ബാഹുബലിയുടെ രണ്ടാം ഭാഗത്തില്‍ സൂര്യ അതിഥിയായി എത്തുന്നു
പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബാഹുബലിയുടെ രണ്ടാം ഭാഗത്തില്‍ തമിഴ് സൂപ്പര്‍ താരം സൂര്യയും. അതിഥി വേഷത്തില്‍ സൂര്യ ചിത്രത്തിലെത്തുന്നുവെന്നാണ് ചലച്ചിത്രലോകത്ത് നിന്നുള്ള ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. പ്രധാന ആക്ഷന്‍ സീനുകളില്‍ സൂര്യയും എത്തുന്നുണ്ടെന്നാണ് വിവരങ്ങള്‍.
രണ്ടാം ഭാഗത്തില്‍ സൂര്യ എത്തുന്ന ഗെറ്റപ്പിന്റെ ചിത്രങ്ങളും, സംവിധായകന്‍ രാജമൗലി, പ്രഭാസ് എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. സിങ്കം മൂന്ന്, ഹൈക്കു, 24 എന്നീ ചിത്രങ്ങളുടെ ഷൂട്ടിംഗിന് ശേഷം സൂര്യ രാജമൗലി ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജമൗലി ചിത്രത്തില്‍ അഭിനയിക്കാന്‍ സൂര്യ നേരത്തെ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ചിത്രത്തിലൂടെ താരത്തിന്റെ ആ ആഗ്രഹം സാധിച്ചുകൊടുക്കുകയാണ് രാജമൗലി.
ബാഹുബലി ദ കണ്‍ക്ലൂഷന്‍ എന്നി പേരിട്ടിരിക്കുന്ന രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഹൈദരബാദിലെ രാംമോജി ഫിലിം സിറ്റിയില്‍ പുരോഗമിക്കുകയാണ്. 60 ശതമാനം ഷൂട്ടിംഗ് മാത്രമാണ് ഇനി പൂര്‍ത്തിയാവാനുള്ളത്. 40 ശതമാനം ചിത്രീകരണവും ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. യുദ്ധരംഗങ്ങളും അതിപ്രാധാന്യമുള്ള മറ്റുചില രംഗങ്ങളും മാത്രമാണ് ഇനിയും പൂര്‍ത്തിയാവാനുള്ളത്. പ്രഭാസിനു പുറമേ, റാണാ ദഗുപതിയും തമന്നയും അനുഷ്‌ക ഷെട്ടിയും രണ്ടാംപതിപ്പില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
കട്ടപ്പ എന്തിന് ബാഹുബലിയെ കൊന്നു എന്നതാണ് രണ്ടാംഭാഗത്തിന്റെ പ്രധാന സസ്‌പെന്‍സ്. കൂടാതെ അനുഷ്‌കയുടെ കഥാപാത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലുമാണ് പ്രേക്ഷകര്‍. അടുത്ത വര്‍ഷം പകുതിയോടെ രണ്ടാം ഭാഗം തീയേറ്ററുകളിലെത്തും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha