ജയിലിൽ നിന്ന് പുറത്ത് ഇറങ്ങിയ പൾസർ സുനിയ്ക്ക് പൂക്കളെറിഞ്ഞ് വരവേൽപ്പ്; സുനിയെ സ്വീകരിക്കാന്‍ പൂമാലയുമായി ആള്‍ കേരള മെന്‍സ് അസോസിയേഷന്‍ നേതാക്കൾ...
ഏഴര വർഷത്തിന് ശേഷം പൾസർ സുനി പുറത്തിറങ്ങി. അതും കൊച്ചിയിൽ നടി, ആക്രമിക്കപ്പെട്ട സംഭവത്തിൽ. സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്ന് വിചാരണക്കോടതിയായ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് വെള്ളിയാഴ്ച പൾസർ സുനിയെ കർശനവ്യവസ്ഥകളോടെ ജയിൽമോചിതനാക്കാൻ ഉത്തരവിട്ടത്. ജയിലിൽ മൊബൈൽ ഉപയോഗിച്ച കേസിലും ജാമ്യം അനുവദിച്ചതോടെ വൈകീട്ട് നാലരയ്ക്ക് സുനി എറണാകുളം സബ് ജയിലിൽനിന്ന് പുറത്തിറങ്ങി. പുറത്തിറങ്ങിയ സുനിയ്ക്ക് വൻ വരവേൽപ്പാണ് ആള്‍ കേരള മെന്‍സ് അസോസിയേഷന്‍ നടത്തിയത്. സുനിയെ സ്വീകരിക്കാന്‍ പൂമാലയുമായായിരുന്നു ആള്‍ കേരള മെന്‍സ് അസോസിയേഷന്‍ നേതാക്കളെത്തി.
എറണാകുളം സബ് ജയിലില്‍ നിന്ന് പുറത്തിറക്കിയ സുനിയെ, മെന്‍സ് അസോസിയേഷന്‍ പൂക്കളെറിഞ്ഞ് വരവേറ്റു. പക്ഷെ കഷ്ട്ടമെന്ന് പറയട്ടെ സുനിയുടെ വാ മൂടിക്കെട്ടിയ ശേഷമായിരുന്നു വിചാരണ കോടതി ജാമ്യം അനുവദിച്ചത്. അതായത് കർശന ഉപാധികളോടെ... എറണാകുളം ജില്ല വിട്ട് പോകരുത്, മാധ്യമങ്ങളോട് സംസാരിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത്, ഒരു സിമ്മില്‍ കൂടുതല്‍ ഉപയോഗിക്കരുത്, സിം വിവരങ്ങള്‍ കോടതിയില്‍ ഹാജരാക്കണം, ഒരു ലക്ഷം രൂപയുടെ ബോണ്ട് നല്‍കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് പള്‍സര്‍ സുനിക്ക് കോടതി ജാമ്യം അനുവദിച്ചത്.
അതുകൊണ്ടു തന്നെ പുറത്ത് വന്നവരോട് ഒരക്ഷരം പോലും മിണ്ടാൻ നിൽക്കാതെ കാത്തുനിന്ന ബന്ധുക്കൾക്കൊപ്പം സുനി മടങ്ങി. പ്രതിയുടെ സുരക്ഷ ഉറപ്പാക്കാൻ എറണാകുളം റൂറൽ എസ്.പി.ക്ക് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ഹണി എം. വർഗീസ് നിർദേശവും നൽകിയിട്ടുണ്ട്. കാരണം 2017ൽ സുനി പറഞ്ഞ വമ്പൻ സ്രാവ്, പലതും ചെയ്യാൻ കരുത്തനായി പുറത്ത് തന്നെ ഉണ്ട്.
കേസിന്റെ മുന്‍ വിചാരണവേളകളില്‍ സുനി മാധ്യമങ്ങളോട് ചില നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. കേസില്‍ ഇനിയും വമ്പന്‍ സ്രാവുകള്‍ പിടിയിലാവാനുണ്ടെന്നും മാഡം എന്ന് വിശേഷിപ്പിക്കുന്ന ഒരാള്‍ക്ക് കൂടി കൃത്യത്തില്‍ പങ്കുണ്ടെന്നും സുനി പറഞ്ഞിരുന്നു. ഇത് കണക്കിലെടുത്താണ് കോടതി മാധ്യമങ്ങളെ കാണുന്നത് കോടതി വിലക്കിയതെന്നാണ് സൂചന.
നടിയെ ആക്രമിച്ച കേസില്‍ പ്രതിഭാഗം സാക്ഷികളുടെ വിസ്താരം കൂടി നടക്കേണ്ടതുണ്ട്. കേസിന്റെ അവസാന ഘട്ടത്തിലാണ് സുനിക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്. പള്‍സര്‍ സുനിയുടെ ജീവന് ഭീഷണിയുണ്ടെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സുനിയുടെ സുരക്ഷ എറണാകുളം റൂറല്‍ പൊലീസ് ഉറപ്പാക്കണമെന്ന് കോടതി നിർദ്ദേശിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha