പ്രേമത്തിലെ കലിപ്പ് ലുക്കില്‍ വിക്രം; വിക്രം ജോര്‍ജ്ജായപ്പോള്‍ സംഭവിച്ചത്
പ്രേമത്തിലെ ജോര്‍ജിനെ അനുകരിച്ച് കലിപ്പ് ലുക്കില്‍ ചിയാന്‍ വിക്രം. നിവിന്‍ പോളിക്കൊപ്പമാണ് പ്രേമത്തിലെ കലിപ്പ് പാട്ടിന്റെ പശ്ചാത്തലത്തില്‍ വിക്രം റാംപ് വാക്ക് നടത്തിയത്.
ഒരു തമിഴ്മാധ്യമത്തിന്റെ അവാര്‍ഡ് നിശയില്‍ എത്തിയതായിരുന്നു നിവിനും വിക്രവും. ശങ്കര്‍, ജയം രവി തുടങ്ങിയവര്‍ ചടങ്ങില്‍ ഉണ്ടായിരുന്നു. ചടങ്ങില്‍ പേഴ്സണ്‍ ഓഫ് ദ് ഇയര്‍ പുരസ്കാരം നിവിന്‍ പോളിക്ക് സമ്മാനിച്ചത് വിക്രം ആണ്.
ദ് സ്പരിറ്റ് ഓഫ് ചെന്നൈ എന്ന വിക്രമിന്റെ ആല്‍ബത്തില്‍ അഭിനിയക്കാന്‍ എത്തിയപ്പോഴുള്ള അനുഭവം നിവിന്‍ പങ്കുവച്ചു. ജയം രവിയും നിവിനുമായി ബന്ധപ്പെട്ട ചില തമാശകളും വിക്രം പങ്കുവച്ചു.
ഏതെങ്കിലും പരിപാടികള്‍ക്കായി പുറത്തേക്ക് പോകുമ്പോള്‍ വിക്രം കൈയ്യില്‍ കാശ് കരുതാറില്ല. അസിസ്റ്റന്‍സിനോട് കടം വാങ്ങിക്കാറാണ് പതിവ്. ഒരിക്കല്‍ ജയം രവിയോട് കടം ചോദിച്ചപ്പോള്‍ അദ്ദേഹം ഭാര്യയോട് പൈസയ്ക്ക് ചോദിക്കുന്നത് കണ്ടു. നിവിന്‍ പോളിയോട് ചോദിച്ചപ്പോള്‍ തന്റെ കൈയിലൊന്നുമില്ലെന്നാണ് അദ്ദേഹം പറഞ്ഞതെന്നും വിക്രം പറയുന്നു.പ്രേമം തമിഴില്‍ വന്‍ ഹിറ്റായതോടെ നിവിന്റെ താരമൂല്യവും കുതിച്ചുയര്‍ന്നു.
https://www.facebook.com/Malayalivartha