അനുഗ്രഹിക്കാൻ താത്പര്യമുള്ളവർ അനുഗ്രഹിക്കുക, ആശംസിക്കുക; നടൻ ബാല വീണ്ടും വിവാഹിതനായി: ദേഹാസ്വാസ്ഥ്യങ്ങൾ കാരണം ചടങ്ങിൽ പങ്കെടുക്കാതെ 'അമ്മ' ...
നടൻ ബാല വിവാഹിതനായി. ബന്ധു കോകിലയാണ് വധു. താരത്തിന്റെ നാലാമത്തെ വിവാഹമാണിത്. ചന്ദന സദാശിവ എന്ന കർണാടക സ്വദേശിയെയാണ് ബാല ആദ്യം വിവാഹം ചെയ്തതെന്ന് ചില റിപ്പോർട്ടുകൾ വന്നിരുന്നു. അതിനു ശേഷം വിവാഹം കഴിച്ചത് ഗായിക അമൃത സുരേഷിനെയായിരുന്നു. പ്രണയ വിവാഹമായിരുന്നു ഇത്. ശേഷം ഡോ. എലിസബത്തിനെയാണ് വിവാഹം ചെയ്തത്. ഇപ്പോൾ വിവാഹം കഴിച്ച കോകില ബന്ധുവാണെന്നും ബാല പ്രതികരിച്ചു. കലൂർ പാവകുളം ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. ബാലയുടെ അമ്മയ്‌ക്ക് വിവാഹത്തിൽ പങ്കെടുക്കാൻ സാധിച്ചില്ല. പ്രായാധിക്യം കാരണമുള്ള ദേഹാസ്വാസ്ഥ്യങ്ങൾ കാരണമാണ് വരാതിരുന്നതെന്ന് ബാല പ്രതികരിച്ചു. കോകിലയെ കുട്ടിക്കാലം മുതൽ അറിയാമെന്നും ബാല പറഞ്ഞു. വധുവിന്റെ പ്രതികരണം മാദ്ധ്യമപ്രവർത്തകർ തേടിയെങ്കിലും മലയാളം അറിയാത്തതിനാൽ പ്രതികരിച്ചില്ല.
ആദ്യ വിവാഹവുമായി ബന്ധപ്പെട്ട ചില കേസുകൾ കാരണം കഴിഞ്ഞ ദിവസം ബാല അറസ്റ്റിലായിരുന്നു. പിന്നീട് ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. ഇതിന് ശേഷം മാദ്ധ്യമങ്ങളെ കണ്ടപ്പോൾ ഇനിയും വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്ന കാര്യം ബാല വ്യക്തമാക്കിയിരുന്നു. തുറന്നുപറച്ചിലിന് തൊട്ടുപിന്നാലെയാണ് വീണ്ടും മിന്നുകെട്ട് നടന്നത്. അനുഗ്രഹിക്കാൻ താത്പര്യമുള്ളവർ അനുഗ്രഹിക്കുക, ആശംസിക്കുക എന്നായിരുന്നു താലികെട്ടിന് ശേഷം ബാല പ്രതികരിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ആണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. അടുത്തിടെ ഫെയ്സ്ബുക്കിലൂടെ പുതിയ വിവാഹത്തിന്റ സൂചനകൾ നൽകിയിരുന്നു. ഇതിനിടെയാണ് അമ്പലത്തിൽവെച്ച് വിവാഹം കഴിച്ചത്.
കോകിലയ്ക്ക് മലയാളം അറിയില്ല. കഴിഞ്ഞ ഒരു കൊല്ലമായി എന്റെ ആരോഗ്യത്തിൽ നല്ല മാറ്റമുണ്ട്. ആ സമയത്തൊക്കെ കൂടെ നിന്ന ആളാണ് കോകില. കരൾ മാറ്റിവച്ച ശേഷം എനിക്കും ഒരു തുണ വേണമെന്ന് തോന്നി. എന്റെ സ്വന്തക്കാരി കൂടിയാകുമ്പോൾ ഐ ആം കോൺഫിഡന്റ്. മുമ്പ് ഒരു ഇന്റർവ്യൂയിൽ പറഞ്ഞിരുന്നു. ഇപ്പോൾ നല്ല രീതിയിൽ ഭക്ഷണവും മരുന്നുമെല്ലാം കഴിക്കുന്നു. നല്ല നിലയിൽ മുൻപോട്ട് പോകാൻ സാധിക്കുന്നു. ജീവിതത്തിൽ സമാധാനമുണ്ട്. ’’–വിവാഹശേഷം ബാല മാധ്യമങ്ങളോട് പറഞ്ഞു.
നിയമപരമായി വീണ്ടും വിവാഹിതനാകുമെന്നും ആ ബന്ധത്തിൽ ഒരു കുഞ്ഞ് ജനിച്ചാൽ മാദ്ധ്യമപ്രവർത്തകർ ഒരിക്കലും കാണാൻ വരരുതെന്നും നടൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പലരിൽ നിന്നും തനിക്ക് ഭീഷണി സ്വരമുളള കോളുകൾ വരുന്നുണ്ടെന്നും ബാല പറഞ്ഞു. 'ഭീഷണി സ്വരമുളള കോളുകൾ വന്ന സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ''രാവിലെ ഒരാളും സ്ത്രീയും കുട്ടിയും വന്നു. സഹായത്തിന് വന്നവരാണെങ്കില്‍ ഫോണില്‍ വിളിച്ചേനെ. വെളുപ്പാന്‍കാലത്ത് 3.40 ന് വരുന്നവര്‍ പരിചയമുള്ളവരാണെങ്കില്‍ ഫോണില്‍ വിളിക്കുമല്ലോ അതുണ്ടായിട്ടില്ല. ഒരു സ്ത്രീയും കുട്ടിയും ഉള്ളതിനാല്‍ സഹായത്തിന് വന്നതാകാമെന്നാണ് പറയുന്നത്. ആരായാലും ബെല്‍ അടിക്കില്ലേ. നേരേ വന്ന് വാതില്‍ തുറക്കാന്‍ നോക്കുമോ? ബെല്‍ അടിക്കാതെ അകത്ത് കയറാന്‍ ശ്രമിക്കുകയായിരുന്നു. ഞാന്‍ അവരെ കാണുകയും സംസാരിക്കുകയും ചെയ്ത് വഴക്കായെന്ന് വെക്കുക. അവരുടെ കയ്യിലൊരു കുഞ്ഞൊക്കെയുള്ള സ്ഥിതിയ്ക്ക് അത് വേറെ കേസ് ആകും'' ബാല പറയുന്നു.
''അച്ഛന്‍ മരിച്ച ശേഷം അദ്ദേഹത്തിന്റെ 250 കോടിയുടെ സ്വത്തുക്കള്‍ എന്റെ പേരിലേക്ക് വന്നതായി ഡിസംബറില്‍ വാര്‍ത്ത പുറത്ത് വന്നിരുന്നു. ആ വാര്‍ത്ത പുറത്ത് വന്നത് മുതല്‍ എനിക്ക് മനസമാധാനമില്ല. ആരുടേയും പേര് ഞാന്‍ പറയുന്നില്ല. ചെന്നൈയിലുള്ള എന്റെ ബന്ധുക്കളേയും സുഹൃത്തുക്കളേയും വരെ എനിക്ക് വേണമെങ്കിൽ സംശയിക്കാം. ഞാൻ ആരുടേയും പേര് എടുത്ത് പറയുന്നില്ല. ഞാന്‍ മൂന്ന് നാല് ആഴ്ചയായി മിണ്ടാതിരിക്കുകയാണ്. പതിനാല് വര്‍ഷത്തിന് കഴിഞ്ഞ ഒരു വര്‍ഷമായി നന്നായി ജീവിക്കുകയാണ്. മൂന്ന് നേരം ഭക്ഷണവും നല്ല ഉറക്കവുമുണ്ട്. നാളെ ഞാനും കുടുംബജീവിതത്തിലേക്ക് കടക്കും. ഇതിന്റെ പുറകില്‍ ആരാണെന്ന് അറിയില്ല. പൊലീസ് പറയണം'' .
ഇമ്മ്യൂൺ സിസ്റ്റം എല്ലാ മനുഷ്യർക്കും ഉണ്ട്. അതിനു വേണ്ടി ഞാൻ ടാബ്ലറ്റ് കഴിക്കുന്നുണ്ട്. എന്റെ ബ്രയിനിനു ഇത് വേറെ ഒരാളുടെ ലിവർ ആണെന്ന് അറിയാൻ പാടില്ല. അറിഞ്ഞാൽ എനിക്ക് അറ്റാക്ക് വരും. ഞാൻ ക്ലോസ്ഡ്. അത് അറിയാതിരിക്കാനാണ് ഞാൻ മെഡിസിൻ കഴിക്കുന്നത്. മെഡിസിൻ കഴിച്ചാൽ എനിക്ക് ഉറങ്ങണം. ഇപ്പോൾ നിരന്തരം എന്റെ ഉറങ്ങാനുള്ള സമയത്ത് ഒരുപാട് ഫോൺ കോളുകൾ വരുന്നു. 'ഭീഷണി സ്വരമുളള കോളുകൾ വന്ന സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇത് ആദ്യത്തെ സംഭവമാണ്. പ്ലാന്‍ ചെയ്തുള്ള സംഭവമാണ്. കുറച്ച് സമയം കഴിഞ്ഞാല്‍ ഞാന്‍ ഇവിടെ നിന്നും മാറും. ഏത് സംസ്ഥാനം എന്ന് ചോദിക്കരുത്. എനിക്ക് കേരളം ഒരുപാട് ഇഷ്ടമാണ്. എനിക്കും കുടുംബം വേണം. എന്റെ അച്ഛന്‍ മരിക്കുമ്പോള്‍ വിശ്വസിച്ച് തന്നത് മനസിലാക്കി നന്മ ചെയ്യണം. അതിന്റെ രജിസ്‌ട്രേഷന്‍ നടക്കണം. അതിനെ തടയാന്‍ ആര് ശ്രമിച്ചാലും നടക്കില്ല. ഇതിന് പിന്നില്‍ പവര്‍ഫുള്‍ ആയ ആളുകളുണ്ടാകും എന്നും ബാല അഭിമുഖത്തിനിടെ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha