കയ്യിൽ ഒന്നുമില്ലാതെ പടിയിറങ്ങിയ മഞ്ജുവിന്റെ ആസ്തി ഇന്ന് കോടികൾ...
വളരെ ചെറിയ പ്രായത്തില്‍ തന്നെ കരിയറില്‍ മികച്ച ഒരുപിടി വേഷങ്ങള്‍ ചെയ്ത് നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും നേടി ഇന്നിപ്പോൾ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിനൊപ്പം തമിഴിലും അടിച്ചു കേറി വരികയാണ് മഞ്ജു വാരിയര്‍. ദേശീയ-സംസ്ഥാന അവാര്‍ഡുകളും ഫിലിം ഫെയര്‍ അവാര്‍ഡും വാരിക്കൂട്ടിയ താരത്തിന്റെ 46-ാം പിറന്നാൾ കഴിഞ്ഞ ദിവസമായിരുന്നു. തമിഴ്നാട്ടിലെ നാഗര്‍കോവിലില്‍ ഗിരിജ വാര്യരുടെയും മാധവ വാര്യരുടെയും മകളായാണ് മഞ്ജുവിന്റെ ജനനം. ഒരു സാധാരണ ചിട്ടിക്കമ്പനി ജീവനക്കാരനായിരുന്ന മാധവന്‍ എന്ന സാധു മനുഷ്യന്‍ കണ്ട സ്വപ്നത്തിന്റെ പേരായിരുന്നു മഞ്ജുവാര്യര്‍.
അച്ഛന്റെ വിയര്‍പ്പുതുള്ളികള്‍ കോര്‍ത്തുണ്ടാക്കിയതായിരുന്നു എന്റെ ചിലങ്ക എന്ന് മഞ്ജു എഴുതിയത് അതുകൊണ്ടാണ്. പക്ഷേ കത്തിനില്‍ക്കുന്ന സൂര്യന്‍ അസ്തമിച്ചതുപോലെയായിപ്പോയി വിവാഹത്തോടെയുള്ള മഞ്ജുവിന്റെ വിരമിക്കല്‍. 98-ല്‍ നടന്‍ ദിലീപുമായുള്ള പ്രണയ വിവാഹത്തെതുടര്‍ന്ന് അവര്‍ പൂര്‍ണ്ണമായും സിനിമയില്‍നിന്ന് മാറിനിന്നു. അവസാനം അഭിനയിച്ച ആറാം തമ്പുരാന്റെ സെറ്റില്‍വെച്ചു തന്നെ അവര്‍ ഒളിച്ചോടി സിനിമ മുടുങ്ങുമോ എന്നുവരെ നിര്‍മ്മാതാക്കള്‍ക്ക് ഭയമുണ്ടായിരുന്നു. അന്ന് മലയാള സിനിമയില്‍ ഒന്നുമല്ലായിരുന്നു ദിലീപ്. ഒരു സാധാരണ നടന്‍ മാത്രം. വിവാഹത്തിനുശേഷം ദിലീപിന്റെ ചില വാക്കുകളും വ്യാപകമായി വിമര്‍ശിക്കപ്പെട്ടു. പക്ഷേ പിന്നീട് മഞ്ജുവാര്യര്‍ എന്ന നടിയെ മാത്രമല്ല വ്യക്തിയെയം പിന്നെ പൊതുവേദികളില്‍ എവിടെയും കണ്ടില്ല. ഒരു അഭിമുഖം പോലും ആര്‍ക്കും കിട്ടിയില്ല.
നൃത്തം ചെയ്യാന്‍ ആഗ്രഹിച്ചിട്ടും സാധിക്കാതെ വീട്ടമ്മയില്‍ ഒതുങ്ങിപ്പോയ ജീവിതമായിരുന്നു അമ്മയുടേത് എന്ന് മഞ്ജു പലപ്പോഴായി പറഞ്ഞിരുന്നു. തനിയ്ക്കും ആ ഗാന്ധി ഉണ്ടാകരുതെന്ന് മഞ്ജു ആഗ്രഹിച്ചു. ഗുരുവായൂരിലെ ഒരു ഡാൻസ് പരിപാടിയുടെ കാര്യത്തോടെയാണ് മഞ്ജുവാര്യരും ദിലീപും തമ്മിൽ പിണക്കം ഉടലെടുത്തതെന്ന് സഹോദരൻ അനൂപിന്റെ ശബ്ദരേഖ അടക്കം പുറത്ത് വന്നിരുന്നു. നല്ല ഓഫർ വന്നാൽ താൻ ഡാൻസ് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെന്ന് മഞ്ജു പറഞ്ഞതിനെ ദിലീപ് എതിർത്തതോടെയാണ് അവർ തമ്മിൽ അകൽച്ച രൂക്ഷമായത്.
ഒടുവിൽ 14 വര്‍ഷങ്ങള്‍ക്കു ശേഷം 2012 ഒക്ടോബര്‍ 24-നാണ് മഞ്ജു വാര്യര്‍ വീണ്ടും അരങ്ങിലെത്തിയത്. ഗുരുവായൂര്‍ ക്ഷേത്ര സന്നിധിയിലെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലാണ് അവര്‍ നൃത്തം ചെയ്തത്. അന്ന് ദിലീപ് ചടങ്ങിന് എത്തിയതുമില്ല. ദിലീപിന് എല്ലാ ഐശ്വര്യവം വന്നത് മഞ്ജുവുമായുള്ള വിവാഹത്തിന് ശേഷമാണ്. അയാള്‍ ചെറിയ വേഷങ്ങളിലൂടെ പടിപടിയായി ഉയര്‍ന്നു. അവസാനം മലയാള സിനിമയെ സമ്പൂര്‍ണ്ണമായി നിയന്ത്രിക്കാന്‍ കഴിയുന്ന രീതിയില്‍ ഒരു പവര്‍ ഗ്രുപ്പിലെ അംഗമായി മാറി. 2012-നുശേഷം നിരന്തരമായ ഗോസിപ്പുകളാണ് മഞ്ജുവിനെയും ദിലീപിനെയും കുറിച്ച് കേട്ടത്. അവര്‍ വിവാഹ മോചിതരായി എന്ന് ഇടക്കിടെ വാര്‍ത്തകള്‍ വരും. ഒരിക്കല്‍ അവര്‍ ഡിവോഴ്സ് പെറ്റീഷന്‍ നല്‍കി കോടതിയില്‍ വരുന്ന എന്ന വ്യാജ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ആലുവകോടതിയില്‍ ജനം തടിച്ചുകൂടിയിരുന്നു.
പക്ഷേ അവസാനം അതുതന്നെ സംഭവിച്ചു. ദിലീപും മഞ്ജുവും വേര്‍ പിരിഞ്ഞു. മുന്‍ ഭര്‍ത്താവിനെക്കുറിച്ച് പരസ്യമായി യാതൊരു കുറ്റവും പറയാതെ അവര്‍ കണ്ണീരോടെ മടങ്ങി. 2014-ല്‍ വിവാഹമോചനത്തിന് ശേഷം കല്യാണ്‍ ജ്വല്ലറിയുടെ പരസ്യത്തില്‍ ഇതിഹാസ നടന്‍ അമിതാബ് ബച്ചന്റെ കൂടെ അഭിനയിച്ചുകൊണ്ടാണ് ക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ചെത്തിയത്. അതേവര്‍ഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന റോഷന്‍ ആന്‍ഡ്രൂസിന്റെ ചിത്രത്തിലൂടെ അവര്‍ വെള്ളിത്തിയില്‍ തിരിച്ചെത്തി. ചിത്രം വലിയ വിജയമായി. ആ സമയത്തൊക്കെ മഞ്ജുവാര്യരുടെ തിരിച്ചുവരവിനായി മാധ്യമങ്ങള്‍ മുറവിളി കൂട്ടുകയായിരുന്നു. ഒരു നടിക്കുവേണ്ടി, മലയാള ഇന്‍ഡസ്ട്രി കാത്തിരിക്കുന്നതും ഇതാദ്യമായിരുന്നു.
പരസ്യവിപണിയില്‍ മോഹന്‍ലാലിനെപ്പോലെ ഏറ്റവും വിലപിടിച്ചതാരമായി മഞ്ജു മാറി. കേരളത്തെ ഞെട്ടിച്ച നടിയെ ആക്രമിച്ച കേസിലും മഞ്ജുവിന്റെ ഇടപെടലാണ് നിര്‍ണ്ണായകമായത്. ഇന്ന് 46ാം വയസ്സിലും കേരളത്തിലെ ഏറ്റവും ജനപ്രിയതാരമാണ് മഞ്ജു. അടുത്തകാലത്തായി ചില ചിത്രങ്ങള്‍ പരാജയമാണെങ്കിലും, അവരുടെ ജനപ്രീതിക്ക് അല്‍പ്പംപോലും കുറവ് വന്നിട്ടില്ല. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലമുള്ള നായികയും മഞ്ജുവാണെന്ന് സിനിമാ- ബിസിനസ് മാഗസിനുകള്‍ പറയുന്നു.
ഒരു സിനിമയ്ക്ക് മലയാളത്തില്‍ 75 ലക്ഷത്തിനും ഒന്നരക്കോടിക്കും ഇടയിലാണ് മഞ്ജു വാര്യര്‍ ഈടാക്കുന്നത്. തമിഴ് സിനിമയില്‍ നിന്ന് ഇതിലേറെ പ്രതിഫലമാണ് മഞ്ജുവിന് ലഭിക്കുന്നത്. 142 കോടിക്കും 150 കോടിക്കും ഇടയിലാണ് മഞ്ജുവിന്റെ ആസ്തി. പരസ്യചിത്രങ്ങളിലേയും മറ്റും സഹകരണങ്ങള്‍ക്ക് 75 ലക്ഷമാണ് താരം ഈടാക്കുന്ന പ്രതിഫലം. ഇതിന് പുറമെ ഉദ്ഘാടനങ്ങളില്‍ നിന്നും താരത്തിന് വരുമാനം ലഭിക്കുന്നുണ്ട്. കേരളത്തില്‍ പലയിടത്തായി വീടുകളും പ്രോപ്പര്‍ട്ടികളും താരത്തിന് സ്വന്തമായുണ്ട്. ആഡംബര കാറുകള്‍ക്കൊപ്പം ബിഎംഡബ്ല്യു ആര്‍ 1250 ജിഎസ് എന്ന ബൈക്കും മഞ്ജുവിന്റെ ഗാരേജിലുണ്ട്. ഇതിന് ഏകദേശം 21 ലക്ഷം രൂപ വിലവരും.
https://www.facebook.com/Malayalivartha