സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കബാലി ചോര്‍ന്നതായി റിപ്പോര്‍ട്ട്
ഏറെ പ്രതീക്ഷയോടെ സിനിമാ ലോകം കാത്തിരിക്കുന്ന രജനീകാന്ത് ചിത്രം കബാലിയുടെ സെന്‍സര്‍ കോപ്പി ചോര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. ജൂലൈ 22 നാണ് ചിത്രത്തിന്റെ റിലീസ്. ചില ടോറന്റ് വെബ്‌സൈറ്റുകളില്‍ സിനിമയുടെ പകര്‍പ്പ് പ്രത്യക്ഷപ്പെട്ടതായാണ് വിവരങ്ങള്‍.
ചിത്രത്തിന്റെ ഡൗണ്‍ലോഡ് ലിങ്കുകള്‍ പല ടോറന്റ് സൈറ്റുകളും നല്‍കിയിട്ടുണ്ട്. ഓണ്‍ലൈനില്‍ എത്തുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ചിത്രം ഓണ്‍ലൈനില്‍ ലഭ്യമാകുമെന്നതിന്റെ പരസ്യങ്ങളും പല വെബ്‌സൈറ്റുകളും നല്‍കിയിരുന്നതായും വിവരങ്ങളുണ്ട്. അടുത്തിടെ ചില ചിത്രങ്ങളുടെ സെന്‍സര്‍ കോപ്പി ഓണ്‍ലൈനില്‍ എത്തിയിരുന്നു. ബോളീവുഡ് ചിത്രങ്ങളായ ഉഡ്താ പഞ്ചാബ്, ഗ്രേറ്റ് മസ്താനി എത്തിവയുടെ സെന്‍സര്‍ കോപ്പികള്‍ ഓണ്‍ലൈനില്‍ പ്രചരിച്ചിരുന്നു.
ചിത്രം ഓണ്‍ലൈനില്‍ എത്തിയതോടെ ചിത്രം നേടുമെന്ന് പ്രതീക്ഷിച്ചിരുന്ന കളക്ഷനുകളില്‍ കുറവ് വന്നേക്കും. ചിത്രത്തിന്റെ കോപ്പികള്‍ കൂടുതല്‍ പ്രചരിക്കാതിരിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നുണ്ട് ചിത്രത്തിന്റെ ഡൗണ്‍ലോഡിങ് ലിങ്കുകള്‍ ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്ന് മാറ്റുന്നതിന് അണിയറ പ്രവര്‍ത്തകര്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. ചിത്രം ഓണ്‍ലൈനില്‍ കൂടുതല്‍ പ്രചരിക്കാതിരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
ചിത്രം ഓണ്‍ലൈനില്‍ കാണരുതെന്ന് അണിയറ പ്രവര്‍ത്തകര്‍ ആരാധകരോട് പറഞ്ഞേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചിത്രം ചെന്നെയിലാണ് സെന്‍സര്‍ ചെയ്തത്. എന്നാല്‍ ചിത്രം ഓണ്‍ലൈനില്‍ എത്തിയത് കളക്ഷനെ ബാധിക്കില്ലെന്ന് വിദഗ്ദ്ധര്‍ പറയുന്നു. രജനീകാന്തിനെപ്പോലെ ഒരു സൂപ്പര്‍ സ്റ്റാറിന്റെ ചിത്രത്തിന്റെ ഇത് കാര്യമായി ബാധിക്കില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ചെറിയ ചിത്രങ്ങളെയും പുതുമുഖ താരങ്ങളെയും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ദോഷകരമായി ബാധിക്കും.
ലോകം മുഴുവന്‍ കബാലിക്കായി കാത്തിരിക്കുകയാണ്. മുന്‍കൂര്‍ ബുക്കിങ് എല്ലാം ഇപ്പോഴെ ഹൗസ്ഫുള്‍ ആയിരിക്കുകയാണ്. മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും ചേര്‍ന്നാണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്.
https://www.facebook.com/Malayalivartha