ജയിലറിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച 300 പേര്‍ക്ക് കലാനിധി മാരന്‍ സ്വര്‍ണ്ണ നാണയങ്ങള്‍ സമ്മാനിച്ചു
രജനികാന്തിന്റെ ജയിലറിന്റെ വിജയാഘോഷം കോളിവുഡില്‍ തകര്‍ക്കുകയാണ്. ആഢംബര കാറ് സമ്മാനിച്ചും കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്തുമാണ് നിര്‍മ്മാതാവായ കലാനിധി മാരന്‍ തന്റെ വിജയം ആഘോഷിക്കുന്നത്. റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ് രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ഒരുക്കിയ ജയിലര്‍.
ഞായറാഴ്ച ചെന്നൈയില്‍ നടന്ന ചടങ്ങില്‍ ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച 300 പേര്‍ക്ക് സണ്‍ പിക്‌ചേഴ്‌സ് മേധാവി കലാനിധി മാരന്‍ സ്വര്‍ണ്ണ നാണയങ്ങള്‍ വിതരണം ചെയ്തു. ജയിലറിന്റെ ടൈറ്റില്‍ അടക്കം അടങ്ങുന്ന പ്രത്യേകം തയ്യാറാക്കിയ സ്വര്‍ണ്ണ നാണയങ്ങളാണ് നല്‍കിയത്.
സംവിധായകന്‍ നെല്‍സണ്‍ അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. കേക്ക് മുറിച്ച് ആഘോഷിക്കുകയും ചെയ്തു. കൂടാതെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും ബിരിയാണിയും നല്‍കി. കലാനിധി മാരനും നെല്‍സണും അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം ഭക്ഷണം കഴിച്ച ശേഷമാണ് മടങ്ങിയത്.
https://www.facebook.com/Malayalivartha