തമിഴ് സംവിധായകന്‍ എസ് എസ് സ്റ്റാന്‍ലിന്‍ അന്തരിച്ചു....

തമിഴ് സംവിധായകന്‍ എസ് എസ് സ്റ്റാന്‍ലിന്‍ (57) അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം സംഭവിച്ചത്. സംസ്‌കാരം ഇന്ന് വൈകുന്നേരം ചെന്നൈയില്‍ നടക്കും.
1967ല്‍ മൂന്നാറില്‍ ആയിരുന്നു എസ് എസ് സ്റ്റാന്‍ലിന്റെ ജനനം. 12 വര്‍ഷം അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്ത ശേഷം 2002ലാണ് സ്വതന്ത്ര സംവിധായകന്‍ ആകുന്നത്. 'ഏപ്രില്‍ മാതത്തില്‍' ആയിരുന്ന ആദ്യമായി സംവിധാനം ചെയ്ത സിനിമ. ആകെ നാല് ചിത്രങ്ങളായിരുന്നു അദ്ദേഹത്തിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയത്.
2000ല്‍ തമിഴ് സിനിമാ രംഗത്തെ ജനപ്രിയനായ സംവിധായകരില്‍ ഒരാളായിരുന്നു. 'പെരിയാര്‍' സിനിമയില്‍ അണ്ണാദുരൈ ആയി വേഷമിട്ടിട്ടുണ്ട്. വിജയ് നായകനായ 'സര്‍ക്കാര്‍' എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. അവസാനമായി അഭിനയിച്ച ചിത്രം 2024ല്‍ പുറത്തിറങ്ങിയ 'മഹാരാജ'യാണ് .
"
https://www.facebook.com/Malayalivartha