ഡി കാപ്രിയോ ചിത്രം' കില്ലേഴ്‌സ് ഓഫ് ദ ഫ്‌ളവർമൂൺ' എന്ന ഹോളിവുഡ് ചിത്രത്തെ പിന്നിലാക്കി ഗ്ലോബൽ ബോക്‌സ്ഓഫിസിൽ "ലിയോ". ലിയോ' 400 കോടിയും കവിഞ്ഞ് കുതിപ്പ് തുടർന്നുകൊണ്ടിരിക്കുന്നു;
ലോകേഷ് കനകരാജ്- വിജയ് കൂട്ടുക്കെട്ടിൽ പിറന്ന ചിത്രമാണ് ലിയോ. വിക്രം എന്ന സൂപ്പർ ഹിറ്റിന് ശേഷം ലോകേഷ് ഒരുക്കിയ ചിത്രമായിരുന്നു ലിയോ. വിസ്‍മയിപ്പിക്കുന്ന വിജയമാണ് ലിയോ നേടിക്കൊണ്ടിരിക്കുന്നത്. കേരള കളക്ഷനിൽ ഒരു റെക്കോർഡ് നേട്ടത്തിൽ എത്തിയിരിക്കുകയാണ്.എന്നാൽ ഇപ്പോൾ ലിയോയുമായി ബന്ധപ്പെട്ട ഔത്തിയ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. മാർട്ടിൻ സ്‌കോഴ്‌സസെ-ഡി കാപ്രിയോ ചിത്രം' കില്ലേഴ്‌സ് ഓഫ് ദ ഫ്‌ളവർമൂൺ' എന്ന ഹോളിവുഡ് ചിത്രത്തെ പിന്നിലാക്കി ഗ്ലോബൽ ബോക്‌സ്ഓഫിസിൽ ഒന്നാമതെത്തിയിരിക്കുകയാണ് ലിയോ.
ലോസ് ആഞ്ജലീസ് ആസ്ഥാനമായുള്ള വെറൈറ്റിയുടെ റിപ്പോർട്ടുകൾ പ്രകാരം നാല് ദിവസം കൊണ്ട് ആഗോള ബോക്‌സ്ഓഫീസിൽനിന്ന് 'ലിയോ' നേടിയത് 48.5 മില്യൻ യു.എസ് ഡോളറോളമാണ് വരുന്നത്. ഒക്ടോബർ 19-ന് റിലീസ് ചെയ്ത 'ലിയോ' 400 കോടിയും കവിഞ്ഞ് കുതിപ്പ് തുടർന്നുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽനിന്ന് മാത്രം 200 കോടിയാണ് നേടിയത്. ഇന്ത്യൻ ബോക്‌സ് ഓഫീസ് ട്രാക്കർ സാക്നികിന്റെ കണക്കുകൾ പ്രകാരം ആദ്യദിനം 68 കോടിയാണ് ഇന്ത്യയിൽനിന്ന് ചിത്രം നേടിയത്. അതിൽ തമിഴ്നാട്ടിൽനിന്ന് 32 കോടിയോളവും കേരളത്തിൽനിന്ന് 12 കോടിയോളവും വരും. കർണാടകയിലും തെലുങ്കാനയിലും ആന്ധ്രയിലും മികച്ച വരുമാനം നേടി. വിദേശ രാജ്യങ്ങളിൽനിന്ന് 70 കോടിയിലേറെ വരുമാനം നേടിയത്.
റിലീസിന് ഏതാനും ദിവസങ്ങൾക്ക് മുൻപെ 'ലിയോ'യുടെ ഓൺലൈൻ ബുക്കിങ് ആരംഭിച്ചിരുന്നു. നിമിഷ നേരങ്ങൾ കൊണ്ടാണ് ചിത്രം ഓൺലൈനിലൂടെ വിറ്റുപോയത്. ബുക്കിങ് സൈറ്റുകൾ ഹാങ് ആവുന്ന അവസ്ഥയുമുണ്ടായി. ഞായറാഴ്ച മാത്രം ഓൺലൈനിലൂടെ വിറ്റത് ഏകദേശം മൂന്നര ലക്ഷത്തോളം ടിക്കറ്റുകളാണ്. എൺപതിനായിരം ടിക്കയറ്റുകളാണ് ആദ്യ 1 മണിക്കൂറിൽ വിറ്റുപോയത്.
ലോകേഷ് കനകരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലറാണ് ലിയോ. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നിവയുടെ ബാനറുകളിൽ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേർന്നാണ് ലിയോ നിർമിക്കുന്നത്. ശ്രീ ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബൂഷൻ പാർട്ണർ. ദളപതി വിജയോടൊപ്പം വമ്പൻ താര നിരയാണ് ലിയോയിൽ ഉള്ളത്. തൃഷ, സഞ്ജയ് ദത്ത്, അർജുൻ സർജ, ഗൗതം മേനോൻ, മിഷ്‌കിൻ, മാത്യു തോമസ്, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു. ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ് , എഡിറ്റിങ് : ഫിലോമിൻ രാജ് എന്നിവരാണ്.
https://www.facebook.com/Malayalivartha