കബാലിക്കായി നെഞ്ചിടിപ്പോടെ ആരാധകര്‍:: നിര്‍മാതാവും ഐശ്വര്യയും പറഞ്ഞിട്ടും കബാലിയുടെ ക്ലൈമാക്‌സ് മാറ്റാതെ രജനി
കബാലിക്കായി ലോകം മുഴുവന്‍ ആവേശത്തോടെ കാത്തിരിക്കുമ്പോള്‍ എങ്ങും കബാലിമയം. ഇന്ത്യന്‍ സിനിമയെന്ന ലോക സിനിമയില്‍പ്പോലും ഒരു താരത്തിനും അവകാശപ്പെടാനാകാത്ത അപൂര്‍വ്വകളാണ് രജനി എന്ന താരത്തിനുള്ളത്. ലോകം മുഴുവനാണ് താരത്തിന്റെ ആരാധകര്‍. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ലോകം കബാലി മയത്തില്‍.
ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡുകള്‍ എഴുതിയ കബാലി പ്രദര്‍ശനത്തിന് എത്തുന്നത് അവസാന സീനുകളില്‍ മാറ്റമില്ലാതെ. സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കി മറ്റു ജോലികളും കഴിഞ്ഞു പ്രദര്‍ശനത്തിനു ചിത്രം എത്തുന്നതിനു മുന്‍പു രജനീകാന്ത് യുഎസിലേക്കു പോയിരുന്നു. തിയറ്ററുകളില്‍ ചിത്രം എത്തുന്നതിനു മുന്‍പു രജനിയുടെ കുടുംബത്തിനും മറ്റു വളരെ അടുത്ത സുഹൃത്തുക്കള്‍ക്കുമായി ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.
രജനിയുടെ ഭാര്യ ലതയും മക്കളും അടങ്ങുന്ന കുടുംബവും ചിത്രം കാണാന്‍ എത്തിയിരുന്നു. ചെന്നൈയിലാണ് ഇവര്‍ക്കായി പ്രിവ്യൂ ഷോ നടത്തിയത്. പടം കഴിഞ്ഞിറങ്ങിയ രജനിയുടെ കുടുംബം ആവേശത്തിലായി. ചിത്രത്തിനെക്കുറിച്ചു മികച്ച അഭിപ്രായവും പറഞ്ഞു. കൂടെ രജനിയുടെ മകളും സംവിധായികയുമായ ഐശ്വര്യയും നിര്‍മാതാവ് താണുവും കബാലിയുടെ സംവിധായകന്‍ പ.രഞ്ജിത്തിനോട് ഒരു അഭ്യര്‍ഥന നടത്തി. അവസാന രംഗങ്ങളില്‍ ഫാന്‍സുകാരെ കൂടുതല്‍ തൃപ്തിപ്പെടുത്തുന്ന ചില മാറ്റങ്ങള്‍ വരുത്തിയാല്‍ നന്നായിരിക്കും.
രജനിയുടെ മകളുടെ അഭ്യര്‍ഥന സ്വീകരിച്ച സംവിധായകന്‍ ഇനി എന്തു മാറ്റം വരുത്താനെന്ന ആലോചനയില്‍ ദിവസങ്ങളോളം മുഴുകി. ഇതു മാത്രമായി രഞ്ജിത്തിന്റെ മനസ്സില്‍. ആലോചന നീളവെ, യുഎസില്‍ നിന്നു രജനിയുടെ ഫോണ്‍കോള്‍ എത്തി. രജനി പറഞ്ഞുതുടങ്ങിയത് ഇങ്ങനെ–'' ര!ഞ്ജിത്താണു സിനിമയുടെ ക്യാപ്റ്റന്‍. നിങ്ങളുടെ മനസ്സിലെ സിനിമ അതിന്റെ എല്ലാ ഭംഗിയിലും ആവിഷ്‌കരിച്ചുകഴിഞ്ഞു. മകളുടെ അഭ്യര്‍ഥനയില്‍ നിങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. കബാലി നിങ്ങളുടെ സിനിമയാണ്. അതിന്റെ ഒരു ഭാഗത്തും ?ഇനി ഒരു മാറ്റവും വേണ്ട.'' ഇതു കേട്ടു തന്റെ കണ്ണ് നിറഞ്ഞുപോയതായി രഞ്ജിത് പറയുന്നു.
യുവതാരങ്ങള്‍ പോലും കഥയിലും തിരക്കഥയിലും മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന ഇക്കാലത്ത് രജനിയെപ്പോലെ ഒരു സൂപ്പര്‍താരം സിനിമയുമായി പൂര്‍ണമായി സഹകരിക്കുകയായിരുന്നു. അങ്ങനെ, ചിത്രീകരിച്ചതില്‍ നിന്ന് ഒരു മാറ്റവുമില്ലാതെയാണു കബാലി എത്തുന്നത്. ഒരു തമിഴ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണു രജനിയുടെ മഹത്വം വിവരിക്കാന്‍ സംവിധായകന്‍ ഈ സംഭവം അവതരിപ്പിച്ചത്.
https://www.facebook.com/Malayalivartha