്. ആമിര്‍ ഖാനെയും ദീപിക പദുക്കോണിനെയുമൊക്കെ കൊണ്ടുവരാനും ശ്രമം നടക്കുകയാണ്. മൂന്നു നായികമാരില്‍ ഒരാളെ ഏതായാലും ഉറപ്പിച്ചുകഴിഞ്ഞു. ഐ നായിക ആമി ജാക്‌സന്‍ തന്നെ. ബാഹുബലി വരുന്നതു വരെ ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമായിരുന്നു യന്തിരന്‍. സ്‌പെഷല്‍ ഇഫക്ടിനും പ്രൊഡക്ഷന്‍ ഡിസൈനിനുമുള്ള ദേശീയ അവാര്‍ഡ് നേടിയ യന്തിരന്റെ രണ്ടാം ഭാഗവും റോബട്ടുകള്‍ നിറഞ്ഞാടുന്ന സയന്‍സ് ഫിക്ഷന്‍ സാഹസിക ചിത്രമാകുമെന്നുറപ്പ്. എന്നാല്‍ ശങ്കര്‍ മറ്റൊന്നു കൂടി പറയുന്നു, ഈ ത്രികോണ പ്രണയകഥയ്ക്കു പ്രചോദനം രാമായണമാണത്രേ!
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha