പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണന്‍ അന്തരിച്ചു.... ചെന്നൈയിലെ വസതിയില്‍ ഇന്നലെയായിരുന്നു അന്ത്യം
പ്രശസ്ത തമിഴ് പിന്നണി ഗായിക ഉമ രമണന്‍(72) അന്തരിച്ചു. ചെന്നൈയിലെ വസതിയില്‍ ഇന്നലെയായിരുന്നു അന്ത്യം. മരണകാരണം വ്യക്തമല്ല.
തമിഴിലെ നിരവധി ഹിറ്റ് ഗാനങ്ങള്‍ ഉമയുടെ ശബ്ദത്തില്‍ പിറന്നിട്ടുണ്ട്.
ഇളയരാജയുടെ സംഗീതത്തില്‍ പിറന്ന 'ഭൂപാലം ഇസൈയ്ക്കും', 'അന്തരാഗം കേള്‍ക്കും കാലം', 'പൂ മാനേ' തുടങ്ങിയവ ഇവയില്‍ ശ്രദ്ധേയമാണ്. ഇളയരാജയ്ക്കൊപ്പം നൂറോളം പാട്ടുകള്‍ ഉമ പാടിയിട്ടുണ്ട്. 1977ല്‍ 'ശ്രീകൃഷ്ണലീല' എന്ന ഗാനത്തിലൂടെയാണ് ഉമ പിന്നണി ഗാനരംഗത്തേക്കു പ്രവേശിക്കുന്നത്.
ഭര്‍ത്താവ് എ.വി.രമണനൊപ്പമാണ് ഉമ ഈ പാട്ട് പാടിയത്.് ഉമ അവസാനമായി പാടിയത് നടന്‍ വിജയ്യുടെ തിരുപാച്ചി എന്ന സിനിമയ്ക്കായി മണി ശര്‍മ സംഗീതം നല്‍കിയ 'കണ്ണും കണ്ണുംതാന്‍ കലന്താച്ചു' എന്ന ഗാനമാണ്.
https://www.facebook.com/Malayalivartha