റോളക്സ് നെഗറ്റീവ് കഥാപാത്രമാണ് അയാളിൽ നന്മയില്ല, ലോകേഷ് ഒരിക്കലും അങ്ങനെയൊരു കാര്യം ചെയ്യുമെന്ന് താൻ കരുതുന്നില്ല; സൂര്യ
നിരവധി ആരാധകരുള്ള താരമാണ് സൂര്യ. കഥാപാത്രത്തിന് വേണ്ടി ഏതറ്റം വരെയും പോകാൻ മടിക്കാത്ത ചുരുക്കം ചില നടൻമാരിൽ ഒരാളും കൂടിയാണ്. വാരിണം ആയിരം, ആയുധ എഴുത്ത്, ഗജിനി, സൂരരൈ പോട്ര്, ജയ് ഭീം തുടങ്ങി നടൻ ചെയ്ത സിനിമകളുടെ വലിയൊരു നീണ്ട ലിസ്റ്റ് തന്നെ സൂര്യയെന്ന നടനെ കുറിച്ച് ആലോചിക്കുമ്പോൾ പ്രേക്ഷകരുടെ മനസിലേക്ക് വരും. പരിഹാസങ്ങളെ അടിത്തറയാക്കിയാണ് നടൻ എന്ന രീതിയിൽ തന്റേതായ സാമ്രാജ്യം സൂര്യ കെട്ടിപടുത്തത്. ഇരുപത്തിയേഴ് വർഷത്തെ കഠിനാധ്വാനമാണ് ഇന്ന് താരത്തിന് ലഭിച്ചിരിക്കുന്ന സ്റ്റാർഡം.
അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട ചിത്രമാണ് ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലെ ക്രൂരനായ വില്ലൻ റോളക്സ്. ഇപ്പോഴിതാ റോളക്സ് സ്റ്റാൻഡ് എലോൺ കഥാപാത്രമായി ഒരു സിനിമ ഉണ്ടാകുമെന്ന ലോകേഷിന്റെ പ്രഖ്യാപനത്തിനു പുറകെ കഥാപാത്രത്തെ പറ്റി പ്രതികരിക്കുകയാണ് നടൻ സൂര്യ.
റോളക്സ് നെഗറ്റീവ് കഥാപാത്രമാണ് അയാളിൽ നന്മയില്ല. നന്മയുണ്ടായാൽ പ്രേക്ഷകർ അയാളെ ആരാധിക്കും. അതിനാൽ തന്നെ ലോകേഷ് ഒരിക്കലും അങ്ങനെയൊരു കാര്യം ചെയ്യുമെന്ന് താൻ കരുതുന്നില്ലെന്നാണ് നടൻ പറഞ്ഞത്. കങ്കുവയുടെ പ്രൊമോഷന്റെ ഭാഗമായുള്ള വാർത്താസമ്മേളനത്തിലാണ് റോളക്സ് എന്ന കഥാപാത്രത്തെ പറ്റി സൂര്യ സംസാരിച്ചത്.
കഥാപാത്രത്തിന്റെ വില്ലനിസം കാണിക്കുന്ന ചിത്രം തന്നെയാകും റോളക്സിന്റെ സ്റ്റാൻഡ് എലോൺ സിനിമെയന്നും സൂര്യ പറഞ്ഞു. ഒരു രീതിയിലും പ്രേക്ഷകർക്ക് ഇഷ്ടം തോന്നേണ്ട കഥാപാത്രമല്ല റോളക്സ് എന്നത്. ആ കഥാപാത്രം ചെയ്യുന്ന ക്രൂരതകൾ ന്യായീകരിക്കപ്പെടേണ്ടതുമല്ല. ആ കഥാപാത്രത്തെ നിതീകരിക്കുന്നത് കഥാപാത്രത്തോടും സമൂഹത്തോടും ചെയ്യുന്നത് നീതികേടകും. സമൂഹത്തിന് അത് വളരെ അപകടകരമാണെന്നും സൂര്യ പറഞ്ഞു.
https://www.facebook.com/Malayalivartha