തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും മകന്‍ ഉദയനിധിക്കും കനത്ത വെല്ലുവിളിയായി, നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പ്രഖ്യാപനം...
നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പ്രഖ്യാപനം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും മകന്‍ ഉദയനിധിക്കും കനത്ത വെല്ലുവിളിയായി. രജനീകാന്തും കമല്‍ഹാസനും രാഷ്ട്രീയത്തില്‍ എത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും രജനി അവസാനി നിമിഷം പിന്മാറുകയും കമല്‍ പാര്‍ട്ടി രൂപീകരിക്കുകയും മത്സരിച്ച് പരാജയപ്പെടുകയും ചെയ്തു. എം.ജി ആറാണ് തമിഴാട്ടിലെ സിനിമാക്കാരായ രാഷ്ട്രീയക്കാരുടെ റോള്‍ മോഡല്‍. അദ്ദേഹം ഒരു മലയാളിയായിരുന്നു എന്നതാണ് കൗതുകകരമായ കാര്യം. എം.ജി ആറിന് ശേഷം ജയലളിതയ്ക്കല്ലാതെ മറ്റൊരു സിനിമാ താരത്തിനും തമിഴ് മണ്ണില്‍ ദീര്‍ഘകാലം തിളങ്ങാനായില്ല. വിജയകാന്ത് തുടക്കം ഗംഭീരമാക്കിയെങ്കിലും ആരോഗ്യപ്രശ്‌നങ്ങളും മറ്റും കാരണം അദ്ദേഹത്തിന്റെ പാര്‍ട്ടി പിന്നാക്കം പോയി.
ജയലളിത തന്റെ പിന്‍ഗാമായിയി തല അജിത്തിനെയാണ് കണ്ടിരുന്നതെങ്കിലും തലയ്ക്ക് രാഷ്ട്രീയം തലയ്ക്ക് പിടിച്ചിരുന്നില്ല. നെപ്പോളിയന്‍, ഖുശ്ബു തുടങ്ങിയവര്‍ തമിഴക രാഷ്ട്രീയത്തില്‍ ഇറങ്ങിയെങ്കിലും ഖുശ്ബു മാത്രമാണ് സജീവമായുള്ളത്. ഖുശ്ബു കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പിയിലെത്തി നില്‍ക്കുകയാണിപ്പോള്‍. എം.ജി.ആറും ജയലളിതയും ചെയ്ത സിനിമകളാണ് അവരെ ജനഹൃദയങ്ങളിലേക്ക് അടുപ്പിച്ചത്. ഈ സിനിമകളില്‍ പലതിനും തിരക്കഥ എഴുതിയിരുന്നത് സാക്ഷാല്‍ കരുണാനിധിയായിരുന്നു. എം.ജിയാറും കരുണാനിധിയും തമ്മിലുള്ള കലഹമാണ് എ.ഐ.ഡി.എം.കെയുടെ പിറവിക്ക് കാരണമായത്.
എം.ജി ആര്‍ ആ പാര്‍ട്ടിയുടെ അധ്യക്ഷനായും മുഖ്യമന്ത്രിയായും വാണു. കരുണാനിധിയാകട്ടെ സ്വന്തം ശൈലിയിലൂടെ ദ്രാവിഡ രാഷ്ട്രീയം പയറ്റി. എം.ജി.ആറിന് ശേഷം തമിഴക രാഷ്ട്രീയത്തിലെ മുടിചൂടാമന്നനായി. കുട്ടിക്കാലത്തേ രാഷ്ട്രീയാഭിമുഖ്യം പ്രകടിപ്പിച്ച കരുണനിധി ഹിന്ദി വിരുദ്ധ സമരത്തിന്റെ മുന്നണിയിലുണ്ടായിരുന്നു. പെരിയോരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു തുടങ്ങിയ അദ്ദേഹം ഈറോഡ് നിന്നും പ്രസിദ്ധീകരിച്ചിരുന്ന കുടിയരശ് എന്ന പത്രത്തില്‍ പ്രവര്‍ത്തിച്ചു. പിന്നീട് മുരസൊലി എന്ന പത്രം ദ്രാവിഡ ആശയങ്ങളുടെ പ്രചാരത്തിനായി സ്ഥാപിച്ചു. ഇക്കാലത്താണ് രാജകുമാരി എന്ന സിനിമയിലെ സംഭാഷണങ്ങളെഴുതാനായി കോയമ്പത്തൂരിലെ ജൂപ്പിറ്റര്‍ പിക്‌ചേഴ്‌സ് അദ്ദേഹത്തെ സമീപിക്കുന്നത്.
പെരിയാരോട് അനുമതി ചോദിച്ചെങ്കിലും അദ്ദേഹം നിരുത്സാഹപ്പെടുത്തി. ആ സിനിമയിലെ നായകന്‍ എം.ജി.ആറുമായി സൗഹൃദത്തിലായി. ഗാന്ധിജിയുടെ ആരാധകനായിരുന്ന എം.ജി.ആറിനെ ദ്രാവിഡന്‍ ആശയങ്ങളിലേക്കാകര്‍ഷിച്ചത് കരുണാനിധിയായിരുന്നു. ഒരു കാലത്ത് എം.ജി.ആര്‍-കരുണാനിധി അച്ചുതണ്ടായിരുന്നു തമിഴകത്തെ നിയന്ത്രിച്ചിരുന്നത്. എം.ജി.ആറിന്റെ മരണശേഷമാണ് ജയലളിത തമിഴ് രാഷ്ട്രീയത്തില്‍ തലൈവിയായി മാറുന്നത്. അതോടെ കരുണാനിധി- ജയലളിത പോരായിരുന്നു പിന്നീട് കണ്ടത്.
എം.ജി.ആറിന്റെ മൃതദേഹവുമായി പോയ വാഹനത്തില്‍ നിന്ന് ജയലളിതയെ തള്ളി താഴെയിട്ടതിന് പിന്നില്‍ കരുണാനിധിയായിരുന്നു. ഇരുവരും തമ്മിലുള്ള ഭിന്നത അതിശക്തമായിരുന്നു. ജയലളിത മുഖ്യമന്ത്രിയായിരുന്ന കാലത്ത് കരുണാനിധിയെ വീട്ടില്‍ നിന്ന് വലിച്ചിഴച്ച് കൊണ്ട് പോയി അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് പേരുടെയും മരണ ശേഷമാണ് തമിഴ് രാഷ്ട്രീയം സിനിമാ മുക്തമായത്. കമല്‍ഹാസന്‍ പാര്‍ട്ടിയുമായി എത്തിയെങ്കിലും വലിയ പരാജയമാണ്. രജനീകാന്ത് രാഷ്ട്രീയത്തിലെത്തുമെന്ന പ്രഖ്യാപനത്തിന് മുമ്പ് വലിയ ഓളമായിരുന്നു ഉണ്ടായിരുന്നത്.
അദ്ദേഹത്തിന് ബി.ജെ.പി അനുഭാവം ഉണ്ടെന്ന അഭ്യഹവും ശക്തമായിരുന്നു. എന്നാല്‍ അവസാന നിമിഷം അദ്ദേഹം രാഷ്ട്രീയ പ്രഖ്യാപനം പിന്‍വലിച്ചു. ചിലരുടെ സമ്മര്‍ദ്ദം അതിന് പിന്നിലുണ്ടെന്നാണ് കഥകള്‍. വിജയ് രാഷ്ട്രീയത്തിലിറങ്ങുമെന്ന് സംവിധായകനും അദ്ദേഹത്തിന്റെ പിതാവുമായ എസ്.എ ചന്ദ്രശേഖറാണ് ആദ്യം സൂചന നല്‍കിയത്. അത് കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു. ബി.ജെ.പി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലേറിയ ശേഷം വിജയിയുടെ രാഷ്ട്രീയ പ്രവേശന വാര്‍ത്ത ശക്തമായി. താരം ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ നോട്ട് നിരോധനം പോലുള്ള സംഭവങ്ങളെ വിമര്‍ശിച്ച് മെര്‍സല്‍ സിനിമ ഇറങ്ങിയതോടെ വിജയ്‌ക്കെതിരെ ശക്തമായ സൈബര്‍ ആക്രമണമുണ്ടായി.
അദ്ദേഹത്തിന്റെ വീട്ടിലും ഓഫീസിലും ആദായനികുതി വകുപ്പും ഇ.ഡി കയറിയിറങ്ങിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. വിജയ് ക്രിത്യാനിയാണെന്ന പ്രചരണവും അതിനിടെ ഉണ്ടായി. അതോടെ ജോസഫ് വിജയ് ചന്ദ്രശേഖര്‍ എന്നാണ് തന്റെ പേരെന്ന് താരം വ്യക്തമാക്കി. വലതുപക്ഷത്തിനൊപ്പമല്ല ദ്രാവിഡ രാഷ്ട്രീയത്തിനൊപ്പമാണെന്ന സൂചനയും അന്നേ നല്‍കിയിരുന്നു. അത് ശരിവയ്ക്കുന്നതാണ് പാര്‍ട്ടിയുടെ പേരും. വിജയ് കടന്ന് വരുന്നതോടെ ഡി.എം.കെയ്ക്കും എ.ഐ.ഡി.എം.കെയ്ക്കും കനത്തവെല്ലുവിളിയായിരിക്കും ഉണ്ടാവുക.
അംബേദ്കറെയും പെരിയോറിനെയും പഠിക്കണമെന്നാണ് താരം അടുത്തിടെ വിദ്യാര്‍ത്ഥികളോട് നിര്‍ദ്ദേശിച്ചത്. തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി നിരവധി പദ്ധതികള്‍ വര്‍ഷങ്ങളായി ചെയ്തുവരുന്നുണ്ട്. ലക്ഷക്കണക്കിന് ആരാധകരുള്ള താരം യുവാക്കളെയാണ് ലക്ഷ്യമിടുന്നത്. അതിനര്‍ത്ഥം ഭാവിരാഷ്ട്രീയത്തിന് കരുത്തുപകരുക എന്നത് തന്നെയാണ്. യാതൊരു വിവാദങ്ങളിലും പെട്ടിട്ടില്ല എന്നതാണ് വിജയിയുടെ മറ്റൊരു പ്രത്യേകത.
ജയലളിതയുടെ മരണത്തോടെ എ.ഐ.ഡി.എം.കെ ഏതാണ്ട് അസ്തമിച്ച അവസ്ഥയിലാണ്. ഡി.എം.കെയെ സ്റ്റാലിനാണ് നയിക്കുന്നത്. മകന്‍ ഉദയനിധിയെ വളര്‍ത്തിക്കൊണ്ട് വരുന്നുണ്ടെങ്കിലും ഡി.എം.കെയ്ക്ക് ഉള്ളില്‍ തന്നെ അഭിപ്രായഭിന്നതകളുണ്ട്. അതുകൊണ്ട് വിജയിയുടെ രാഷ്ട്രീയ അരങ്ങേറ്റം അനുകൂലമായ സാഹചര്യത്തിലാണ്. തമിഴകത്തെ രണ്ട് പാര്‍ട്ടികള്‍ക്കും വലിയ വെല്ലുവിളിയായിരിക്കും താരം ഉയര്‍ത്തുക. ഉദയനിധി സ്റ്റാലിനെ ഡി.എം.കെയുടെ മുഖമാക്കി മാറ്റാനാണ് സ്റ്റാലിന്‍ ശ്രമിക്കുന്നത്. വിജയിയുടെ അരങ്ങേറ്റം അതിനെ എത്രത്തോളം ബാധിക്കുമെന്ന് കാത്തിരുന്ന് കാണാം.
https://www.facebook.com/Malayalivartha