തെന്നിന്ത്യൻ താര സുന്ദരി ഹൻസിക വിവാഹിതയാകുന്നു: വരൻ ദക്ഷിണേന്ത്യയിലെ രാഷ്ട്രീയ നേതാവിന്റെ മകൻ
തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി സിനിമകളിൽ അഭിനയിച്ച് ശ്രദ്ധനേടിയ തെന്നിന്ത്യൻ സുന്ദരി ഹൻസിക വിവാഹിതയാകാൻ പോകുന്നുവെന്ന് റിപ്പോർട്ടുകൾ. തമിഴ് സിനിമാ മാധ്യമങ്ങളാണ് താരത്തിന്റെ വിവാഹ വാർത്ത സംബന്ധിച്ച വാർത്തകൾ പുറത്തുവിട്ടത്.
ദക്ഷിണേന്ത്യയിലെ പ്രമുഖനായ രാഷ്ട്രീയ നേതാവിന്റെ മകനും, പ്രമുഖ വ്യവസായിയുമാണ് വരനെന്നാണ് റിപ്പോർട്ടുകൾ. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഈ വാർത്ത കാട്ടുതീ പോലെ പടർന്നു.
വിവാഹത്തെ കുറിച്ച് കൂടുതൽ അറിയാനുള്ള ആവേശത്തിലാണ് ഹൻസിക മോട്വാനിയുടെ ആരാധകർ. എന്നാൽ താരമോ, അടുത്ത വൃത്തങ്ങളോ ഇത് സംബന്ധിച്ച് പ്രതികരണം നടത്തിയിട്ടില്ല. മുൻകാലങ്ങളിൽ നടിയുടെ പ്രണയ ജീവിതം ഏറെ ശ്രദ്ധ നേടിയിരുന്നു.
2013 ൽ, സിലംബരസൻ എന്ന സിമ്പുവും ഹൻസിക മോട്‌വാനിയും പ്രണയത്തിലാവുകയും, ഇരുവരും വിവാഹിതരാകാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. കുറച്ച് വർഷങ്ങൾ ഡേറ്റിംഗിന് ശേഷം ഒടുവിൽ പിരിയുകയായിരുന്നു.
https://www.facebook.com/Malayalivartha