കമലഹാസന് കിട്ടുന്നത് 50 കോടി, വിശ്വരൂപം ആദ്യം പുറത്തുവരുന്നത് ഡിറ്റിഎച്ചിലൂടെ, വിതരണക്കാര്‍ ആശങ്കയില്‍
സിനിമയില്‍ എന്നും പുതുമകള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന ആളാണ് കമലഹാസന്‍. കമലഹാസന്‍ന്റെ ഏറ്റവും പുതിയ ചിത്രമായ വിശ്വരൂപം ആദ്യം ഡിറ്റിഎച്ചിലൂടെ കാണിക്കാനായുള്ള ശ്രമത്തിലാണ്. ടാറ്റാ സ്‌കൈ, റിലയന്‍സ് എയര്‍ടെല്‍ എന്നീ കമ്പനികളുമായുള്ള 50 കോടിയുടെ കരാറിലാണ് ചിത്രം ഡിറ്റിഎച്ചിലൂടെ കാണിക്കുന്നത്. ജനുവരി 11 നാണ് ചിത്രം ഡിറ്റിഎച്ച് വഴി കാണിക്കുക. എട്ടുമണിക്കൂറിനു ശേഷമായിരിക്കും ചിത്രം തീയറ്ററുകളിലെത്തുക. ഇതാണ് തമിഴ്‌നാട്ടിലെ വിതരണക്കാരേയും തീയറ്റര്‍ ഉടമകളും ഒരുപോലെ ആശങ്കയിലാഴ്‌ത്തിയിരിക്കുന്നത്. ഇതേ പാത മറ്റ് നിര്‍മ്മാതാക്കളും പിന്‍തുടര്‍ന്നാല്‍ സിനിമാ വ്യവസായത്തെതന്നെ ബാധിക്കുമെന്നാണ് പലരുടേയും ആശങ്ക. ഡിറ്റിഎച്ച് വഴി സിനിമ കണ്ടാല്‍ തീയറ്ററില്‍ എങ്ങനെ ആള്‍ക്കാര്‍ കയറും. ഇതിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയോട് പരാതിപ്പെടാനിരിക്കുകയാണ് വിതരണക്കാരും തീയറ്റര്‍ ഉടമകളും. ചിത്രത്തിന്റെ നിര്‍മ്മാതാവും കമലഹാസന്‍ തന്നെ.
https://www.facebook.com/Malayalivartha