മേജർ മുകുന്ദ് വരദരാജന്റെ ജീവിതം പറഞ്ഞ അമരന്റെ അണിയറപ്രവർത്തകരെ പ്രശംസിച്ച് രജനികാന്ത്
ഭീ കരർക്കെതിരായി പോരാടി വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജന്റെ ജീവിതം പറഞ്ഞ ശിവകാർത്തികേയൻ ചിത്രം അമരൻ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രം ഹിറ്റായി മുന്നേറുമ്പോൾ അഭിനന്ദനങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് രജനികാന്ത്.
മേജർ മുകുന്ദ് വരദരാജനായി എത്തിയ ശിവകാർത്തികേയനെയും ചിത്രത്തിന്റെ അണിയറ പ്രവർത്തകരെയും നേരിട്ടെത്തിയാണ് രജനി അഭിനന്ദനം അറിയിച്ചത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി മാറുകയാണ്. രാജ് കമൽ ഇൻ്റർനാഷണൽ ഫിലിംസിന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് ചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നത്.
ശിവകാർത്തികേയൻ, സംവിധായകൻ രാജ്കുമാർ പെരിയസാമി, ഛായാഗ്രാഹകൻ സിഎച്ച് സായി, നിർമാതാവ് ആർ മഹേന്ദ്രൻ എന്നിവരെയാണ് രജനികാന്ത് സന്ദർശിച്ചത്. അമരൻ കണ്ടതിന് ശേഷം രജനികാന്ത് ചിത്രത്തിന്റെ നിർമാതാവും തന്റെ സുഹൃത്തുമായ കമൽഹാസനുമായി ഫോണിൽ സംസാരിക്കുകയും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തിരുന്നു.
കമൽ ഹാസന്റെ രാജ് കമൽ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. ഭുവൻ അറോറ, രാഹുൽ ബോസ് തുടങ്ങിയവർക്കൊപ്പം ശ്രീകുമാർ, വികാസ് ബംഗർ എന്നീ താരങ്ങളും പ്രധാന വേഷത്തിലെത്തുന്നു.
ജമ്മു കശ്മീരിലെ 44-ാമത് രാഷ്ട്രീയ റൈഫിൾസ് ബറ്റാലിയനിലേക്ക് ഡെപ്യൂട്ടേഷനിലായിരിക്കെ തീ വ്രവാദ വിരുദ്ധ ഓപ്പറേഷനിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് മ രണാനന്തരം മേജർ മുകുന്ദ് വരദരാജ അശോക് ചക്ര നൽകി ആദരിക്കപെട്ടിരുന്നു. 2014ൽ തെക്കൻ കശ്മീരിലെ ഒരു ഗ്രാമത്തിൽ തീ വ്രവാദ വിരുദ്ധ തിരച്ചിലിന് നേതൃത്വം നൽകിയത് മുകുന്ദ് ആയിരുന്നു.
ആ ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കിയെങ്കിലും, അതിനിടെ മൂന്നു തവണ വെ ടിയേറ്റ് വീണ മുകുന്ദ് വരദരാജൻ ഡ്യൂട്ടി പൂർത്തിയാക്കിയ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മെഡിക്കൽ ഓഫീസറുടെ കൈകളിൽ കിടന്ന് അദ്ദേഹം മരണപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha