ചുവന്ന സാരിയണിഞ്ഞ് ഹൻസിക, മുംബൈയിലെ ക്ഷേത്രത്തിൽ വിവാഹത്തിന് മുൻപുള്ള പൂജകൾ നടത്തി താരം, ഡിസംബർ 4ന് ജയ്പൂരിലെ 450 വർഷം പഴക്കമുള്ള മുണ്ടോത ഫോർട്ടിൽ വിവാഹം, വരൻ ദക്ഷിണേന്ത്യയിലെ പ്രമുഖനായ രാഷ്ട്രീയ നേതാവിന്റെ മകനെന്നും റിപ്പോർട്ട്
തെന്നിന്ത്യൻ നടി ഹൻസിക മോത്വാനി വിവാഹത്തിന് മുൻപുള്ള പൂജകൾ നടത്തി. മുംബൈയിലെ ക്ഷേത്രത്തിലാണ് ‘മാതാ കി ചൗകി’ ചടങ്ങുകൾ നടന്നത്. ‘മാതാ കി ചൗകി’ എന്ന വിശേഷപ്പെട്ട ചടങ്ങിനായി ചുവന്ന സാരിയണിഞ്ഞാണ് ഹൻസിക എത്തിയത്.
ചുവന്ന സാരിയണിഞ്ഞ ഹൻസിക സിംപിൾ ചോക്കറും അതിന് ചേരുന്ന കമ്മലും, നെറ്റി ചുട്ടിയും അണിഞ്ഞു. ഹൈ മേക്കപ്പ് ലുക്കാണ് താരം തെരഞ്ഞെടുത്തത്. സൊഹേൽ കതൗരിയുമായി ഡിസംബർ 4നാണ് താരത്തിന്റെ വിവാഹം നടക്കുക. ജയ്പൂരിലെ 450 വർഷം പഴക്കമുള്ള മുണ്ടോത ഫോർട്ടിലാണ് വിവാഹം നടക്കുക.
മുപ്പതുകാരിയായ ഹൻസിക ഒരു അറിയപ്പെടുന്ന ബിസിനസുകാരനെയാണ് വിവാഹം ചെയ്യാൻ പോകുന്നതെന്നാണ് റിപ്പോർട്ട്. വരൻ ദക്ഷിണേന്ത്യയിലെ പ്രമുഖനായ രാഷ്ട്രീയ നേതാവിന്റെ മകൻ കൂടിയാണെന്നും റിപ്പോർട്ടിൽ പറയുന്നു. മുമ്പും ഹൻസികയുടെ ജീവിതത്തിൽ പ്രണയങ്ങൾ ഉണ്ടായിട്ടുണ്ട്.
അതിൽ വിവാഹ നിശ്ചയം വരെ എത്തിയ പ്രണയമായിരുന്നു നടൻ സിമ്പുവുമായിയുള്ളത്. ഹൻസികയുമായി പിരിഞ്ഞ ശേഷവും ഇരുവരും ഒരുമിച്ച് സിനിമകൾ ചെയ്തിരുന്നു. വാല്, മഹാ തുടങ്ങിയ സിനിമകൾ അതിനുള്ള ഉദാഹരണമാണ്.
https://www.facebook.com/Malayalivartha