ചിമ്പുവിന് നയന്‍താരയെ വിവാഹം ചെയ്തു കൂടെ?
നയന്‍താരയും ചിമ്പുവും വീണ്ടും ഒന്നിച്ച ഇത് നമ്മ ആള് എന്ന ചിത്രം ഒരുപാട് പ്രതിസന്ധികള്‍ക്ക് ശേഷം തിയേറ്ററുകളിലെത്തി. മികച്ച പ്രതികരണങ്ങള്‍ നേടി ചിത്രം പ്രദര്‍ശനം തുടരുകയാണ്. നയന്‍താരയുടെയും ചിമ്പുവിന്റെയും സ്‌ക്രീന്‍ കെമിസ്ട്രി തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം.
നയന്‍താരയ്‌ക്കൊപ്പം വീണ്ടും അഭിനയിച്ചതിനെ കുറിച്ചുള്ള അനുഭവം റിലീസിന് ശേഷം നല്‍കിയ അഭിമുഖത്തില്‍ ചിമ്പു സംസാരിക്കുകയുണ്ടായി. നയന്‍താരയെ കല്യാണം കഴിച്ചുകൂടെ എന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ചിമ്പു നല്‍കിയ ഉത്തരം ഞെട്ടിപ്പിച്ചു. വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രം കഴിഞ്ഞപ്പോള്‍ എല്ലാവരും പറഞ്ഞു തൃഷയെ വിവാഹം ചെയ്തൂടെ എന്ന്. അത് കഥാപാത്രങ്ങളുടെ വിജയമാണ്.
അങ്ങനെ ആളുകള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ അത് എന്നെ സംബന്ധിച്ച് സന്തോഷമുള്ള കാര്യമാണ്'. തീര്‍ച്ചയായും നല്ല തിരക്കഥയും സിനിമയും വന്നാല്‍ നയന്‍താരയ്‌ക്കൊപ്പം ഇനിയും സിനിമ ചെയ്യും. സിനിമ ഞങ്ങള്‍ രണ്ട് പേരെയും ഡിമാന്റ് ചെയ്യുന്നുണ്ടെങ്കിലും ഇനിയും നയന്‍താരയ്‌ക്കൊപ്പം സിനിമ ചെയ്യുമെന്നും നയന്‍സ് പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha