ചിരഞ്ജീവിയെ വിമര്‍ശിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ
ഏതെങ്കിലും സെലിബ്രിറ്റികളെ വിമര്‍ശിച്ചില്ലെങ്കില്‍ സങ്കടമാകുമെന്ന അവസ്ഥയാണ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയ്ക്ക് ഇപ്പോള്‍. എന്തിനും ഏതിനും വിമര്‍ശനം മാത്രമേയുള്ളൂ. അടുത്തിടെ മമ്മൂട്ടിയെ വിമര്‍ശിച്ചത് ആരാധകരുടെയിടയില്‍ ഏറ്റവും വലിയ കോളിളക്കം തന്നെ സൃഷ്ടിച്ചിരുന്നു. മമ്മൂട്ടി മകന്‍ ദുല്‍ഖര്‍ സല്‍മാനെ നോക്കി അഭിനയം പഠിക്കണമെന്നായിരുന്നു രാം ഗോപാല്‍ ട്വിറ്ററിലൂടെ അന്ന് പരിഹസിച്ചത്.സോഷ്യല്‍മീഡിയയില്‍ മമ്മൂട്ടി ആരാധകര്‍ രാംഗോപാലിനെതിരേ ചീത്ത വിളിയുമായി വന്നിരുന്നു.
ചിരഞ്ജീവിയുടെ 150ാം സിനിമയെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുകയാണെല്ലോ ഇപ്പോള്‍. ചിരഞ്ജീവിയുടെ 150ാം ചിത്രത്തെയാണ് പരിഹസിച്ച് രാം ഗോപാല്‍ രംഗത്ത് എത്തിയിരിക്കുന്നത്. തെലുങ്ക് സിനിമാ ഇന്‍ഡസ്ട്രിയില്‍ നാഴിക കല്ലായി മാറുന്ന ചിരഞ്ജീവി തന്റെ 150ാം സിനിമ തികയ്‌ക്കേണ്ടത് ബാഹുബലി പോലൊരു ചിത്രം ചെയ്താണെന്നാണ് രാം ഗോപാല്‍ പറയുന്നത്. രാം ഗോപാല്‍ തന്റെ ട്വിറ്ററുകര്‍ അക്കൗണ്ടിലൂടെയാണ് ചിരഞ്ജീവിയെ കളിയാക്കി എത്തിയിരിക്കുന്നത്.
തമിഴ് സിനിമയിലെ സൂപ്പര്‍ ഹിറ്റ് ചിത്രമായ കത്തിയുടെ റീമേക്കിങിലൂടെയാണ് ചിരഞ്ജീവി തന്റെ 150ാം ചിത്രം തികയ്ക്കുന്നത്. 150ാം ചിത്രമായതുക്കൊണ്ട് തന്നെ ചിത്രം മികച്ചതാക്കാനുള്ള ശ്രമത്തിലാണ് ചിരഞ്ജീവി. നിരവധി പേര്‍ തിരക്കഥയുമായി ചിരഞ്ജീവിയെ സമീപിച്ചിരുന്നു. മുമ്പ് ഓട്ടോ ജോണി ചിരഞ്ജീവിയുടെ 150ാം ചിത്രം ആകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ രണ്ടാം പകുതി ഇഷ്ടപ്പെടാത്തതിനാല്‍ താരം ഈ ചിത്രം ഒഴുവാക്കുകയായിരുന്നു. അതിന് ശേഷമാണ് കത്തിയുടെ റീമേക്കിങില്‍ അഭിനയിക്കാന്‍ ചിരഞ്ജീവി തീരുമാനിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha