ആശ്വസിപ്പിക്കാൻ മീനയെ തേടി അവർ എത്തി: ചിത്രങ്ങൾ വൈറൽ...
ഭർത്താവിന്റെ അപ്രതീക്ഷിത വിയോഗത്തിന് ശേഷം സോഷ്യൽ മീഡിയ അടക്കമുള്ള പ്ലാറ്റ്ഫോമുകളിൽ നിന്ന് വിട്ടുനിന്ന നടി മീനയെ തേടി സിനിമാ മേഖലയില്‍ നിന്നുള്ള കൂട്ടുകാരികള്‍ എത്തി. രംഭ, സംഘവി വെങ്കടേഷ്, സംഗീത കൃഷ് എന്നിവരാണ് കുടുംബസമേതം മീനയെ ആശ്വസിപ്പിക്കാന്‍ എത്തിയത്.
കൂട്ടുകാരികൾക്കൊപ്പം ചിരിച്ച മുഖത്തോടെയുള്ള ചിത്രങ്ങളും മീന തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ചിത്രങ്ങളില്‍ ചിരിച്ച മുഖത്തോടെ നില്ക്കുന്ന മീനയെ കണ്ടതോടെ ആരാധകര്‍ സന്തോഷം പ്രകടിപ്പിച്ച് എത്തുകയാണ്.
'ഈ ചിരിയാണ് ഞങ്ങള്‍ക്കു കാണേണ്ടത്' എപ്പോഴും ഇങ്ങനെ ചിരിയോടെ ഇരിക്കൂ.. എന്നെല്ലാം കമന്റുകൾ നിറയുന്നുണ്ട്. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ഈ വര്‍ഷം ജൂണ്‍ 28നാണ് മീനയുടെ ഭര്‍ത്താവും എന്‍ജിനീയറുമായ വിദ്യാസാഗര്‍ മരണപ്പെട്ടത്.
https://www.facebook.com/Malayalivartha