വിവാഹം കഴിഞ്ഞ് അഞ്ചാം മാസത്തിൽ ആ സന്തോഷ വാർത്ത! നയൻതാരയും വിഗ്നേഷ് ശിവനും അമ്മയും അപ്പനുമായി; ഇരട്ട ആൺക്കുട്ടികൾ പിറന്ന സന്തോഷത്തിൽ താര ദമ്പതികൾ; ഞങ്ങളുടെ ഉയിരിനും ഉലകത്തിനും എല്ലാവരുടെയും ആശീർവാദം വേണമെന്ന് വിഗ്നേഷ്; അമ്പരന്നും ആശംസകളുമായും ആരാധകർ
തെന്നിന്ത്യൻ താരസുന്ദരി നയൻതാരയുടെയും സംവിധായകൻ വിഗ്നേഷ് ശിവന്റെയും വിവാഹം ജൂണിലായിരുന്നു കഴിഞ്ഞത്. ഇരുവരുടെയും വിവാഹവും ആരാധകർ ഒന്നടങ്കം ആഘോഷമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ഇതാ ട്വിറ്ററിലൂടെ ഇരുവരും ഞങ്ങൾക്ക് മക്കൾ പിറന്നു എന്ന സന്തോഷവാർത്ത അറിയിച്ചിരിക്കുകയാണ്. ഈ വാർത്ത കേട്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ആരാധകർ കാരണം വിവാഹം കഴിഞ്ഞിട്ട് അഞ്ചു മാസമായിട്ടേ ഉള്ളൂ.
അതിനിടയിൽ കുഞ്ഞുങ്ങൾ ആയോ എന്ന ചോദ്യമാണ് ആരാധകർ ഉന്നയിക്കുന്നത്. എന്നാൽ ഇരുവർക്കും കുട്ടികൾ ജനിച്ചത് വാടക ഗർഭപാത്രത്തിലൂടെയാണ്. ഇരട്ടക്കുട്ടികളാണ് ഇവർക്ക് ജനിച്ചിരിക്കുന്നത്.ഈ സന്തോഷ വാർത്ത വിഗ്നേഷ് ശിവൻ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുകയാണ്. ആ കുറുപ്പിന്റെ രൂപം ഇങ്ങനെ: 'നയൻതാരയും ഞാനും അമ്മയും അപ്പനും ആയിരിക്കുന്നു. ഇരട്ട ആൺ കുട്ടികൾ പിന്ന് ഞങ്ങൾ അനുഗ്രഹീതരായിരിക്കുന്നു. ഞങ്ങളുടെ പ്രാർത്ഥനയുടെയും ഞങ്ങളുടെ പൂർവികരുടെ അനുഗ്രഹവും കൂടിച്ചേർന്ന് ആണ് ഞങ്ങൾക്ക് കുട്ടികൾ ഉണ്ടായിരിക്കുന്നത്.ഞങ്ങളുടെ ഉയിരിനും ഉലകത്തിനും എല്ലാവരുടെയും ആശീർവാദം വേണം. ജീവിതം കുറേക്കൂടെ പ്രകാശഭരിതവും കൂടുതൽ മനോഹരവും ആയിരിക്കുന്നു. ദൈവം വളരെ ശക്തിമാനാണ്' എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.
ഏഴുവർഷത്തെ പ്രണയത്തിന് ശേഷം ജൂൺ ഒൻപതിനായിരുന്നു നയൻതാര–വിഘ്നേഷ് വിവാഹം നടന്നത്. എന്തായാലും ഇരുവർക്കും ആശസകൾ അറിയിക്കുകയാണ് ആരാധകർ. അതേസമയം ഒരു സ്ത്രീ തന്റെ ഗർഭപാത്രം ഗർഭധാരണത്തിനും പ്രസവത്തിനുമായി നൽകുക വഴി കുട്ടികളില്ലാത്ത ദമ്പതിമാർക്കോ വ്യക്തിക്കോ കുട്ടികളെ ജനിപ്പിക്കാൻ സൌകര്യമൊരുക്കുന്ന സമ്പ്രദായമാണ് സറഗസി (surrogacy) അഥവാ വാടക ഗർഭധാരണം.
കുട്ടികളെ ആവശ്യമുള്ള ദമ്പതിമാരുടെ ഇരുവരുടെയുമോ ആരെങ്കിലും ഒരാളുടേതെങ്കിലുമോ ബീജവും അണ്ഡവും തമ്മിൽ സംയോജിപ്പിച്ച് മറ്റൊരു സ്ത്രീയുടെ ഗർഭപാത്രത്തിൽ നിക്ഷേപിച്ച് വളർത്തി പ്രസവിച്ചശേഷം കൈമാറുന്ന രീതിയാണിത്. കൃത്രിമ ഗർഭധാരണ സമ്പ്രദായത്തിൽ, സഹായാധിഷ്ഠിത പ്രത്യൂല്പാദന മാർഗ്ഗങ്ങളിലൊന്നായി (Assisted Reproduction Technique) ഈ രീതി ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുന്നു. സാധാരണയായി ഗർഭാശയ തകരാർ മൂലമുള്ള വന്ധ്യതയ്ക്ക് പരിഹാരമായിട്ടാണ് ഈ രീതി അവലംബിക്കുന്നത്. എന്നാൽ പ്രസവിക്കാൻ താല്പര്യമില്ലാത്ത ദമ്പതികളും ഇങ്ങനെ ചെയ്യാറുണ്ട് .
https://www.facebook.com/Malayalivartha