ബാഹുബലിയിലെ ശിവഗാമിയുടെ റോളിലേക്ക് സംവിധായകൻ ആദ്യം തിരഞ്ഞെടുത്തത് ശ്രീദേവിയെ; ബാഹുബലിയിൽ ഒരു പ്രധാന വേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് സൂര്യയെ; ആർ ആർ ആറിൽ ഒരു പ്രധാന വേഷം ചെയ്യാൻ ബോളിവുഡ് തിരഞ്ഞെടുത്തത് ശ്രദ്ധ കപൂറിനെ; ഈ താരങ്ങൾ എസ് എസ് രാജമൗലിയുടെ സിനിമ നിരസിക്കാനുള്ള കാരണം ഇതാണ്
തെലുങ്ക് സിനിമയുടെ അഭിമാനമാണ് എസ് എസ് രാജമൗലി, അദ്ദേഹത്തിന്റെ സിനിമകളുടെ ഭാഗമാകുക എന്നത് അഭിനയിതാക്കളെ സംബന്ധിച്ച് വലിയ ഒരു കാര്യം തന്നെയാണ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ റിലീസായ ആർ ആർ ആർ , മികച്ച പ്രതികരണം നേടി വിജയിച്ച ചിത്രമാണ്. വ്യത്യസ്ഥ സിനിമാ വ്യവസായങ്ങളെ പ്രതിനിധീകരിക്കുന്ന അഭിനേതാക്കളെ ആ സിനിമയിലൂടെ കാണിക്കുകയും ചെയ്തു.
എന്നിരുന്നാലും, രാജമൗലിയുടെ ചിത്രങ്ങളുടെ ഭാഗമാകാൻ അവസരം ലഭിച്ച ചില നടന്മാരും നടിമാരും വ്യത്യസ്ത കാരണങ്ങളാൽ തനിക്കു കിട്ടിയ അവസരങ്ങൾ നിരസിച്ചു. ബോളിവുഡിലെ ഏറ്റവും പ്രിയപ്പെട്ട നടിമാരിൽ ഒരാളായിരുന്നു ശ്രീദേവി. ബാഹുബലിയിലെ ശിവഗാമിയുടെ റോളിലേക്ക് സംവിധായകൻ ആദ്യം തിരഞ്ഞെടുത്തത് രമ്യാ കൃഷ്ണനെ ആയിരുന്നില്ല , ശ്രീദേവിയാണെന്നാണ് റിപ്പോർട്ട്. എന്നാൽ തിരക്കുകൾ കാരണം താരം തന്റെ അവസ്സരം നിരസിക്കുകയായിരുന്നു.
ബാഹുബലിയിൽ ശിവഗാമിയായി അഭിനയിക്കാൻ ശ്രീദേവി വിസമ്മതിച്ചതിനെ തുടർന്ന് നടനും നിർമ്മാതാവുമായ മോഹൻ ബാബുവിന്റെ മകൾ മഞ്ചു ലക്ഷ്മിയെയാണ് രാജമൗലി അടുത്തതായി സമീപിച്ചത്. എന്നിരുന്നാലും, പ്രഭാസിന്റെയും റാണയുടെയും അമ്മ വേഷം ചെയ്യാൻ താല്പര്യമില്ലാത്തതുകൊണ്ട് മഞ്ജു ലക്ഷ്മിയും അവസ്സരം നിരസിക്കുകയാണ് ചെയ്തത്.
അതേപോലെ , ബാഹുബലിയിൽ ഒരു പ്രധാന വേഷത്തിലേക്ക് ആദ്യം പരിഗണിച്ചിരുന്നത് തമിഴ് താരം സൂര്യയെ ആയിരുന്നു. എന്നാൽ ആ കഥാപാത്രം ചെയ്യാൻ അദ്ദേഹം വിസമ്മതിച്ചു. സൂര്യ തന്നെ പല അഭിമുഖങ്ങളിലും ഇക്കാര്യം സൂചിപ്പിച്ചിരുന്നു. രാജമൗലിയുടെ ഏറ്റവും പുതിയ ആർ ആർ ആർ -ൽ ഒരു പ്രധാന വേഷം ചെയ്യാൻ ബോളിവുഡ് നടിയായ ശ്രദ്ധ കപൂറിനെയും അദ്ദേഹം സമീപിച്ചിരുന്നു.
ജൂനിയർ എൻടിആറിനൊപ്പം ജോഡിയാക്കാൻ ആദ്യം തിരഞ്ഞെടുത്തത് ശ്രദ്ധയെ ആയിരുന്നു. തിരക്കുകൾ കാരണം ശ്രദ്ധയും തനിക്കു കിട്ടിയ അവസ്സരം നിരസിച്ചു. ആർആർആർ ചർച്ചകളാൽ ചുറ്റപ്പെട്ടപ്പോൾ, തിരക്കേറിയ ഷെഡ്യൂൾ കാരണം ആലിയ ഭട്ടിന് സിനിമയിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നതിനാൽ പരിനീതി ചോപ്രയെ മാറ്റിസ്ഥാപിക്കുമെന്ന് അഭിപ്രായമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha