രാജ്യം മുഴുവന്‍ തരംഗമായി മാറിയ കബാലിയുടെ രണ്ടാം ഭാഗം ഉടന്‍ വരുന്നു
രാജ്യം മുഴുവന്‍ തരംഗമായി മാറിയ രജനിയുടെ കബാലി സിനിമയ്ക്ക് രണ്ടാം ഭാഗം ഉടന്‍ വരുന്നു. സംവിധായകന് പാ രഞ്ജിത് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കബാലിയുടെ വിജയാഘോഷവേളയില്‍ പങ്കെടുത്തുകൊണ്ടാണ് രഞ്ജിത് ഇക്കാര്യം സൂചിപ്പിച്ചത്.
നേരത്തെ നിര്‍മാതാവ് കലൈപുലി എസ് താനും കബാലി സിനിമയ്ക്ക് രണ്ടാം ഭാഗം എടുക്കാന്‍ താല്പര്യമുണ്ടെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. രഞ്ജിത് തന്നെ തന്റെ അടുത്ത ചിത്രവും ചെയ്യണമെന്നും അത് കബാലി രണ്ടാം ഭാഗമാണെങ്കില്‍ വളരെ സന്തോഷവുമെന്നായിരുന്നു താനു പറഞ്ഞത്.
സംവിധായകനും നിര്‍മാതാവും താല്പര്യം പ്രകടിപ്പിച്ചതോടെ ആരാധകരും ആവേശത്തിലാണ്. എന്നാല്‍ സാക്ഷാല്‍ രജനികാന്തിന്റെ തീരുമാനമാണ് ഇനി ഏവര്‍ക്കും അറിയേണ്ടത്. കബാലി വിജയാഘോഷവേളയില്‍ അദ്ദേഹം പങ്കെടുത്തിരുന്നില്ല. രജനിയുടെ തീരുമാനം ഉറ്റുനോക്കുകയാണ് സംവിധായകനും നിര്‍മാതാവും ആരാധകരും
.
https://www.facebook.com/Malayalivartha