ഫിലിംഫെയര്‍ അവാര്‍ഡ് നിശയില്‍ ധനുഷിനെ പരിഹസിച്ച് നയന്‍താര, എന്റെ അഭിനയം ധനുഷിന് ഇഷ്ടമായില്ലെന്ന് തോന്നുന്നു..
എന്നെ അഭിനയം പഠിപ്പിക്കാന്‍ ധനൂഷ് മെനക്കെടേണ്ടെന്ന ചുട്ടമറുപടിയുമായി നയന്‍സ്. ഫിലിം ഫെയര്‍ അവാര്‍ഡില്‍ നയന്‍താര പ്രകോപിതയായി. ധനുഷ് നിര്‍മ്മിച്ച രണ്ട് ചിത്രങ്ങള്‍ക്ക് ഇത്തവണ വിവിധ കാറ്റഗറികളിലായി അവാര്‍ഡുകളുണ്ടായിരുന്നു. കാക്കാമുട്ടൈ എന്ന ചിത്രം മികച്ച തമിഴ് ചിത്രത്തിനുള്ള പുരസ്‌കാരം നേടിയപ്പോള്‍ സ്വീകരിക്കാനെത്തിയത് നിര്‍മ്മാതാവായ ധനുഷാണ്. രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റിയ പ്രകടനമാണ് കാക്കാമുട്ടൈയില്‍ ഐശ്വര്യ രാജേഷ് നടത്തിയതെന്ന് അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് ധനുഷ് പറഞ്ഞു. ധനുഷിന്റെ നിര്‍മ്മാണകമ്പനിയായ വണ്ടര്‍ ബാര്‍ നിര്‍മ്മിച്ച നാനും റൗഡി താനിലെ പ്രകടനത്തിന് നയന്‍താര മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടും ഇതെക്കുറിച്ച് പരാമര്‍ശിക്കാന്‍ ധനുഷ് തയ്യാറായില്ല.
ധനുഷും നയന്‍താരയും തമ്മിലുള്ള ശീതയുദ്ധവും ശത്രുതയും കോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ തുടര്‍ച്ചയായി വാര്‍ത്തകളായതിനാല്‍ ധനുഷിന്റെ പെരുമാറ്റം നയന്‍സിനെ ചൊടിപ്പിച്ചു. ധനുഷിനുള്ള മറുപടിയെന്ന നിലയ്ക്കായിരുന്നു അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് നയന്‍താരയുടെ പ്രസംഗം. ധനുഷ് നിര്‍മ്മിച്ച നാനും റൗഡി താന്‍ എന്ന സിനിമയിലെ തന്റെ അഭിനയം അദ്ദേഹത്തിന് ഇഷ്ടമായില്ലെന്ന് തോന്നുന്നു. തന്നോട് ക്ഷമിക്കണമെന്ന് നയന്‍താര പറഞ്ഞു. പുരസ്‌കാരം സംവിധായകന്‍ വിഗ്‌നേഷ് ശിവന് സമര്‍പ്പിക്കുകയും ചെയ്തു.
സംവിധായകന്‍ വിഗ്‌നേഷ് ശിവനുമായി ബന്ധപ്പെട്ട് ഉടലെടുത്ത തര്‍ക്കമാണ് നയന്‍താരയെയും ധനുഷിനെയും ശത്രുതയിലെത്തിച്ചത് എന്നാണ് വാര്‍ത്തകള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha