പ്രമുഖ ഹാസ്യ നടന്‍ ബോണ്ടാ മണി അന്തരിച്ചു... ചെന്നൈയിലെ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം, വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു താരം
പ്രമുഖ ഹാസ്യ നടന്‍ ബോണ്ടാ മണി അന്തരിച്ചു. അറുപത് വയസായിരുന്നു. ചെന്നൈയിലെ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. വൃക്ക രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു താരം.
മൃതദേഹം പൊതുദര്‍ശനത്തിനായി പൊഴിച്ചാലൂരിലെ വസതിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അഞ്ച് മണിക്ക് ക്രോംപേട്ടിലെ ശ്മശാനത്തില്‍ അന്ത്യകര്‍മങ്ങള്‍ നടക്കും. ഭാര്യ മാലതിയും ഒരു മകനും ഒരു മകളുമുണ്ട്.
ശ്രീലങ്കയിലെ മാന്നാര്‍ ജില്ല സ്വദേശിയാണ് ബോണ്ട മണി. 1991ല്‍ ഭാഗ്യരാജ് സംവിധാനം ചെയ്ത 'പൗനു പൗനൂതന്‍' എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ എത്തുന്നത്. സുന്ദര ട്രാവല്‍സ്, മരുത മല, വിന്നര്‍, വേലായുധം, സില്ല തുടങ്ങി നിരവധി സിനിമകളില്‍ അദ്ദേഹം ഹാസ്യവേഷത്തില്‍ എത്തി. വടിവേലുവിനൊപ്പം അദ്ദേഹം ചെയ്ത വിവിധ കോമഡി രംഗങ്ങള്‍ ഏറെ ശ്രദ്ധനേടിയിരുന്നു. മണി ഏറ്റവും ഒടുവില്‍ അഭിനയിച്ചത് 'തനിമൈ'എന്ന സിനിമയില്‍ ആണ് .
"
https://www.facebook.com/Malayalivartha