ദേവയാനി ടീച്ചറായി; അഭിനയമല്ല
നടി ദേവയാനി അധ്യാപികയായി, സിനിമയിലല്ല ജീവിതത്തില്‍. ബാല്യം മുതലേ ടീച്ചറാവണമെന്നായിരുന്നു ആഗ്രഹം. തെരക്കില്ലാതിരുന്ന സമയങ്ങളില്‍ ടീച്ചിംഗ് കോഴ്‌സിന് പോയി. പ്രാക് ടിക്കല്‍ പരീക്ഷക്ക് മക്കള്ട പഠിക്കുന്ന സ്‌കൂള്‍ തന്നെയാണ് തെരഞ്ഞെടുത്തത്. ഇതറിഞ്ഞ പ്രിന്‍സിപ്പല്‍ നിങ്ങള്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ വന്ന് പഠിപ്പിക്കാന്‍ പറഞ്ഞു. അങ്ങനെയാണ് ചേര്‍ന്നത്. എന്നാല്‍ റെഗുലറായി പോകാറില്ല. ഏതെങ്കിലും അധ്യാപകര്‍ ലീവാണെങ്കില്‍ പോകും. ചര്‍ച്ച് പാര്‍ക്ക് സ്‌കൂളിലാണ് പഠിപ്പിക്കുന്നത്. മക്കളായ ഇനിയ ആറാം ക്ലാസിലും പ്രിയങ്ക നാലിലും പഠിക്കുന്നു.
പഠിപ്പിക്കല്‍ തുടങ്ങിയതോടെ സീരിയലും നിര്‍ത്തി. വിവാഹ ശേഷം അഭിനയിച്ച കോലങ്ങള്‍ എന്ന സീരിയില്‍ ഏഴ് വര്‍ഷം സംപ്രേക്ഷണം ചെയ്തു. മലയാളം, തെലുങ്ക് ഭാഷകളിലെല്ലാം സീരിയല്‍ ഡബ്ബ് ചെയ്തിരുന്നു. ദേവയാനിയുടെ ഭര്‍ത്താവും സംവിധായകനുമായ രാജകുമാരന്‍ നായകനായി അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് കുടുംബം. വിജയ് മില്‍ട്ടണാണ് സംവിധായകന്‍. ഭരത് വില്ലനായി അഭിനയിക്കുന്നു. വിജയ് മില്‍ട്ടണ്‍ കഥ പറയാന്‍ വന്നപ്പോള്‍ നിര്‍മിക്കാനാവുമെന്നാണ് കരുതിയത്. കാരണം ദേവയാനിയും ഭര്‍ത്താവും നിര്‍മിച്ച ആദ്യ സിനിമ സംവിധാനം ചെയ്തത് വിജയ് മില്‍ട്ടണാണ്.
സാധാരണ തമിഴ് പടമല്ല, വളരെ റിയലിസ്റ്റിക് സിനിമയാണ്. ഷൂട്ടിംഗ് പൂര്‍ത്തിയായി. ഇനി പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കേ ഉള്ളൂ. കടുകു എന്നാണ് ചിത്രത്തിന്റെ പേര്. ഇപ്പോള്‍ വീട്ടില്‍ ചിത്രത്തെ കുറിച്ചും അതിലെ സീനുകളെ കുറിച്ചുമാണ് സംസാരം. മോഹന്‍ലാലിന്റെ കൂടെ ജനതാ ഗാരേജില്‍ അഭിനയിച്ചതിന്റെ ത്രില്ലും ദേവയാനി മറച്ച് വെച്ചില്ല. ഒരു നാള്‍ വരും എന്ന സിനിമയിലാണ് ഇരുവരും അവസാനം അഭിനയിച്ചത്. സിനിമയിലെ ഏറ്റവും അടുത്ത സുഹൃത്ത് രംഭയായിരുന്നു. എന്നാല്‍ രംഭ വിദേശത്ത് പോയതോടെ ആ ബന്ധവും മുറിഞ്ഞു.
https://www.facebook.com/Malayalivartha