25 വര്‍ഷത്തോളമായി അഭിനയരംഗത്ത് സജീവമായിരുന്ന തമിഴ് സീരിയല്‍ താരം യുവന്‍രാജ് നേത്രന്‍ അന്തരിച്ചു....
തമിഴ് സീരിയല്‍ താരം യുവന്‍രാജ് നേത്രന്‍ അന്തരിച്ചു. അര്‍ബുദ ബാധയെത്തുടര്‍ന്ന് കഴിഞ്ഞ ആറ് മാസമായി ചികിത്സയിലായിരുന്നു. തമിഴില്‍ ഹിറ്റായ നിരവധി സീരിയലുകളില്‍ യുവന്‍രാജ് പ്രധാന വേഷത്തിലെത്തിയിരുന്നു.
അഭിനയരംഗത്തേക്ക് ബാലതാരമായാണ് എത്തുന്നത്. 25 വര്‍ഷത്തോളമായി അഭിനയരംഗത്ത് സജീവമായിരുന്നു. മറുധാനി എന്ന ഷോയിലൂടെയാണ് ശ്രദ്ധേയനാകുന്നത്. കരിയറിന്റെ ആരംഭകാലത്ത് നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങളിലാണ് യുവന്‍രാജ് തിളങ്ങിയത്. ചില തമിഴ് ചിത്രങ്ങളില്‍ സഹനടനായും വേഷമിട്ടിട്ടുണ്ട്.
നിരവധി റിയാലിറ്റി ഷോകളിലും അദ്ദേഹം സാന്നിധ്യമറിയിച്ചു. സണ്‍ ടിവിയിലെ ഡാന്‍സ് റിയാലിറ്റി ഷോയായ മസ്താന മസ്താനയില്‍ വിജയി ആയിരുന്നു. നിലവില്‍ സിംഗപ്പെണ്ണെ, രഞ്ജിതമേ തുടങ്ങിയ സീരിയലുകളിലാണ് യുവന്‍രാജ് അഭിനയിച്ചു കൊണ്ടിരുന്നത്.
"
https://www.facebook.com/Malayalivartha