ബീപ് ഗാനം: നടന്‍ ചിമ്പു കോടതിയില്‍
സ്ത്രീകളെ അപമാനിക്കുന്ന രീതിയില്‍ പുറത്തിറക്കിയ ബീപ് ഗാനം സംബന്ധിച്ചു തനിക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന അഭ്യര്‍ഥനയുമായി തമിഴ് നടന്‍ ചിമ്പു കോടതിയില്‍. ചെന്നൈ സിറ്റി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കണമെന്നു മദ്രാസ് കോടതിയിലാണു ചിമ്പു പരാതി നല്കിയത്. ഒരു കുറ്റത്തിന്റെ പേരില്‍ ഒന്നിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുതെന്ന സുപ്രീംകോടതി വിധി ആധാരമാക്കിയാണു ചിമ്പു പരാതിപ്പെട്ടത്.
ഗാനം യുട്യൂബില്‍ കഴിഞ്ഞ മാസം പോസ്റ്റ് ചെയ്തിരുന്നു. ഇതു വൈറലായി. സ്ത്രീകളെ അപമാനിക്കുന്നതാണു പാട്ടെന്ന വിവാദവും ഇതോടെ ഉയര്‍ന്നു. വൈദിസ് കൊലവെറി എന്ന ഹിറ്റ് ഗാനം സംവിധാനം ചെയ്ത അനിരുദ്ധാണ് ബീപ് ഗാനത്തിനും സംഗീതം നല്കിയത്. കോയമ്പത്തൂര്‍ റേസ് കോഴ്‌സ് പോലീസാണ് ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനു പിന്നാലെ തമിഴ്‌നാട് മില്‍ക്ക് ഡീലേഴ്‌സ് വെല്‍ഫയര്‍ അസോസിയേഷന്റെ പരാതിയില്‍ ചെന്നൈ സേന്‍ട്രല്‍ ക്രൈം ബ്രാഞ്ച് പോലീസും കേസ് എടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha