കബാലിയെ വൈറ്റാക്കിയ മലയാളി പെണ്‍കുട്ടി
കബാലിയില്‍ രജനീകാന്തിനെ കോസ്റ്റിയൂമിലൂടെ സ്‌റ്റൈലിഷാക്കിയത് മലയാളി പെണ്‍കുട്ടി. ആദ്യകാല തമിഴ്‌നടനും മലയാളിയുമായ എന്‍.എസ് കൃഷ്ണന്റെ കൊച്ചുമകളും സംവിധായകന്‍ വിഷ്ണുവര്‍ദ്ധന്റെ ഭാര്യയുമായ അനുവര്‍ദ്ധനാണ് രജനിയെ സ്‌റ്റെലിഷാക്കിയത്. തിരുവിതാംകൂര്‍ സഹോദരിമാരെ അഭിനയരംഗത്തേക്ക് കൊണ്ടുവന്നത് എന്‍.എസ് കൃഷ്ണനാണ്. പക്ഷെ, സന്തേഷ് ശിവന്റെ അസിസ്റ്റന്റായാണ് അനുവര്‍ദ്ധന്‍ സിനിമയില്‍ എത്തുന്നത്. എന്നാല്‍ കോസ്റ്റിയൂം സെന്‍സ് കണ്ട് സന്തേഷ് ശിവന്‍ ആ രംഗത്തേക്ക് പറഞ്ഞുവിടുകയായിരുന്നു. സന്തോഷ് ശിവന്റെ അശോകയായിരുന്നു ആദ്യ ചിത്രം.
കബാലിയിലെ വൈറ്റ് കോസ്റ്റിയൂം ഇതിനകം ട്രെന്‍ഡായി മാറി. പ്രമുഖ ബ്രാന്‍ഡുകളുടെ സഹകരണത്തോടെയാണ് കോസ്റ്റിയൂംസ് തയ്യാറാക്കിയിരിക്കുന്നത്. ഇതിലൂടെ മാത്രം നിര്‍മാതാവിന് കോടികളാണ് ലഭിച്ചത്. കബാലിയിലെ രജനീകാന്തിനെ കണ്ടവരെല്ലാം സ്‌റ്റൈലിഷാണെന്ന് അഭിപ്രായപ്പെട്ടു. ഡോണിന്റെ വേഷത്തിലാണ് രജനീകാന്ത് എത്തുന്നത്. അത് ഗംഭീരവും സ്‌റ്റൈലിഷുമാകണം. അതിന് രജനീകാന്തിനെ പോലൊരു നടന്റെ വിശദീകരണം വലരെ വലതുതായിരുന്നെന്ന് അനുവര്‍ദ്ധന്‍ പറഞ്ഞു.
കറുപ്പ്, ബ്രൗണ്‍, ഡാര്‍ക്ക് ബ്ലൂ നിറങ്ങളാണ് രജനീകാന്ത് സാധാരണ ഉപയോഗിക്കുന്നത്. എന്നാല്‍ കബാലിയിലുടനീളം വെറ്റ് ഡ്രസാണ് ധരിക്കുന്നത്. വൈറ്റ് അനുയോജ്യമാകുമോ എന്ന ആശങ്ക സംവിധായകന്‍ രഞ്ജിത്തിനും അനുവിനും ഉണ്ടായിരുന്നു. പക്ഷെ, ആദ്യ ട്രയല്‍ കഴിഞ്ഞപ്പോള്‍ രജനീകാന്ത് പറഞ്ഞു; വ്വാ .. ഞാന്‍ ഇത്ര സുന്ദരനാണോ. പിന്നെ കൂടുതലൊന്നും ആലോചിച്ചില്ല. കബാലിയിലെ മെയിന്‍ കോസ്റ്റിയൂം നിറം വൈറ്റാക്കി.
https://www.facebook.com/Malayalivartha