Widgets Magazine
18
Oct / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചിത്രങ്ങളില്‍ തികച്ചും അവശനയാ സിന്‍വര്‍...ഒരു കസേരയില്‍ ഇരിക്കുന്നത് കാണാം... ശരീരത്തില്‍ പരിക്കുകള്‍ ഏറ്റിട്ടുണ്ട്, വലതു കൈയ്യും നഷ്ടപ്പെട്ട നിലയിലാണ്... അവസാനത്തെ ഡ്രോൺ ദൃശ്യങ്ങൾ...


പന്നുവിനെ വധിക്കാൻ ശ്രമിച്ച മുൻ റോ ഉദ്യോഗസ്ഥനെതിരെ അമേരിക്ക കുറ്റം ചുമത്തി...ഇന്ത്യൻ ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു..ഇന്ത്യയുടെ നിലപാട്...


ഹമാസിന് മേധാവിമാര്‍ വാഴാത്ത കാലമാണ്... ഇസ്രായേൽ ചാരകണ്ണുകൾ തേടി കൊണ്ട് ഇരുന്നിരുന്നത് ഈ തലയെ ആയിരുന്നു... ഇസ്രായേല്‍ പ്രതിജ്ഞ പതിയെ ശരിയാകുകയാണ്..അടങ്ങാത്ത ജൂതകോപം...


തീരുമാനം മണിക്കൂറിനകം... വയനാട്ടില്‍ പ്രിയങ്കാ ഗാന്ധിക്കെതിരെ പ്രമുഖ സിനിമാ താരത്തെ ഇറക്കാന്‍ ബിജെപി നീക്കം; ഖുശ്ബു മത്സരിക്കാന്‍ സാധ്യതയേറി


ദൈവത്തിന്റെ വിധി... എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പി.പി ദിവ്യയെ ജില്ലാ പഞ്ചായത്ത് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി

ലക്ഷ്യം തെറ്റിയ വിജയകാന്തിന്റെ ജീവിതം

29 DECEMBER 2023 05:57 PM IST
മലയാളി വാര്‍ത്ത

നടനും ഡിഎംഡികെ അധ്യക്ഷനുമായ വിജയകാന്തിന്റെ വിയോഗത്തിൽ സങ്കടത്തിലാണ് തമിഴ് മക്കൾ. കോവിഡ് ബാധിതനായി ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ ചെന്നൈയിൽ വച്ചായിരുന്നു താരത്തിന്റെ അന്ത്യം. സ്വകാര്യ ആശുപത്രിയിൽ കഴിയുകയായിരുന്ന വിജയകാന്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 1952 ആഗസ്റ്റ് 25ന് തമിഴ്‌നാട്ടിലെ മധുരൈയിലാണ് വിജയരാജ് അളകർസ്വാമി എന്ന വിജയകാന്ത് ജനിച്ചത്.

 

കറുത്ത എം.ജി.ആർ. എന്ന് വിളിച്ചിരുന്ന വിജയകാന്തിന്റെ രാഷ്ട്രീയ ജീവിതം അതിശയിപ്പിക്കുന്ന രീതിയിലാണ് വളർന്നതും തളർന്നതും.2005ലാണ് രാഷ്ട്രീയരംഗത്തേക്കുള്ള പ്രവേശനം. 2005-ൽ ദേശീയ മുർപ്പോക്ക് ദ്രാവിഡ കഴകം എന്ന പേരിൽ രാഷ്ട്രീയ പാർട്ടിയുണ്ടാക്കിയ വിജയകാന്ത് ആദ്യം മത്സരിച്ചത് 2006-ലെ നിയമസഭാ തിരഞ്ഞെടുപ്പിലായിരുന്നു.  എ.ഐ.എ.ഡി.എം.കെ.യിൽനിന്നും പുറത്തുവന്ന പ്രമുഖ രാഷ്ട്രീയ നേതാവ് പൻറുട്ടി രാമചന്ദ്രനായിരുന്നു പാർട്ടി രൂപവത്കരണത്തിൽ വിജയകാന്തിന്റെ തലച്ചോറായി പ്രവർത്തിച്ചത്.

 

തമിഴ് നാട് നിയമ സഭയിലേക്കുള്ള 234 സീറ്റുകളിലും മൽസരിച്ചെങ്കിലും വിജയകാന്ത് മാത്രമാണ് ജയിച്ചത്. വിരുധാചലം, റിഷിവന്ദ്യം മണ്ഡലങ്ങളിൽ നിന്ന് ഓരോ തവണ അദ്ദേഹം വിജയിച്ചു. 2011-2016 കാലയളവിൽ തമിഴ്‌നാടിന്റെ പ്രതിപക്ഷനേതാവായിരുന്നു. പിന്നിട് ഡി.എം.ഡി.കെ.യിൽ വിജയകാന്തിന്റെ ഭാര്യ പ്രേമലതയും ഭാര്യാസഹോദരൻ സുധീഷും പിടിമുറുക്കിയതോടെ പൻറുട്ടി വീണ്ടും ജയലളിതയുടെ അടുത്തേക്ക് മടങ്ങി.

 

ദേശീയ മുർപോക്ക് ദ്രാവിഡ കഴകം എന്ന രാഷ്ട്രീയപാർട്ടിയുടെ സ്ഥാപകനേതാവാണ് വിജയ് കാന്ത്. 2005 സെപ്റ്റംബർ 14 നാണ് ദേശീയ മുർപോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ) എന്ന രാഷ്ട്രീയ പാർട്ടി സ്ഥാപിച്ചത്. 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 234 സീറ്റുകളിൽ മൽസരിച്ചെങ്കിലും വിജയകാന്ത് മാത്രമാണ് ജയിച്ചത്. 2011 ൽ എഐഎഡിഎംകെയുമായി സഖ്യമുണ്ടാക്കിയ ഡിഎംഡികെ 40 സീറ്റിൽ മൽസരിച്ച് 29 എണ്ണത്തിൽ വിജയിച്ചു. 2011 മുതൽ 2016 വരെ പ്രതിപക്ഷ നേതാവുമായി. അതോടെ തമിഴ് രാഷ്ട്രീയത്തിലെ ശക്തനെന്നു വിളിക്കപ്പെട്ടെങ്കിലും പക്ഷേ പിന്നീട് രാഷ്ട്രീയ നേട്ടങ്ങൾ ആവർത്തിക്കാനായില്ല.

 

2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമുണ്ടാക്കിയെങ്കിലും അതു തിരിച്ചടിച്ചു. മൽസരിച്ച 14 സീറ്റിലും പരാജയപ്പെട്ടു. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വൈകോയുടെ മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം, സിപിഎം, സിപിഐ, വിടുതലൈ ചിരുത്തൈകൾ കക്ഷി എന്നിവയുമായി സഖ്യമുണ്ടാക്കി. പക്ഷേ മൽസരിച്ച 104 സീറ്റുകളിലും പരാജയപ്പെട്ടു. അതോടെ തമിഴക രാഷ്ട്രീയത്തിൽ വിജയകാന്തിന്റെയും ഡിഎംഡികെയുടെയും സ്വാധീനം ദുർബലമായി.


2016-ൽ ഡി.എം.കെ- കോൺഗ്രസ് മുന്നണിക്കൊപ്പം ചേർന്ന് വിജയകാന്ത് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടും എന്ന് അവസാന ഘട്ടം വരെ പ്രതീക്ഷിക്കപ്പെട്ടെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടികൾ നേതൃത്വം നൽകുന്ന ജനക്ഷേമ മുന്നണിക്കൊപ്പം ചേരാനായിരുന്നു വിജയകാന്തിന്റെ തീരുമാനം

 

സി.പി.ഐയും സി.പി.എമ്മും വൈകോയുടെ എം.ഡി.എം.കെയും വി.സി.കെയുമടക്കമുള്ള സഖ്യത്തിൽ മത്സരിക്കാനുള്ള വിജയകാന്തിന്റെ ഈ നീക്കത്തിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ വലിയ പ്രതിഷേധമുയർന്നെങ്കിലും വിജയകാന്ത് ജനക്ഷേമുന്നണിയിൽ തന്നെ ഉറച്ചു നിന്നു. വിജയകാന്തിന്റെ പാർട്ടിക്ക് പ്രധാന പിന്തുണ നൽകിയ വിജയകാന്ത് ഫാൻസ് അസോസിയേഷൻ പ്രസിഡന്റെ അടക്കമുള്ളവർ ഇതോടെ പാർട്ടി വിട്ടു പുറത്തു പോയി.

 

വിജയകാന്തിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട ജനക്ഷേമുന്നണിക്ക് കനത്ത തിരിച്ചടിയുണ്ടായി . വിജയകാന്ത് അടക്കം തിരഞ്ഞെടുപ്പിൽ മത്സരിച്ച സകലരും തോറ്റു. മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉലുന്തർപ്പേട്ട് മണ്ഡലത്തിൽ മത്സരിക്കാൻ ഇറങ്ങിയ വിജയകാന്ത് 34,000 വോട്ട് നേടി മൂന്നാം സ്ഥാനത്തായാണ് ഫിനിഷ് ചെയ്തത്. ഇതോടെ കെട്ടിവച്ച കാശും മുൻപ്രതിപക്ഷ നേതാവിന് നഷ്ടപ്പെട്ടു. മുൻ തിരഞ്ഞെടുപ്പിൽ 7.88 ശതമാനം വോട്ട് പിടിച്ച് തമിഴ്നാട്ടിലെ നിർണായക രാഷ്ട്രീയശക്തിയായി മാറിയ വിജയകാന്തിന്റെ പാർട്ടിക്ക് ഈ തിരഞ്ഞെടുപ്പിൽ കിട്ടിയത് വെറും 2.88 ശതമാനം വോട്ടുകളാണ്.


ഒരിക്കൽ കിങ് ആവുമെന്ന് കരുതിയ വിജയകാന്ത്, പിന്നീട് കിങ്‌മേക്കറെങ്കിലുമാവുമെന്ന് കരുതിയാണ് പല പ്രധാനപാർട്ടികളും സഖ്യങ്ങൾക്ക് ശ്രമിച്ചത്. ഒടുവിൽ ഒന്നുമാവാതെ നാൾക്കുനാൾ തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിലതെറ്റുന്ന പാർട്ടിയായി മാറുകയായിരുന്നു ഡി.എം.ഡി.കെ. പക്ഷെ സിനിമാലോകം അദ്ദേഹത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചു

 

എൺപതുകളിലും തൊണ്ണൂറുകളിലും തമിഴിൽ നിരവധി സൂപ്പർഹിറ്റുകൾ നൽകിയ താരമായിരുന്നു വിജയ്കാന്ത്. ഇനിക്കും ഇളമൈ എന്ന സിനിമയിലൂടെ ആണ് വിജയകാന്ത് വെള്ളിത്തിരയിൽ എത്തുന്നത്.


സിവപ്പു മല്ലി, ജാതിക്കൊരു നീതി തുടങ്ങിയ ചിത്രങ്ങളിലൂടെ സമൂഹത്തിലെ അനീതികൾക്കെതിരെ ശബ്ദിക്കുന്ന 'ക്ഷോഭിക്കുന്ന യുവാവിനെ' തമിഴ് പ്രേക്ഷകർ ഏറ്റെടുത്തു. നാടിനെ സ്‌നേഹിക്കുന്ന, നാട്ടുകാർക്കു നല്ലതു ചെയ്യുന്ന, നാടിനും കുടുംബത്തിനുമായി എന്തു ത്യാഗവും ചെയ്യുന്ന കഥാപാത്രങ്ങളിലൂടെ പുരട്ചി കലൈഞ്ജർ എന്ന വിശേഷണം ലഭിച്ചു.പിന്നാലെ, ആക്ഷനും പ്രണയവും വൈകാരിക രംഗങ്ങളുമൊക്കെയുള്ള സിനിമകളിലൂടെ തമിഴിലെ വാണിജ്യ സിനിമയുടെ നെടുനായകരിലൊരാളായി വിജയകാന്ത്. നൂറാവത് നാൾ, വൈദേഹി കാത്തിരുന്താൾ തുടങ്ങിയ സൂപ്പർ ഹിറ്റുകളടക്കം 1984 ൽ അദ്ദേഹത്തിന്റെ 18 സിനിമകളാണ് പുറത്തിറങ്ങിയത്. ഊമൈ വിഴിഗൾ, കൂലിക്കാരൻ, നിനൈവേ ഒരു സംഗീതം, പൂന്തോട്ട കാവൽക്കാരൻ, സിന്ദൂരപ്പൂവേ, പുലൻ വിചാരണൈ, സത്രിയൻ, ക്യാപ്റ്റൻ പ്രഭാകർ, ചിന്ന ഗൗണ്ടർ, സേതുപതി ഐപിഎസ്, വാനത്തൈപോലെ, രമണാ തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.

അഴിമതിക്കും അക്രമത്തിനുമെതിരെ ആഞ്ഞടിക്കുന്ന വീരനായകരുള്ള ആക്ഷൻ സിനിമകൾക്കൊപ്പം കുടുംബബന്ധങ്ങളുടെ തകർച്ചയിൽ നിസ്സഹായനാകുന്ന, അതു തിരികെപ്പിടിക്കാൻ ശ്രമിക്കുന്ന നായകന്മാരെ അവതരിപ്പിച്ചും വിജയകാന്ത് പ്രേക്ഷകരുടെ ഇഷ്ടം നേടി. അത്തരം സിനിമകളിൽ പലതും നിരൂപകപ്രശംസയും നേടിയിട്ടുണ്ട്.


വില്ലനായി വേഷമിട്ട അദ്ദേഹം 'സട്ടം ഒരു ഇരുട്ടറൈ' (Sattam Oru Iruttarai) എന്ന സിനിമയിലൂടെ നായകനായി. എൺ‌പതുകളിലും തൊണ്ണൂറുകളിലും തമിഴിൽ നിരവധി സൂപ്പർഹിറ്റുകൾ നൽകിയ വിജയകാന്തിനെ ആരാധകർ ക്യാപ്റ്റനെന്നാണ് വിളിച്ചിരുന്നത്. ‘ക്യാപ്റ്റൻ പ്രഭാകരൻ’ (Captain Prabhakaran) എന്ന ചിത്രത്തിൽ അഭിനയിച്ചതോടെ വിജയകാന്തിന് തന്റെ പേരിനൊപ്പം ക്യാപ്റ്റൻ എന്ന വിശേഷണവും ലഭിച്ചു. വിജയകാന്തിന്റെ നൂറാം ചിത്രമായ ക്യാപ്റ്റൻ പ്രഭാകർ ഇന്നും തമിഴിലെ ക്ലാസിക് ചിത്രങ്ങളിലൊന്നാണ്.


2010 ൽ പുറത്തിറങ്ങിയ വിരുദഗിരിയിലാണ് അവസാനം നായകനായി അഭിനയിച്ചത്. അതു സംവിധാനം ചെയ്തതും വിജയകാന്തായിരുന്നു. 2015 ൽ റിലീസായ സതാബ്ദം എന്ന ചിത്രത്തിൽ അതിഥിവേഷത്തിലാണ് അവസാനം സ്‌ക്രീനിലെത്തിയത്. അദ്ദേഹത്തിന്റെ മകൻ ഷൺമുഖ പാണ്ഡ്യനായിരുന്നു നായകൻ.


വിജയകാന്തിന്റെ അഭിനയ ജീവിതത്തിലെ നൂറാമത്തെ സിനിമയായിരുന്നു ‘ക്യാപ്റ്റൻ പ്രഭാകരൻ’. വീരപ്പന്റെ ജീവിതം അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തിൽ വീരഭദ്രൻ എന്ന കൊള്ളക്കാരനെ പിടികൂടാൻ എത്തുന്ന ഐഎഫ്എസ് ഉദ്യോഗസ്ഥനായാണ് വിജയകാന്ത്‌ വേഷമിട്ടത്. 100 ദിവസത്തിലധികം ചിത്രം തിയേറ്ററുകളിൽ ഓടി. പുരട്ചി കലൈഞ്ജർ എന്നും ക്യാപ്റ്റനെന്നും അറിയപ്പെട്ടിരുന്ന അദ്ദേഹം എംഎ കാജാ സംവിധാനം ചെയ്ത് 1979ൽ പുറത്തിറങ്ങിയ ഇനിക്കും ഇളമൈയിലൂടെയാണ് ചലച്ചിത്രലോകത്തെത്തിയത്.


1980 കളിൽ ആക്ഷൻ ഹീറോയിലേക്ക് ഉയർന്നു. നൂറാവത് നാൾ, വൈദേഹി കാത്തിരുന്താൾ, സത്രിയൻ, കൂലിക്കാരൻ, വീരൻ വേലുത്തമ്പി, സെന്തൂരപ്പൂവേ, എങ്കൾ അണ്ണ, ഗജേന്ദ്ര, ധർമപുരി, രമണഊമൈ വിഴിഗൾ, പുലൻ വിസാരണൈ തുടങ്ങി 154 ചിത്രങ്ങളിൽ അഭിനയിച്ചു. 2010ൽ വിരുദഗിരി എന്ന ചിത്രത്തിലൂടെ സംവിധായകവേഷമിട്ടു.


തമിഴ് ചലച്ചിത്ര ലോകത്ത് ശ്രദ്ധ കേന്ദ്രീകരിച്ച വിജയകാന്തിനെ തേടി നിരവധി പുരസ്‌കാരങ്ങളുമെത്തിയിരുന്നു. 1994ൽ എംജിആർ പുരസ്‌കാരം, 2001ൽ കലൈമാമണി പുരസ്‌കാരം, ബെസ്റ്റ് ഇന്ത്യൻ സിറ്റിസൺ പുരസ്‌കാരം, 2009ൽ ടോപ്പ് 10 ലെജൻഡ്‌സ് ഓഫ് തമിഴ് സിനിമാ പുരസ്‌കാരം, 2011ൽ ഓണററി ഡോക്ടറേറ്റ് തുടങ്ങിയവ ലഭിച്ചു. 1990ലാണ് വിജയകാന്ത് പ്രേമലതയെ വിവാഹം ചെയ്തത്. ഭാര്യ പ്രേമലതയെ രാഷ്ട്രീയ പാർട്ടിയുടെ ചുമതല ഏൽപ്പിച്ചത് അടുത്തിടെയാണ്. അദ്ദേഹം വിടവാങ്ങുമ്പോൾ അദ്ദേഹത്തിന്റെ രാഷ്ട്രീയപ്രസ്താനവും ഇതോടെ അസ്തമിക്കാനാണ് സാധ്യത. മക്കൾ ഷൺമുഖ പാണ്ഡ്യൻ, വിജയപ്രഭാകരൻ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റില്‍ ന്യൂസീലന്‍ഡിന് 356 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡ്....  (17 minutes ago)

സംഗീത പ്രഭ പുരസ്‌കാരം ചലച്ചിത്രപിന്നണി ഗായിക രാജലക്ഷ്മിക്ക്....  (26 minutes ago)

അവശനായി ഇരിക്കുന്ന സിന്‍വർ  (51 minutes ago)

INDIA കൂടുതൽ പ്രതികരിക്കാതെ അമേരിക്ക  (56 minutes ago)

IRAN ഇറാന്റെ പ്രതികരണം  (1 hour ago)

യഹ്യയക്ക് ശേഷം ഹമാസ്.. ആ മരണം ഇസ്രയേൽ ആഘോഷിക്കുന്നതിങ്ങനെ. അടുത്ത റീത്തും റെഡി.  (1 hour ago)

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പ്രത്യേക ഫണ്ട് അനുവദിക്കുന്നതില്‍ നടപടി പുരോഗമിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍...  (1 hour ago)

വയനാട് ലോക്‌സഭ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി 23ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും...  (1 hour ago)

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് റേഡിയോ പ്രക്ഷേപണം ആരംഭിക്കുന്നു...  (1 hour ago)

സങ്കടക്കാഴ്ചയായി... ആലപ്പുഴ ആര്യാട് തനിച്ച് താമസിച്ചിരുന്ന വൃദ്ധനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി...  (1 hour ago)

ഈ ചിത്രത്തിൽ കേറി പണിയാൻ നിന്നാൽ, പണി പാളും! കടുത്ത താക്കീതുമായി ഗോപി സുന്ദർ  (1 hour ago)

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ മറികടന്ന് സ്വര്‍ണവില 58,000ത്തിലേക്ക്...  (2 hours ago)

കണ്ണീര്‍ക്കാഴ്ചയായി... ചാലക്കുടി മേല്‍പ്പാലത്തിന്റെ കൈവരിയില്‍ ബൈക്ക് നിയന്ത്രണം വിട്ട് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം  (2 hours ago)

ആലുവയില്‍ ജിംനേഷ്യം ട്രെയിനറെ താമസ സ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി...  (2 hours ago)

എഡിഎം നവീന്‍ ബാബുവിന്റെ മരണം ദൗര്‍ഭാഗ്യകരമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍...  (2 hours ago)

Malayali Vartha Recommends