കമലാഹാസന്റെ രണ്ടാമത്തെ മകള്‍ അജിത്തിന്റെ നായികയാകുന്നു
കമലാഹാസന്റെ രണ്ടാമത്തെ മകള്‍ അക്ഷര ഹാസന്‍ സിനിമയിലേക്ക്. അജിത്തിന്റെ നായികയായി എ.കെ 57 എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. ചിരുത്തൈ ശിവയാണ് സംവിധായകന്‍. അക്ഷരയുടെ ചേച്ചി ശ്രുതി ഹാസന്‍ അജിത്തിന്റെ നായികയായി അഭിനയിച്ച വേതാളം സൂപ്പര്‍ഹിറ്റായിരുന്നു. അതേ തുടര്‍ന്നാണ് അക്ഷരയെ നായികയാക്കാന്‍ അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചത്. ധനുഷിന്റെ നായികയായി ഷമിതാബ് എന്ന സിനിമയിലൂടെയാണ് അക്ഷര സിനിമയിലെത്തിയത്. ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല.
2010ല്‍ അസിസ്റ്റന്റ് ഡയറക്ടറായാണ് അക്ഷര സിനിമാ ജീവിതം തുടങ്ങുന്നത്. പിന്നീട് നിരവധി പര്യസ്യ ചിത്ര സംവിധായകരുടെ കൂടെയും പ്രവര്‍ത്തിച്ചു. അതിനിടെ മണിരത്‌നത്തിന്റെ കടലില്‍ നായികയായി അഭിനയിക്കാന്‍ അവസരം ലഭിച്ചെങ്കിലും നിരസിച്ചു. അതിനിടെ മണിരത്‌നത്തിന്റെ അസിസ്റ്റന്റായിരുന്ന ഒരു ശ്രീലങ്കക്കാരനുമായി പ്രണയത്തിലായത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അമ്മ സരികയോടൊപ്പം മുംബയിലെ വീട്ടിലാണ് അക്ഷര താമസിക്കുന്നത്. ശ്രുതി ഹാസന്‍ മുംബയിലാണെങ്കിലും സ്വന്തം ഫഌറ്റിലാണ് താമസിക്കുന്നത്. കമലാഹാസനെ കാണാന്‍ ഇടയ്ക്കിടെ അക്ഷര ചെന്നൈയില്‍ വരാറുണ്ട്. അല്ലാതെ തമിഴ്‌നാടുമായി വല്യബന്ധമൊന്നുമില്ല.
https://www.facebook.com/Malayalivartha