ശ്രീലക്ഷ്മിയ്ക്ക് അഭിനന്ദനങ്ങള്‍... ശ്രീലക്ഷ്മിയെ അഭിനന്ദിച്ച് ഖുഷ്ബുവിന്റെ ട്വിറ്റ്
മലയാളത്തിന്റെ പ്രിയ നടന്‍ കലാഭവന്‍ മണിയുടെ മരണം സിനിമാ ലോകം ഞെട്ടലോടെയാണ് കേള്‍ക്കാനിടയായത്. മണിയുടെ ഏക മകള്‍ ശ്രീലക്ഷ്മിയെ ട്വിറ്ററിലൂടെ അഭിനന്ദിച്ച് നടി ഖുഷ്ബു രംഗത്തെത്തി. പത്താം ക്ലാസ് ഹിന്ദി പരീക്ഷ എഴുതി കഴിഞ്ഞതും ശ്രീലക്ഷ്മി പൊട്ടികരഞ്ഞു. സുഹൃത്തുക്കള്‍ ശ്രീലക്ഷ്മിയെ ആശ്വസിപ്പിച്ചു. അച്ഛന്റെ വേര്‍പാട് കഴിഞ്ഞ് അടുത്ത ദിവസം ശ്രീലക്ഷ്മി പരീക്ഷ എഴുതി.
ഹൃദയത്തില്‍ കരുത്തുറ്റ പെണ്‍കുട്ടിയാണ് ശ്രീലക്ഷ്മി. അഭിനന്ദിക്കണം. ഇതായിരുന്നു ഖുശ്ബുവിന്റെ ട്വിറ്റ്. സിഎംഐ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ശ്രീലക്ഷ്മി. പല പൊതുപരിപാടികള്‍ക്കും മണിക്കൊപ്പം ശ്രീലക്ഷ്മിയും പോകാറുണ്ടായിരുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രം റിലീസ് ആയപ്പോഴാണ് ശ്രീലക്ഷ്മി ജനിച്ചത്. അച്ഛന്റെ ഓര്‍മ്മകള്‍ മനസില്‍ സൂക്ഷിച്ച് ശ്രീലക്ഷ്മി പരീക്ഷയെഴുതാനെത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha