നടി അഞ്ജലിയും നടന് ജെയ്യും പ്രണയത്തില്‍
തെന്നിന്ത്യന്‍ താരം അഞ്ജലിയും ജെയ്യും പ്രണയത്തിലാണെന്ന വാര്‍ത്ത പരക്കുന്നു. ഇരുവരുടെയും ട്വീറ്റാണ് ഇത്തരമൊരു ഗോസിപ്പിന് പിന്നില്‍. പ്രണയ വാര്‍ത്തയോട് ഇരുവരും നിഷേധിക്കുകയാണുണ്ടായത്. എങ്കെയും എപ്പോതും ഹിറ്റായതിന് ശേഷം ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്ത പരന്നിരുന്നു. അഞ്ജലിയുടെ പിറന്നാള്‍ ദിനത്തില്‍ ജെയ്യുടെ ആശംസയാണ് വീണ്ടും ഗോസിപ്പുയരാന് കാരണമായത്. ജൂണ്‍ 16ന് അഞ്ജലിക്ക് ജെയ് ട്വിറ്ററില്‍ ജന്മദിനാശംസകള് നേര്‍ന്നിരുന്നു. ഇത് തന്റെ ഏറ്റവും സന്തോഷകരമായ പിറന്നാള്‍ ആണെന്നും എപ്പോഴും എനിക്കായി നീ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുമെന്നുമായിരുന്നു ട്വീറ്റിന് അഞ്ജലി നല്കിയ മറുപടി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha