ഫോട്ടോഷൂട്ട് വേളയില്‍ അനാവശ്യമായ ഒരു ശരീരസ്പര്‍ശത്തിന് മുതിര്‍ന്ന കമല്‍ ഹാസന്റെ കൈ കുടഞ്ഞെറിഞ്ഞു; നടിയുടെ കരണം പുകച്ച് പക വീട്ടി...
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും അനുബന്ധ പ്രശ്‌നങ്ങളും മലയാള സിനിമയിലാണ് നടക്കുന്നത്. എന്നാല്‍ മറ്റ് ഇന്‍ഡസ്ട്രികളിലും സമാനമായ സംഭവങ്ങള്‍ നടക്കുന്നുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്. സിനിമയില്‍ നിന്നുണ്ടാവുന്ന മോശം അനുഭവങ്ങള്‍ കാരണം അഭിനയം ഉപേക്ഷിച്ച് പോകുന്ന നിരവധി നായികമാരുണ്ട്. മലയാളത്തിന് എന്നും പ്രിയങ്കരിയായ നടി കാര്‍ത്തികയും അങ്ങനെ സിനിമ ഉപേക്ഷിച്ച് പോയതാണെന്നൊരു കഥ വീണ്ടും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുകയാണ്. നടന്‍ കമല്‍ ഹാസനുമായിട്ടുണ്ടായ പ്രശ്‌നങ്ങളാണ് കാര്‍ത്തികയെ കൊണ്ട് അങ്ങനൊരു തീരുമാനം എടുപ്പിച്ചതെന്നാണ് പ്രചാരണം.
'1987 ല്‍ ഇറങ്ങിയ നായകന്‍ എന്ന തമിഴ് ചിത്രത്തിനു ശേഷം കമല്‍ഹാസന്‍ എന്ന അതിപ്രാഗത്ഭ്യമതിയെ വെച്ചു അദ്ദേഹത്തിന്റെ ജ്യേഷ്ഠന്റെ മകളെ (ചാരുഹാസന്റെ മകള്‍ സുഹാസിനി ) പിന്നീട് വിവാഹം കഴിച്ച ആളായിട്ട് കൂടി മണിരത്‌നം എന്ന ഗ്രേറ്റ് ഫിലിംമേക്കര്‍, മറ്റൊരു സിനിമയ്ക്ക് ശ്രമിച്ചില്ല. 'നായകന്‍' അവര്‍ ഇരുവരുടെയും ആദ്യാവസാനം ഒന്നിച്ച സിനിമ എന്നതാണ് ചരിത്രം. എങ്കിലും, എണ്‍പതുകളിലെ മലയാള സിനിമയുടെ മുഖശ്രീ ആയിരുന്ന നടി കാര്‍ത്തികയുടെ തൊഴില്‍ അവസാനിപ്പിക്കല്‍ തീരുമാനത്തിന്റെ കാരണവും അതേ സിനിമ ആയിരുന്നുവെന്നതും ഏറെ തെളിവുകള്‍ ഉള്ള വസ്തുതയാണ്.
സിനിമയുടെ ചിത്രീകരണത്തിന് മുന്‍പ് നടന്ന ഒരു ഫോട്ടോഷൂട്ട് വേളയില്‍ അനാവശ്യമായ ഒരു ശരീരസ്പര്‍ശത്തിന് മുതിര്‍ന്ന കമല്‍ ഹാസന്റെ കൈ കുടഞ്ഞെറിയുക വഴി യാതൊരുവിധമായ ഇംഗിതത്തിനും വഴങ്ങാന്‍ സാധ്യതയില്ലാത്ത വ്യക്തിത്വം എന്ന കൃത്യമായ സൂചന കാര്‍ത്തിക നല്‍കി. എന്നാല്‍ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ നടിയുടെ കരണം പുകച്ചു കൊണ്ടു കമല്‍ തന്റെ പക നിറവേറ്റി.
സിനിമയുടെ ചിത്രീകരണം പെട്ടെന്ന് നിര്‍ത്തി വെക്കുന്ന നിലയില്‍ കാര്‍ത്തിക നിസ്സഹകരണം പ്രഖ്യാപിക്കുകയും സെറ്റില്‍ നിന്നും ഇറങ്ങി പോവുകയും ചെയ്തു. അന്നത്തെ ഉഗ്രപ്രതാപിയായ ഉലകനായകന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങാതെ സംവിധായകനായ മണിരത്‌നം കാര്‍ത്തികയുടെ ന്യായപക്ഷത്ത് നിന്നു. അന്ന് മുതല്‍ അവസാനിച്ചതാണ് ഇരുവര്‍ക്കുമിടയിലെ പ്രൊഫഷണല്‍ സഖ്യം.
അനില്‍ 1986 ല്‍ സംവിധാനം ചെയ്ത 'അടിവേരുകള്‍' എന്ന സിനിമയില്‍ ജീപ്പില്‍ നിന്നും കാലുയര്‍ത്തി ഇറങ്ങവെ, ഇട്ടിരുന്ന വേഷത്തിന്റെ വൈകല്യം കാരണം തെറ്റായ ഒരു കാഴ്ച ഉണ്ടായതിനെ എഡിറ്റിംഗില്‍ കട്ട് ചെയ്തു മാറ്റാന്‍ ചട്ടം കെട്ടിയെങ്കിലും തോറ്റു പോയതു മാത്രമാണ് ബോധപൂര്‍വ്വമല്ലെങ്കിലും രംഗത്തെ കാര്‍ത്തികയുടെ സദാചാരവിരുദ്ധമെന്ന് ആരോപിക്കാവുന്ന ഏകതോല്‍വി.
കഥ ആവശ്യപ്പെടാത്തതായ ഒരു ആലിംഗനത്തിന് പോലും നിന്നു കൊടുക്കാതിരുന്ന കാര്‍ത്തിക തലസ്ഥാന ജില്ലയിലെ അറിയപ്പെടുന്ന ബാഡ്മിന്‍ഡന്‍ പ്ലെയര്‍ ആയിരിക്കെ ബാലചന്ദ്രമേനോന്റെ 'മണിച്ചെപ്പ് തുറന്നപ്പോള്‍' വഴി ആക്ടിങ്ങ് കരിയര്‍ തുടങ്ങുമ്പോള്‍ സുനന്ദ എന്ന തന്റെ യഥാര്‍ത്ഥ നാമധേയം തിരുത്തി കാര്‍ത്തിക ആയത് മാത്രമാണ് ചലച്ചിത്ര ജീവിതത്തില്‍ നടത്തിയ ഒരേയൊരു ഒത്തുതീര്‍പ്പ്.
അമ്മ എന്ന സംഘടനയൊക്കെ ആവിര്‍ഭവിക്കുന്നതിനു മുന്‍പ് തന്നെ സ്വശരീരത്തെ തെറ്റായ മാധ്യമമാക്കാതിരിക്കാന്‍ ഒറ്റയ്‌ക്കൊരു പോര്‍മുഖം തുറന്നു ജയിച്ചു പോയവളുടെ പേരാണ് കാര്‍ത്തിക എന്ന സുനന്ദ...' എന്നുമാണ് അജയന്‍ കരുനാഗപ്പള്ളി എന്നയാള്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്. ഒരു കാലത്ത് മലയാള സിനിമയില്‍ നിറസാന്നിധ്യമായിരുന്ന ചലച്ചിത്രതാരം കാര്‍ത്തിക മലയാളികളുടെ നിത്യ ഹരിത നായികയാണ്. ഒരുപാട് സിനിമകളില്‍ അഭിനയിച്ചിട്ടില്ലെങ്കിലും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ താരമാണ് അവര്‍.
കാർത്തികയുടെ ആദ്യ ചലച്ചിത്രം മണിച്ചെപ്പ് തുറന്നപ്പോൾ എന്ന ചിത്രമാണ്. 1980 കളിലെ മികച്ച അഭിനേത്രിയായിരുന്ന കാർത്തിക, തന്‍റെ ലളിതവും, ഗൃഹാതുരത്വവുമുള്ള കഥാപാത്രങ്ങളാൽ മലയാളചലച്ചിത്രപ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയയായി. സംവിധായകനായ ബാലചന്ദ്ര മേനോൻ ആണ് കാർത്തികയെ മലയാള ചലച്ചിത്രത്തിലേക്കു കൊണ്ടുവന്നത്. കൂടുതൽ ചിത്രങ്ങളിലും മോഹൻലാലിന്‍റെ നായികയായിട്ടാണ് കാർത്തിക അഭിനയിച്ചിട്ടുള്ളത്. ദേശാടനക്കിളി കരയാറില്ല, കരിയിലക്കാറ്റ് പോലെ, സന്മനസ്സുള്ളവര്‍ക്ക് സമാധാനം, താളവട്ടം, ഗാന്ധിനഗര്‍ സെക്കന്‍റ് സ്ട്രീറ്റ് തുടങ്ങിയ ചിത്രങ്ങളില്‍ കാര്‍ത്തിക ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നിട്ടുണ്ട്. തന്‍റെ വിവാഹ ശേഷം കാർത്തിക ചലച്ചിത്ര രംഗം വിടുകയായിരുന്നു.
https://www.facebook.com/Malayalivartha