മേജർ മുകുന്ദിൻ്റെയും റബേക്കയുടെയും യഥാർത്ഥ ലോകം കണ്ടു; അണിയറപ്രവർത്തകരെ അഭിനന്ദിച്ച് സൂര്യയും ജ്യോതികയും
ഭീ കരർക്കെതിരായി പോരാടി വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജന്റെ ജീവിതം പറഞ്ഞ ശിവകാർത്തികേയൻ ചിത്രം അമരൻ തിയേറ്ററുകളിൽ മികച്ച പ്രേക്ഷകപ്രതികരണം നേടി മുന്നേറുകയാണ്. ഇതിനോടകം തന്നെ നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ സിനിമയുടെ അണിയറപ്രവർത്തകരെ അഭിനന്ദിച്ചെത്തിയിരിക്കുകയാണ് സൂര്യയും ജ്യോതികയും.
സിനിമയുടെ നിർമാതാക്കളായ രാജ്കമൽ ഫിലിംസാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. സൂര്യയുടെ പിതാവ് ശിവകുമാറും രാജ്‌കുമാർ പെരിയസാമിക്കും മറ്റ് അണിയറ പ്രവർത്തകർക്കുമൊപ്പം സൂര്യയും ജ്യോതികയും നിൽക്കുന്ന ചിത്രങ്ങൾ രാജ്കമൽ ഫിലിംസ് പങ്കുവെച്ചിട്ടുണ്ട്.
മേജർ മുകുന്ദിൻ്റെയും റബേക്കയുടെയും യഥാർത്ഥ ലോകം കണ്ടു. അമരൻ ഏറെ ഇഷ്ടമായി. എല്ലാവരും തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചു. ഈ വിജയത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ എന്നാണ് സൂര്യ കുറിച്ചത്.
അതേസമയം അമരൻ ആഗോളതലത്തിൽ 100 കോടിയിലധികം രൂപ സ്വന്തമാക്കിയെന്നാണ് പുറത്ത് വരുന്ന വിവരം. ശിവകാർത്തികേയന്റെ കരിയറിലെ മൂന്നാമത്തെ 100 കോടി ചിത്രം കൂടിയാണ് ഇത്. കമൽ ഹാസന്റെ രാജ് കമൽ ഫിലിംസാണ് ചിത്രം നിർമ്മിക്കുന്നത്. സായ് പല്ലവി, ഭുവൻ അറോറ, രാഹുൽ ബോസ് തുടങ്ങിയവർക്കൊപ്പം ശ്രീകുമാർ, വികാസ് ബംഗർ എന്നീ താരങ്ങളും പ്രധാന വേഷത്തിലെത്തുന്നു.
ജമ്മു കശ്മീരിലെ 44-ാമത് രാഷ്ട്രീയ റൈഫിൾസ് ബറ്റാലിയനിലേക്ക് ഡെപ്യൂട്ടേഷനിലായിരിക്കെ തീ വ്രവാദ വിരുദ്ധ ഓപ്പറേഷനിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് മ രണാനന്തരം മേജർ മുകുന്ദ് വരദരാജ അശോക് ചക്ര നൽകി ആദരിക്കപെട്ടിരുന്നു. 2014ൽ തെക്കൻ കശ്മീരിലെ ഒരു ഗ്രാമത്തിൽ തീ വ്രവാദ വിരുദ്ധ തിരച്ചിലിന് നേതൃത്വം നൽകിയത് മുകുന്ദ് ആയിരുന്നു.
ആ ഓപ്പറേഷൻ വിജയകരമായി പൂർത്തിയാക്കിയെങ്കിലും, അതിനിടെ മൂന്നു തവണ വെ ടിയേറ്റ് വീണ മുകുന്ദ് വരദരാജൻ ഡ്യൂട്ടി പൂർത്തിയാക്കിയ ഉടനെ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മെഡിക്കൽ ഓഫീസറുടെ കൈകളിൽ കിടന്ന് അദ്ദേഹം മ രണപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha