ഞാന്‍ ഭര്‍ത്താവുമായി പിരിയാന്‍ കാരണം എന്റെ കുടുംബമാണ്... കുഞ്ഞിനെ വേണമെന്ന ആഗ്രഹത്തിന് കുടുംബം തടസമായി:- ബിഗ് ബോസ് 6ൽ നടി രചിത മഹാലക്ഷ്മിയുടെ വെളിപ്പെടുത്തൽ...
വിജയ് ടിവിയിൽ സംപ്രേഷണം ചെയ്ത ഹിറ്റ് സീരിയൽ 'ശരവണൻ മീനാക്ഷി' സീസൺ 2 ലെ ടൈറ്റിൽ റോളിന്റെ ചിത്രീകരണത്തിലൂടെ ആരാധകർക്കിടയിൽ ഇടം പിടിച്ച താരമാണ് രചിത മഹാലക്ഷ്മി. വേട്ടയ്യനായി പ്രത്യക്ഷപ്പെട്ട കാവിന്റെ ജോഡിയാണ് രചിത അഭിനയിച്ചത്. 'പിരിവോം സന്തിപ്പോം' എന്ന ആദ്യ സീരിയലിന്റെ നിർമ്മാണ വേളയിൽ, രചിത തന്റെ കോസ്റ്റാർ ദിനേശുമായി പ്രണയത്തിലാവുകയും 2013 ൽ ഇരുവരും വിവാഹിതരാകുകയും ചെയ്തു. വിവാഹം കഴിഞ്ഞ് ഒമ്പത് വർഷത്തിന് ശേഷം ദമ്പതികൾ പിരിയുകയും ചെയ്തു.
കമൽഹാസൻ അവതരിപ്പിക്കുന്ന 'ബിഗ് ബോസ് തമിഴ് 6' ന്റെ സ്റ്റാർ മത്സരാർത്ഥികളിൽ ഒരാളാണ് നിലവിൽ രചിത. "ഒരു കഥൈ സൊല്ലട്ടാ" എന്ന് പേരിട്ടിരിക്കുന്ന ഷോയിലെ ഒരു ടാസ്‌ക്കിൽ മത്സരാർത്ഥികളോട് അവരുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് സംസാരിക്കാൻ ആവശ്യപ്പെട്ടു. ടാസ്‌കിന് ശേഷം രചിത സഹ മത്സരാർത്ഥികളായ അസീമിനോടും ക്വീൻസിയോടും തന്റെ സ്വന്തം കുടുംബം കാരണം ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ടതായി രചിത സംസാരിക്കുന്നുണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാവുകയാണ്.
'എനിക്ക് ജീവിതത്തില്‍ എല്ലാം നഷ്ടപ്പെടാന്‍ കാരണം സ്വന്തം കുടുംബക്കാരാണ്. എന്റെ കുടുംബ ജീവിതമടക്കം എല്ലാം നഷ്ടപ്പെട്ടു. ഞാന്‍ വളര്‍ന്നതൊക്കെ ബാംഗ്ലൂരിലാണ്. എന്നിട്ടും പബ്ബിലൊന്നും പോയിട്ടില്ല. അത് പറഞ്ഞ് എന്റെ സുഹൃത്തുക്കള്‍ പോലും കളിയാക്കാറുണ്ട്. ഞാന്‍ ഒരിക്കലും എന്റെ ജീവിതം ആസ്വദിച്ചിരുന്നില്ല. എപ്പോഴും കുടുംബത്തെ കുറിച്ച് മാത്രമാണ് ചിന്തിച്ചത്. അങ്ങനെ എന്റെ നല്ല കാലം മുഴുവന്‍ നശിപ്പിച്ച് കളഞ്ഞു.
പക്ഷേ കുടുംബത്തില്‍ നിന്നും നല്ലതൊന്നും എനിക്ക് തിരിച്ച് കിട്ടിയതുമില്ല. അവര്‍ എന്റെ ജീവിതം കൂടുതല്‍ ദുരിതമാക്കുകയാണ് ചെയ്തത്. ഞാന്‍ ഭര്‍ത്താവുമായി പിരിയാന്‍ കാരണവും കുടുംബമാണ്. അദ്ദേഹത്തിന് കുഞ്ഞിനെ വേണമെന്ന ആഗ്രഹമുണ്ടായിരുന്നു. പക്ഷെ എന്റെ വീട്ടുകാര്‍ അതിന് സമ്മതിച്ചില്ല. അഭിനയത്തിന്റെയും കമ്മിറ്റ്‌മെന്റുകളുടെയും പേരില്‍ അവരെന്നെ പിന്തിരിപ്പിച്ചു. ഒടുവിലത് വിവാഹമോചനത്തിലേക്ക് എത്തിച്ചുവെന്ന്', രചിത പറയുന്നു.
വിവാഹമോചനത്തിന് ശേഷവും താരങ്ങള്‍ക്കിടയില്‍ നല്ല അടുപ്പമുണ്ടായിരുന്നു. അടുത്തിടെ രചിത ബിഗ് ബോസിലേക്ക് പോവുകയാണെന്ന് അറിഞ്ഞതോടെ ആശംസകളുമായി ദിനേഷ് എത്തിയിരുന്നു. ദിനേഷുമായി വേര്‍പിരിയേണ്ടി വന്നതില്‍ നടിയ്ക്ക് ഇപ്പോഴും കുറ്റബോധമുണ്ടെന്നുള്ളത് ആരാധകരെയും അത്ഭുതപ്പെടുത്തുകയാണ്. ഇനിയൊരു അവസരം കിട്ടിയാല്‍ രണ്ടാളും ഒരുമിച്ച് തന്നെ ജീവിക്കുന്ന സാഹചര്യത്തിലേക്ക് എത്തണമെന്നാണ് പലരും ആഗ്രഹിക്കുന്നത്.
https://www.facebook.com/Malayalivartha