ആഗ്രഹം വെളിപ്പെടുത്തി ഇളയ ദളപതിയുടെ അമ്മ
തമിഴിലെ ഇളയ ദളപതിയായ വിജയ്യോട് പറയാത്ത ഒരു ആഗ്രഹം അദ്ദേഹത്തിന്റെ അമ്മ ശോഭ ഇതാദ്യമായി അഭിമുഖത്തിലൂടെ വെളിപ്പെടുത്തി. അമ്മയുടെ എതാഗ്രഹവും സാധിച്ചു കൊടുക്കുന്ന, എല്ലാ തിരക്കുകളും മാറ്റിവച്ച് അമ്മയ്ക്കരുകില്‍ ഓടിയെത്തുന്ന വിജയ്യോട് ഈ ആഗ്രഹം മാത്രം അമ്മ വെളിപ്പെടുത്തിയിരുന്നില്ല.
മകന്റെ ഏതെങ്കിലും ചിത്രത്തില്‍ അവന്റെ അമ്മയായി അഭിനയിക്കണമെന്നാണ് ശോഭയുടെ ആഗ്രഹം. ഒരു മധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അവര്‍ ആദ്യമായി ഈ ആഗ്രഹം വെളിപ്പെടുത്തിയത്. അഭിമുഖം വായിച്ചപ്പോഴാണ് അമ്മയുടെ ആഗ്രഹം വിജയ് അറിഞ്ഞത്.
അമ്മ ഒരിക്കല്‍പ്പോലും ഇക്കാര്യം തന്നോട് പറഞ്ഞിട്ടില്ലെന്ന് വിജയ് പറഞ്ഞു. വിജയ്യുടെ ഉള്ളിലും ഇങ്ങനെ ഒരു ആഗ്രഹമുണ്ടായിരുന്നു. അമ്മയുടെ ആഗ്രഹത്തിന് വിജയ് സമ്മതം മൂളിക്കഴിഞ്ഞു. നേരത്തെ ഒരു പരസ്യചിത്രത്തില്‍ ഇരുവരും അമ്മയും മകനുമായി അഭിനയിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha