മഞ്ജുവിന്റെ മാറ്റം സഹിക്കാനാകാതെ ആരാധകർ! കണ്മണിയാകാൻ പ്രതിഫലമായി വാങ്ങിയത് ലക്ഷങ്ങൾ അല്ല, കോടികൾ....
1995 മുതൽ 1999 വരെയുള്ള കാലയളവിൽ ക്ലാസിക്ക് സിനിമകളിലും കൊമേഴ്സ്യൽ സിനിമകളിലും അഭിനയിച്ച് വിസ്മയിപ്പിച്ചശേഷം പെട്ടന്നാണ് കുടുംബജീവിതത്തിലേക്ക് മഞ്ജുവാര്യർ ഒതുങ്ങിയത്. ദിലീപിനെ വിവാഹം ചെയ്ത് മഞ്ജു വാര്യർ കുടുംബിനിയായി ഒതുങ്ങിയപ്പോൾ ആളുകൾ പഴിച്ചത് ദിലീപിനെയായിരുന്നു. നല്ലൊരു കലാകാരിയെ ദിലീപ് വീട്ടിലിരുത്തി ഇല്ലാതെയാക്കുന്നുവെന്നാണ് അന്ന് ആരാധകർ പറഞ്ഞത്. അന്നും ചെറിയ രീതിയിൽ ഡാൻസ് ചെയ്യുമായിരുന്നു മഞ്ജു.
പക്ഷെ കന്മദവും സമ്മർ ഇൻ ബദലഹേമും കണ്ണെഴുതി പൊട്ടുംതൊട്ടുമൊക്കെ കണ്ടിട്ടുള്ളവർക്ക് മഞ്ജുവിന്റെ വിടവ് വല്ലാത്ത പോരായ്മയായി തോന്നി. പിന്നീട് പതിനഞ്ച് വർഷത്തോളം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് മഞ്ജു വാര്യർ 2014ൽ വീണ്ടും സിനിമയിലേക്ക് എത്തി. അവിടെ നിന്ന് 2023 ൽ മഞ്ജുവിന്റെ കരിയർ എത്തി നിൽക്കുമ്പോൾ സിനിമാപ്രേമികൾ സങ്കൽപ്പിക്കാൻ കഴിയാത്ത കരിയർ ചേഞ്ചാണ് മഞ്ജുവിന് നായിക എന്ന നിലയിലും അഭിനേത്രി എന്ന നിലയിലും സംഭവിച്ചിരിക്കുന്നത്.
തമിഴിൽ അടക്കം തിരക്കുള്ള നായികയായി മാറിയ മഞ്ജു വാര്യരുടെ ഏറ്റവും പുതിയ റിലീസ് അജിത്തിന്റെ തുനിവ് എന്ന സിനിമയാണ്. വെട്രിമാരൻ സംവിധാനം ചെയ്ത് ഇന്ത്യയിലൊട്ടാകെ ചർച്ച ചെയ്യപ്പെട്ട അസുരൻ എന്ന ധനുഷ് സിനിമയിലൂടെയാണ് മഞ്ജു വാര്യർ തമിഴിൽ അരങ്ങേറിയത്. അസുരനിലെ മഞ്ജുവിന്റെ പച്ചൈഅമ്മാൾ കഥാപാത്രം വളരെ അധികം പ്രശംസ നേടിയിരുന്നു.
തുനിവിൽ അജിത്തിന്റെ നായിക കൺമണിയായി വളരെ സ്റ്റൈലിഷ് ഗെറ്റപ്പിലാണ് മഞ്ജു വാര്യർ എത്തിയത്. മഞ്ജു വളരെ മനോഹരമായി സ്റ്റണ്ട് ചെയ്ത ഒരു സിനിമ കൂടിയായിരുന്നു തുനിവ്. എച്ച്. വിനോദാണ് ചിത്രം സംവിധാനം ചെയ്‍തത്. നിരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചത്. ഇപ്പോഴിത തുനിവിലെ കൺമണിയാകാൻ മഞ്ജു കോടികൾ പ്രതിഫലം വാങ്ങിയെന്നാണ് റിപ്പോർട്ടുകൾ. ബോണി കപൂറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
അസുരനിൽ വാങ്ങിയതിനേക്കാൾ കൂടുതൽ തുക തുനിവിൽ അഭിനയിക്കാൻ മഞ്ജു വാര്യർ കൈപ്പറ്റിയെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ട്. ലക്ഷങ്ങളല്ല കോടികളാണ് താരം പ്രതിഫലമായി കൈപ്പറ്റിയിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. ഒരു കോടി മുതൽ ഒന്നരക്കോടി വരെയാണ് മഞ്ജു വാര്യർ ചിത്രത്തിനായി പ്രതിഫലം വാങ്ങിയതെന്നാണ് സൂചന. അസുരനുവേണ്ടി നൽകിയതിലും അധികമാണിതെന്ന് പറയപ്പെടുന്നു.
പുതുവർഷത്തിന്റെ തുടക്കത്തിൽ തിയേറ്ററുകളില്‍ മികച്ച പ്രതികരണത്തോടെ പ്രദർശിപ്പിച്ച തുനിവ് പിന്നീട് 200 കോടി ക്ലബില്‍ എത്തിയെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. പൊതുവെ താരമൂല്യമുള്ള നടിയാണ് മഞ്ജു വാര്യർ. ഒറ്റയ്ക്ക് ഒരു സിനിമ ഷോൾഡറിൽ വഹിച്ച് വിജയിപ്പിക്കാനുള്ള കഴിവ് മഞ്ജു വാര്യർക്കുണ്ട്. ഏറ്റവും അവസാനം റിലീസ് ചെയ്ത ആയിഷ എന്ന സിനിമ അതിനുള്ള വലിയ ഉദാഹരണമാണ്.
തുനിവിന്റെ സമയത്ത് അജിത്ത് ലഡാക്കിലേക്ക് നടത്തിയ 2500 കി.മീ ലഡാക്ക് ബൈക്ക് ട്രിപ്പില്‍ മഞ്ജുവും ഒപ്പമുണ്ടായിരുന്നു. ആ ട്രിപ്പിനെ കുറിച്ചും ബൈക്ക് വാങ്ങാനും ഓടിക്കാനുമുള്ള തന്‍റെ ആഗ്രഹത്തെക്കുറിച്ചും അടുത്തിടെ ലൈസന്‍സ് ലഭിച്ച വേളയില്‍ മഞ്ജു പറഞ്ഞിരുന്നു.
ശേഷം ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യുവിന്‍റെ 1250 ജിഎസ് എന്ന ബൈക്ക് മഞ്ജു സ്വന്തമാക്കുകയും ചെയ്തിരുന്നു. അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെടുന്ന ഈ ബൈക്കിന് വില 28 ലക്ഷം രൂപയാണ്. ലഡാക്ക് ട്രിപ്പില്‍ അജിത്ത് കുമാര്‍ ഓടിച്ചിരുന്ന അതേ സിരീസില്‍ പെട്ട ബിഎംഡബ്ല്യു ബൈക്കാണ് മഞ്ജു വാങ്ങിയിരിക്കുന്നത്. രാജ്യത്ത് ആഡംബര ബൈക്കുകളിലെ അവസാന വാക്കുകളിലൊന്നാണ് ഈ മോഡല്‍.
https://www.facebook.com/Malayalivartha