ബിഗ് ബോസ് തമിഴില്‍ നിന്നും കമല്‍ ഹാസന് പിന്മാറുന്നു...
പ്രക്ഷേപണത്തിന് ഒരുങ്ങുന്ന തമിഴ് ബിഗ് ബോസ് സീസണില്‍ അവതാരകനായി കമല്ഹാസന് ഉണ്ടാവില്ല. ബിഗ് ബോസ് തമിഴില്‍ നിന്നും കമല്‍ ഹാസന് പിന്മാറുന്നു. താരം തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. താത്കാലികമായി വിട്ടു നില്‍ക്കുകയാണെന്ന് ഷോയുടെ അവതാരകനായ കമല്‍ ഹാസന് അറിയിച്ചു. തമിഴില്‍ ബിഗ് ബോസ് തുടങ്ങിയത് മുതല്‍ കഴിഞ്ഞ ഏഴ് സീസണ് വരെ കമല്‍ ഹാസനാണ് അവതാരകനായി എത്തിയത്. 2017 ജൂണ്‍ 25 നാണ് ബിഗ് ബോസിന്റെ തമിഴ് പതിപ്പ് സംപ്രേക്ഷണം ആരംഭിച്ചത്. ആകെ 19 മത്സരാര്‍ത്ഥികളുമായാണ് ആ ആദ്യ സീസണ് ആരംഭിച്ചത്. ഷോയുടെ ഏറ്റവും മികച്ച ഭാഗം അതിന്റെ അവതാരകനായ കമല്‍ഹാസനാണ്. സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായാണ് താത്കാലികമായി ഇടവേള എടുക്കുന്നതെന്ന് കമല്‍ ഹാസന് പോസ്റ്റില്‍ പറഞ്ഞു.
'7 വര്‍ഷം മുന്‍പു തുടങ്ങിയ ആ യാത്രയില്‍ നിന്നും ഞാനൊരു ബ്രേക്ക് എടുക്കുന്നു. ഞാന്‍ നേരത്തെ തീരുമാനിച്ചിരുന്ന ചില സിനിമാ തിരക്കുകള്‍ കാരണം ബിഗ് ബോസില്‍ നിന്ന് പിന്മാറുകയാണ്. ഒഴിവാക്കാനാവാത്ത സാഹചര്യമായതിനാലാണിത്. ബിഗ് ബോസിന്റെ വരാനിരിക്കുന്ന സീസണ് ഹോസ്റ്റുചെയ്യാന്‍ എനിക്ക് കഴിയില്ലെന്ന് നിങ്ങളെ അറിയിക്കുന്നു. ഈ ഷോയിലൂടെ എന്നെ സ്നേഹിച്ച എല്ലാ ആരാധകരോടും എന്റെ ആത്മാര്‍ത്ഥമായ നന്ദി അറിയിക്കുന്നു.
ഇന്ത്യയില്‍ ഇതുവരെ സംപ്രേഷണം ചെയ്തതില്‍ വച്ച് ഏറ്റവും മികച്ച ഷോകളിലൊന്നാണ് ബിഗ് ബോസ് തമിഴ്. അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്, എനിക്ക് ഈ ഷോ നല്‍കിയതിന് വിജയ് ടിവിയോടും അതിന്റെ എല്ലാ സാങ്കേതിക വിദഗ്ധരോടും ഞാന്‍ നന്ദി പറയുന്നു. വരാനിരിക്കുന്ന ബിഗ് ബോസിന് എല്ലാ ആശംസകളും നേരുന്നു' എന്നാണ് കമല്‍ ഹാസന് കുറിച്ചത്.
https://www.facebook.com/Malayalivartha