നടന് പ്രഭു ഗുരുതര അവസ്ഥയിൽ ആശുപത്രിയിൽ...? ആരാധകരെ പരിഭ്രാന്തരാക്കിയ വാർത്തയ്ക്ക് പിന്നിലെ സത്യം ഇതാണ്....
കഴിഞ്ഞ ദിവസം ആരാധകരെ ഞെട്ടിച്ച് കൊണ്ടാണ് തമിഴ് നടൻ പ്രഭുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വാർത്ത പുറത്ത് വന്നത്. തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടനാണ് പ്രഭു. നടന്‍ ശിവാജി ഗണേശന്റെ മകന്‍ എന്നതിലുപരി സൂപ്പര്‍താരമായി സിനിമയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നടന്‍. നടന്‍ പ്രഭു ഗുരുതരമായ അവസ്ഥയില്‍ ആശുപത്രിയിലാണെന്നാണ് പ്രചരിച്ച വാര്‍ത്തകളില്‍ പറയുന്നത്. നടന് എന്ത് സംഭവിച്ചെന്നോ എന്തിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതെന്നോ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളില്ലായിരുന്നു.
ഇതോടെ ആരാധകരും ആശങ്കപ്പെട്ടു. നിലവില്‍ താരത്തിന്റെ ആരോഗ്യവസ്ഥയെ കുറിച്ചുള്ള പുതിയ വാർത്തകളാണ് പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസമാണ് നടന്‍ പ്രഭുവിന് ഗുരുതരമായ ആരോഗ്യ പ്രശ്‌നമുണ്ടെന്ന തരത്തില്‍ വാര്‍ത്ത വരുന്നത്. പിന്നാലെ പ്രഭു ആശുപത്രിയിലാണെന്നും അഭ്യൂഹം പ്രചരിച്ചു. കേട്ടതൊക്കെ സത്യമായിരുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടില്‍ നിന്നും വ്യക്തമാവുന്നത്. മാത്രമല്ല നടനെ ചികിത്സിക്കുന്ന ഡോക്ടര്‍ ഈ വിഷയത്തില്‍ പ്രതികരണം രേഖപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ്.
കിഡ്നി സംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് പ്രഭുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് പുതിയ വിവരങ്ങള്‍. മാത്രമല്ല താരത്തിന്റെ ശരീരത്തില്‍ നിന്നും വൃക്കയിലെ കല്ലുകള്‍ നീക്കം ചെയ്തിരിക്കുകയാണ്. ലേസര്‍ ട്രീറ്റ്‌മെന്റാണ് താരത്തിന് നടത്തിയതെന്നാണ് അറിയുന്നത്. പ്രഭുവിനെ കുറിച്ച് ഡോക്ടര്‍മാര്‍ പറയുന്നതിങ്ങനെയാണ്... 'അദ്ദേഹം സുഖം പ്രാപിച്ച് വരികയാണ്. രണ്ട് ദിവസത്തിനുള്ളില്‍ ഡിസ്ചാര്‍ജ് ചെയ്യും. പ്രഭു സുഖമായിരിക്കുകയാണ്.
അദ്ദേഹത്തെ കുറിച്ച് ഒന്നിനും ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നാണ്', ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരിക്കുന്നത്. എത്രയും വേഗം നടന്‍ ജീവിതത്തിലേക്ക് തിരികെ വരട്ടെ എന്നുള്ള ആശംസകളാണ് വാര്‍ത്ത അറിഞ്ഞതിന് പിന്നാലെ വന്നത്. മാത്രമല്ല വൈകാതെ നടന്‍ സിനിമയിലേക്കും തിരിച്ച് വരവ് നടത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ദളപതി വിജയ് നായകനായി അഭിനയിച്ച വാരിസ് എന്ന ചിത്രത്തിലാണ് പ്രഭു അവസാനമായി അഭിനയിച്ചത്. ചിത്രം ബോക്സ് ഓഫീസില്‍ വന്‍ വിജയം നേടിയിരുന്നു.
ഡോ. ആനന്ദ് പത്മനാഭവന്‍ എന്ന കഥാപാത്രത്തെയാണ് പ്രഭു അവതരിപ്പിച്ചത്. ഇനി മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയന്‍ സെല്‍വന്റെ രണ്ടാം ഭാഗമാണ് പ്രഭുവിന്റേതായി വരാനുള്ളത്. പൊന്നിയന്‍ സെല്‍വനില്‍ പെരിയ വെള്ളാര്‍ ഭൂതി വിക്രമേസരി എന്ന കഥാപാത്രത്തെയാണ് പ്രഭു അവതരിപ്പിച്ചത്. സിനിമയുടെ രണ്ടാം ഭാഗത്തിലും ഇതേ കഥാപാത്രമുണ്ട്. അതിന്റെ ചിത്രീകരണം ഏകദേശം പൂര്‍ത്തിയാക്കിയതാണ്. 2023 ഏപ്രിലോട് കൂടി പൊന്നിയന്‍ സെല്‍വന്‍ 2 വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നടന്‍ ശിവാജി ഗണേശന്റെ മകന്‍ എന്ന ലേബലിലാണ് പ്രഭു വെള്ളിത്തിരയിലേക്ക് എത്തുന്നത്. 1982 മുതലിങ്ങോട്ട് നായകനായി തിളങ്ങി നില്‍ക്കുകയായിരുന്നു. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളുടെ ഭാഗമായ താരം പിന്നീട് അച്ഛന്‍ റോളുകൡലേക്കും മാറിയിരുന്നു. ഇപ്പോഴും അഭിനയത്തില്‍ സജീവ സാന്നിധ്യമായി തുടരുന്നതിനിടെയാണ് അപ്രതീക്ഷിതമായി അസുഖം വരുന്നത്.
ചികിത്സയിലിരിക്കെ താരം ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടതിനെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ച് തുടങ്ങി. പ്രഭുവിന്റെ അവസ്ഥ ഗുരുതരമായി തുടരുകയാണെന്നുള്ള ആരോപണം വരെ ഉയര്‍ന്ന് വന്ന സാഹചര്യമായിരുന്നു. അടുത്തിടെ നടത്തിയ പരിശോധനയില്‍ കിഡ്‌നിയില്‍ കല്ല് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹത്തെ ചെന്നൈ കോടമ്പാക്കത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കടുത്ത വയറുവേദനയെ തുടര്‍ന്നാണ് പ്രഭുവിനെ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ കിഡ്‌നിയില്‍ കല്ല് കണ്ടെത്തുകയായിരുന്നു. ശസ്ത്രക്രിയയിലൂടെ കല്ല് നീക്കം ചെയ്തു. പ്രഭുവിന്റെ ആരോഗ്യനിലയില്‍ മറ്റ് പ്രശ്‌നങ്ങളില്ലെന്നും രണ്ട് ദിവസത്തിന് ശേഷം അദ്ദേഹം ആശുപത്രി വിടുമെന്നും അധികൃതര്‍ അറിയിച്ചു. ആശുപത്രിയില്‍ നിന്നും ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ തന്നെ വിശദീകരണം നല്‍കിയതോട് കൂടിയാണ് ആരാധകരുടെയും സഹപ്രവര്‍ത്തകരുടെയുമെല്ലാം ആശങ്കകള്‍ക്ക് വിരാമമായത്.
https://www.facebook.com/Malayalivartha