തലയില്‍ മുറിവ്, പ്രശസ്ത തമിഴ് ചലച്ചിത്രതാരം പ്രദീപ് വിജയൻ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍
പ്രശസ്ത തമിഴ് ചലച്ചിത്രതാരം പ്രദീപ് വിജയനെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ബുധനാഴ്ചയായിരുന്നു സംഭവം. രണ്ടുദിവസമായി പ്രദീപ് ഫോണെടുത്തിരുന്നില്ല. തുടർന്ന് ഒരു സുഹൃത്ത് അന്വേഷിച്ച് വീട്ടിലെത്തിയിരുന്നു. ശേഷം പലതവണ വാതില്‍ മുട്ടിയിട്ടും തുറക്കാതിരുന്നതോടെ ഇയാള്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രദീപിനെ മരിച്ചനിലയില്‍ കാണപ്പെട്ടത്.
പ്രദീപിന്റെ മൃതദേഹം റോയാപേട്ട് സർക്കാർ ആശുപത്രിയിലെത്തിച്ചിട്ടുണ്ട് . മരണകാരണം പോലീസ് അന്വേഷിച്ചുവരികയാണ്. പ്രദീപിന്റെ തലയില്‍ മുറിവേറ്റിരുന്നു. രണ്ടുദിവസം മുൻപേ പ്രദീപ് മരിച്ചിരിക്കാമെന്നാണ് പോലീസ് പറയുന്നത്. തലയിലെ മുറിവും ഹൃദയാഘാതവുമാവാം മരണകാരണമെന്നും പോലീസ് പറയുന്നു. പ്രദീപ് വിജയന് തലചുറ്റലുണ്ടാകുന്നതിനേക്കുറിച്ചും ശ്വസിക്കുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടിനേക്കുറിച്ചും ഈയിടെ അടുപ്പമുള്ളവരോട് പറഞ്ഞിരുന്നെന്നും റിപ്പോർട്ടുണ്ട്.
https://www.facebook.com/Malayalivartha