ഭരത് വിവാഹിതനാകുന്നു; വധു മലയാളത്തില്‍ നിന്ന്
തമിഴ് യുവതാരം ഭരത് വിവാഹ ജീവിതത്തിലേയ്‌ക്ക്. തന്റെ വിവാഹം ഉടനുണ്ടാകുമെന്നും ഒരു മലയാളി പെണ്‍കുട്ടിയായിരിക്കും തന്റെ ജീവിതസഖിയെന്നും ഭരത് നേരത്തെതന്നെ വെളിപ്പെടുത്തിയിരുന്നു. ഒരു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഈ മാസം പതിനാലിന് ഭരത് മലയാളിയായ ജെഷ്‌ലിയെ ജീവിത സഖിയാക്കും. ദുബായില്‍ ജനിച്ചു വളര്‍ന്ന ജെഷ്‌ലി ദന്ത ഡോക്ടറാണ്.
ജയരാജിന്റെ ഫോര്‍ ദ പീപ്പിളിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിലിടം നേടിയ ഭരത് ഒമ്പത് വര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം വീണ്ടും മലയാളത്തില്‍ എത്തുകയാണ്. മോഹന്‍ലാലിനെ നായകനാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന കൂതറ എന്ന ചിത്രത്തിലൂടെയാണ് ഭരത്തിന്റെ തിരിച്ചുവരവ്.
സ്വപ്‌ന തുല്യമായ അവസരമാണ് ലാലേട്ടന്റെ കൂടെ അഭിനയിക്കാന്‍ ലഭിച്ച അവസരത്തെ കാണുന്നതെന്ന് ഭരത് പറയുന്നു. ഭരത് വ്യത്യസ്ഥ ഗെറ്റപ്പിലെത്തിയ 555 സൂപ്പര്‍ ഹിറ്റായിരുന്നു.
https://www.facebook.com/Malayalivartha