കാളിദാസിന്റെ വിവാഹം ഉടൻ; ആദ്യ വിവാഹ ക്ഷണക്കത്ത് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് നൽകി...
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട താരജോഡിയാണ് ജയറാമും പാര്‍വ്വതിയും. അച്ഛന്റേയും അമ്മയുടേയുമൊക്കെ പാതയിലൂടെ മക്കളും സിനിമയിലെത്തുന്ന പതിവുണ്ട്. അത് അനുസരിച്ച് പാര്‍വ്വതിയുടേയും ജയറാമിന്റേയും മകന്‍ കാളിദാസ് ജയറാം സിനിമയിലെത്തിയിരുന്നു. അടുത്തിടെ മാളവികയുടെ വിവാഹം കഴിഞ്ഞിരുന്നു. വിവാഹച്ചടങ്ങിൽ ഏറ്റവും തിളങ്ങിയത് കാളിദാസും കാമുകി തരിണി കലിംഗരായരുമാണ്. ഇപ്പോഴിതാ ഇരുവരുടെയും വിവാഹവുമായി ബന്ധപ്പെട്ട് പുതിയ വാർത്തയെത്തുകയാണ്.
തന്റെ ആദ്യ വിവാഹ ക്ഷണക്കത്ത് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് നൽകികൊണ്ടുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് കാളിദാസ്. കാളിദാസിനൊപ്പം ജയറാമും പാർവതിയുമുണ്ട്. എംകെ സ്റ്റാലിനും പത്നിക്കും ജയറാമാണ് ക്ഷണക്കത്ത് നൽകിയത്. ചിത്രം പങ്കുവച്ചതിന് പിന്നാലെ ആശംസയുമായി ആരാധകരും എത്തുന്നുണ്ട്. ഇതിനിടെ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന് ആദ്യ ക്ഷണക്കത്ത് നൽകാത്തതിൽ ചിലർ വിമർശിക്കുന്നുമുണ്ട്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു കാളിദാസിന്റെയും തരിണിയുടെയും വിവാഹനിശ്ചയം.
ഇതിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടിയിരുന്നു. രണ്ട് വർഷം മുൻപാണ് കാളിദാസ് സമൂഹമാദ്ധ്യമങ്ങളിലൂടെ തന്റെ പ്രണയം വെളിപ്പെടുത്തിയത്. 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പായ തരിണിക്കൊപ്പമുള്ള ചിത്രമാണ് താരം അന്ന് പങ്കുവച്ചത്. തിരുവോണദിവസം കാളിദാസ് പങ്കുവച്ച കുടുംബ ചിത്രത്തിലും തരിണി ഉണ്ടായിരുന്നു. നീലഗിരി സ്വദേശിയാണ് തരിണി. വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദം നേടിയിട്ടുണ്ട്.
കാളിദാസും തരിണിയും ലിവിംഗ് ടുഗെതര്‍ റിലേഷനിലാണെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ചെന്നൈയിലെ ഒരു ഫ്‌ലാറ്റില്‍ നിന്നും ഇരുവരും താരദമ്പതികളെ പോലെ അവാർഡ് ഷോയില്‍ എത്തിയതിന് പിന്നാലെയായിരുന്നു അഭ്യൂഹങ്ങള്‍ ശക്തമായത്. സൗത്ത് ഇന്ത്യന്‍ ഫാഷന്‍ അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാനായാണ് ഇരുവരും ഒരുമിച്ച് എത്തിയത്. ഒരുപോലെയുള്ള വസ്ത്രങ്ങളാണ് ഇരുവരും അണിഞ്ഞിരുന്നത്. ഈ ചിത്രം സോഷ്യല്‍ മീഡിയില്‍ അന്ന് ഏറെ വൈറലായിരുന്നു. നിമിഷ നേരം കൊണ്ടുതന്നെ തന്നെ, കാളിദാസ് പങ്കുവച്ച പോസ്റ്റ്, ലൈക്കുകളും കമന്റുകളും വാരി കൂട്ടി. കഴിഞ്ഞ മാസം നവംബറിൽ ചെന്നൈയിൽ വച്ചായിരുന്നു കാളിദാസും താരിണിയും തമ്മിലുള്ള വിവാഹനിശ്ചയം. മോഡലിങ് രംഗത്തു നിന്നുമാണ് കാളിദാസ് ജയറാം ഭാവി വധുവിനെ കണ്ടെത്തിയത്. നീലഗിരി സ്വദേശിയാണ് ഇരുപത്തിനാലുകാരിയായ തരിണി.
സിനിമയിൽ തിരക്കേറിയതോടെയാണ് വർഷങ്ങൾക്ക് മുമ്പ് ജയറാമും പാർവതിയും ചെന്നൈയിൽ സെറ്റിൽഡായത്. അതുകൊണ്ട് തന്നെ മക്കളായ കാളിദാസും മാളവികയും പഠിച്ചതും വളർന്നതുമെല്ലാം ചെന്നൈയിലാണ്. എങ്കിലും മലയാള മണ്ണിനോട് മക്കൾക്ക് അടുപ്പം നിലനിർത്താനായി മക്കളുമായി കേരളത്തിൽ വരികയും പെരുമ്പാവൂരിലെ വീട്ടിൽ താമസിക്കാനും സമയം ചിലവഴിക്കാനും ജയറാമും പാർവതിയും ശ്രമിക്കാറുണ്ട്. മാതാപിതാക്കളുടെ പാത പിന്തുടർന്ന് കുട്ടിക്കാലം മുതൽ അഭിനയത്തിൽ സജീവമാണ് കാളിദാസ്.
എന്തിന് ഏറെ പറയുന്നു ബാലതാരമായി അഭിനയിച്ച രണ്ടാമത്തെ സിനിമയിലൂടെ തന്നെ ദേശീയ ചലച്ചിത്ര പുരസ്കാരം പോക്കറ്റിലാക്കിയിരുന്നു കാളിദാസ്. ഇപ്പോഴും സിനിമ തന്നെയാണ് കാളിദാസിനെല്ലാം. മലയാളത്തിൽ സിനിമ ചെയ്തുകൊണ്ടാണ് നായകനായി അരങ്ങേറിയതെങ്കിലും തമിഴിൽ നിന്നാണ് കാളിദാസിന് ഇപ്പോൾ ഏറെയും അവസരങ്ങൾ വരുന്നത്.
ജയറാമും തമിഴ്, തെലുങ്ക് സിനിമകളുമായി തിരക്കിലാണ്. നാടറിഞ്ഞ് ആഘോഷമായി ഒരാഴ്ചയോളം നീണ്ട ആഢംബര വിവാഹമായിരുന്നു മകൾക്കായി ജയറാം നടത്തിയത്. തെന്നിന്ത്യയിലെ ഒട്ടുമിക്ക സെലിബ്രിറ്റകളും പങ്കെടുത്ത വിവാഹമായിരുന്നു മാളവികയുടേത്. ഇപ്പോൾ ഭർത്താവിനൊപ്പം വിദേശത്ത് സെറ്റിൽഡാണ് മാളവിക. സിനിമയിൽ അഭിനയിച്ചിട്ടില്ലെങ്കിലും മാളവികയും മ്യൂസിക്ക് വീഡിയോകളിലും പരസ്യങ്ങളിലുമെല്ലാം മുഖം കാണിച്ചിട്ടുണ്ട്.
മാളവിക സിനിമയിൽ സജീവമാകുമെന്ന് ജയറാം ആരാധകർ പ്രതീക്ഷിച്ചിരിക്കുന്നതിനിടയിലാണ് താരപുത്രി വിവാഹിതയായത്. വിവാഹനിശ്ചയ ചിത്രങ്ങൾ പുറത്ത് വന്നപ്പോൾ ഇരുവരുടെയും വിവാഹ തിയ്യതിയെ കുറിച്ച് ആരാധകർ തിരക്കാറുണ്ടെങ്കിലും താരകുടുംബം പ്രതികരിച്ചിരുന്നില്ല. ആദ്യ ക്ഷണക്കത്ത് സ്റ്റാലിന് കൈമാറിയെങ്കിലും വിവാഹ തീയതി താരകുടുംബം പുറത്ത് വിട്ടിട്ടില്ല.
https://www.facebook.com/Malayalivartha