ആത്മഹത്യ ചെയ്യാന്‍ ആലോചിച്ചു... ശരത്ത് പരാജയപ്പെട്ടപ്പോള്‍ രാധിക തൂങ്ങി മരിക്കാന്‍ ആലോചിച്ചു?
തമിഴ് രാഷ്ട്രീയത്തെക്കാള്‍ വലിയ മത്സരമായിരുന്നു ഇക്കഴിഞ്ഞ 18 ന് തമിഴ് താരസംഘടനയായ നടികര്‍ സംഘത്തില്‍ നടന്നത്. മൂന്ന് മാസമായി കോളിവുഡ് സിനിമാ ലോകത്തില്‍ നിറഞ്ഞു നിന്ന വാക്ക് പോരിനും കൈയ്യാങ്കളിക്കും തിരഞ്ഞെടുപ്പ് ഫലത്തിലൂടെ ഉത്തരമായി.
വിശാലിന്റെ പാണ്ഡവര്‍ അണി ജയിച്ചതോടെ ശരത്ത് കുമാറിന്റെ പതിനഞ്ച് വര്‍ഷക്കാലത്തെ സിനിമാ രാഷ്ട്രീയം അവസാനിച്ചു. വിശാലിന് മുന്നില്‍ ഒരിക്കലും തോല്‍ക്കില്ല എന്ന് കരുതിയ ശരത് കുമാര്‍ നേരിട്ട ഏറ്റവും വലിയ അപമാനമായി ഈ പരാജയം.ശരത് കുമാറിനെ പോലെ തന്നെ ഭാര്യ രാധികയും ഈ പരാജയത്തില്‍ അപമാനിക്കപ്പെട്ടു.
നാണക്കേട് സഹിക്കാന്‍ കഴിയാതെ രാധിക ആത്മഹത്യ ചെയ്താലോ എന്ന് വരെ ചിന്തിച്ചെന്നാണ് ചില തമിഴ് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.തൂങ്ങി മരിക്കുന്നതിനെ കുറിച്ച് ചിന്തിച്ചുവെന്ന് രാധിക തന്റെ അടുത്ത സുഹൃത്തുക്കളോട് പറഞ്ഞിട്ടുണ്ടത്രെ.
വിശാലിനെതിരെ ശക്തമായ ആരോപണങ്ങളാണ് രാധികയും ശരത് കുമാറും നടത്തിയിരുന്നത്. തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ശരത്ത് കുമാര്‍ പൊട്ടിക്കരഞ്ഞു. 15 വര്‍ഷമായി ആത്മാര്‍ത്ഥതയോടെയാണ് പ്രവര്‍ത്തിച്ചതെന്നും താനൊരു അഴിമതിക്കാരനല്ലെന്നും ശരത് കുമാര്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha