'തകര്‍ച്ചയുടെ വക്കില്‍ നിന്നും അത്യുന്നതിയിലേക്ക് എത്തിയതിന്റെ ചരിത്രത്തെ ബന്ധപ്പെടുത്തി എഴുതിയ നോവൽ സിനിമയാകുമ്പോൾ അതിൽ ക്രാഫ്റ്റും ക്ലാസ്സും ഉണ്ടോയെന്നാണ് നോക്കേണ്ടത്. ഒപ്പം ആ കാലഘട്ടത്തിൻ്റെ സാമൂഹിക-സാമ്പത്തിക- രാഷ്ട്രീയ സൂചനകൾ ചിത്രം നല്കുന്നുണ്ടോയെന്നുമാണ് നോക്കേണ്ടത്...' പൊന്നിയിൻ സെൽവൻ സിനിമയെ ഡീഗ്രേഡിങ് ചെയ്യുന്നവർക്ക് മറുപടിയുമായി അഞ്ജു പാർവതി പ്രഭീഷ്
വര്ഷങ്ങളോളമുള്ള കാത്തിരിപ്പിന് ശേഷമാണ് മാസ്സ് എൻട്രിയുമായി മണിരത്നത്തിന്റെ ഡയറക്ഷനിൽ പൊന്നിയിൻ സെൽവൻ എന്ന സിനിമ പുറത്തിറങ്ങിയത്. പ്രേക്ഷകരുടെ കയ്യടി നേടി മുന്നേറുകയാണ് സിനിമ. എന്നാൽ സിനിമയ്‌ക്കെതിരെ നടക്കുന്ന ഡീഗ്രേഡിങ്ങിന് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് അഞ്ജു പാർവതി പ്രഭീഷ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ബാഹുബലി എന്ന എക്കാലത്തെയും മാസ്സ് എൻ്റർടെയിനർ വച്ച് അളക്കാവുന്ന ഒന്നല്ല പൊന്നിയിൻ സെൽവൻ എന്ന ഹിസ്റ്റോറിക് ഫിക്ഷണൽ സിനിമ. പടം കാണാതെയുള്ള റിവ്യൂസും നല്ല രീതിയിൽ തന്നെയുള്ള ഡീഗ്രേഡിങ്ങും കാണുന്നുണ്ട്. കൽക്കി കൃഷ്ണമൂർത്തിയുടെ അഞ്ചു വാല്യങ്ങളിലായി, രണ്ടായിരത്തിലധികം പേജുകളിൽ പരന്നുകിടക്കുന്ന ഇതിഹാസ മാനമുള്ള ഹിസ്റ്റോറിക് ഫിക്ഷണലായ ബൃഹദ് നോവൽ സിനിമയാക്കുമ്പോൾ അതിൽ മാസ്സ് പ്രതീക്ഷിക്കരുത്. ലോകചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കാലം ഭരണം നിലനിര്‍ത്തിയ ചോള / ചോഴ രാജവംശം.
തകര്‍ച്ചയുടെ വക്കില്‍ നിന്നും അത്യുന്നതിയിലേക്ക് എത്തിയതിന്റെ ചരിത്രത്തെ ബന്ധപ്പെടുത്തി എഴുതിയ നോവൽ സിനിമയാകുമ്പോൾ അതിൽ ക്രാഫ്റ്റും ക്ലാസ്സും ഉണ്ടോയെന്നാണ് നോക്കേണ്ടത്. ഒപ്പം ആ കാലഘട്ടത്തിൻ്റെ സാമൂഹിക-സാമ്പത്തിക- രാഷ്ട്രീയ സൂചനകൾ ചിത്രം നല്കുന്നുണ്ടോയെന്നുമാണ് നോക്കേണ്ടത്.
നാളെ ഒരു നാൾ ഒരു മാസ്റ്റർ ക്രാഫ്റ്റ്മാൻ സംവിധായകന് അമീഷ് ത്രിപാഠിയുടെ ശിവപുരാണം - 1 (ഇമ്മോർട്ടൽസ് ഓഫ് മെലൂഹ ) സിനിമയാക്കണമെന്നു തോന്നിയാൽ അതിനെ അളക്കേണ്ടതും ബാഹുബലി വച്ചാകരുത്. കാരണം ചേര- ചോള കാലഘട്ടങ്ങളെ ഫിക്ഷനുമായി ബന്ധപ്പെടുത്തി എഴുതിയ കൽക്കിയുടെ പൊന്നിയിൻ സെൽവനും സിന്ധു നദീതട സംസ്കാരത്തിൻ്റെ കാലഘട്ടവും അതിൻ്റെ നാഗരികതയും ഒക്കെ ഫിക്ഷനുമായി ചേർത്ത് ബന്ധിപ്പിച്ച അമീഷ് ത്രിപാഠിയുടെ ശിവപുരാണവുമൊക്കെ എക്കാലത്തെയും മാസ്റ്റർ ക്ലാസ്സിക്കുകളാണ്. ആ ക്ലാസ്സിക്കുകൾ ആധാരമാക്കി സിനിമയെടുക്കുമ്പോൾ കയ്യടിച്ചില്ലെങ്കിലും കുറഞ്ഞപക്ഷം അതിനു പിന്നിൽ വേണ്ടി വരുന്ന efforts കാണാതെ പോകരുത്.
#PonniyinSelvan
https://www.facebook.com/Malayalivartha