വാടകഗര്‍ഭം ധരിച്ച യുവതി നയന്‍താരയുടെ ബന്ധുവല്ല, യുവതിയുടെ വിവരങ്ങൾ ആശുപത്രിയില്‍ ഇല്ല, രേഖകള്‍ കൃത്യമായി സൂക്ഷിക്കാതിരുന്ന സ്വകാര്യ ആശുപത്രിയുടെ നടപടി വലിയ വീഴ്ച്ചയെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ്
നയന്‍താരയും വിഗ്നേഷ് ശിവനും വാടക ഗര്‍ഭധാരണ നിയമം ലംഘിച്ചിട്ടില്ലെന്ന് തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ച പിന്നാലെ വളരെ നിർണായക വിവരങ്ങൾ പുറത്തുവരികയാണ്. ഗര്‍ഭധാരണം നടത്തിയ യുവതി നയന്‍താരയുടെ ബന്ധുവല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
വിവാഹിതയായ ഇവര്‍ക്ക് ഒരു കുട്ടിയുണ്ട്. ഗര്‍ഭധാരണം നടത്തിയ യുവതിയുടെ ആരോഗ്യത്തെക്കുറിച്ചുള്ള വിവരങ്ങളും ആശുപത്രിയില്‍ ഇല്ല. ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട രേഖകള്‍ കൃത്യമായി സൂക്ഷിക്കാതിരുന്ന സ്വകാര്യ ആശുപത്രി വലിയ വീഴ്ച വരുത്തിയെന്നും തമിഴ്നാട് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി.
താരങ്ങള്‍ ഇന്ത്യയിലെ വാടകഗര്‍ഭപാത്ര നിയമങ്ങള്‍ ലംഘിച്ചോ എന്നതിനെ കുറിച്ച് അന്വേഷിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ നിയോഗിച്ച രണ്ടംഗ പീഡിയാട്രിക് ഡോക്ടര്‍മാരുടെ സംഘമാണ് താരങ്ങള്‍ക്ക് അനുകലൂമായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.സംഭവത്തില്‍ നയന്‍താരയുടേയും വിഘ്നേഷിന്റേയും ഭാഗത്ത് തെറ്റില്ലെന്നും ആശുപത്രിയുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച്ചയാണ് വിവാദങ്ങള്‍ക്കും ആശയക്കുഴപ്പങ്ങള്‍ക്കും കാരണമായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
2016 മാര്‍ച്ച് 11 ന് നയന്‍താരയും വിഘ്നേഷും നിയമപ്രകാരം വിവാഹിതരായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വാടകഗര്‍ഭപാത്രത്തിലൂടെ കുഞ്ഞ് ഉണ്ടാകുന്നിന് മുമ്ബ് പാലിക്കേണ്ട മുഴുവന്‍ നടപടികളും താര ദമ്ബതികള്‍ പാലിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
https://www.facebook.com/Malayalivartha